ആലപ്പുഴയും കുമരകവും ഒക്കെ മാറി നിൽക്കും; ഇത് എറണാകുളത്തിന്റെ സ്വന്തം കടമ്പ്രയാർ, ബോട്ടിൽ ചുറ്റിക്കറങ്ങാം
കടലും കുന്നുമെല്ലാം അഴകേകുന്ന കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് കായലുകളുടെയും പുഴകളുടെയും സാന്നിധ്യം. പ്രകൃതി മനോഹരമായ ഇടങ്ങളാൽ സമ്പന്നമായ ഈ കൊച്ചു സംസ്ഥാനത്തിൽ ധാരാളം കായലുകളും പുഴകളും സ്ഥിതി ചെയ്യുന്നുണ്ട്. ആലപ്പുഴയുടെ ടൂറിസം സാധ്യതകൾ മുഴുവനായും കായലുകളെ ആശ്രയിച്ചിരിക്കുമ്പോൾ, കുമരകവും കവ്വായിയും ഒക്കെ സമാനമായ ഇടങ്ങളാണ്.
എന്നാൽ അധികമാരും അറിയാത്ത എറണാകുളത്തെ ഒരു ടൂറിസം കേന്ദ്രമാണ് കടമ്പ്രയാർ. ഒരു ഇക്കോടൂറിസം ഗ്രാമമാണ് ഇതെന്ന് പറയുന്നതാവും കൂടുതൽ ശരി. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് എണ്ണമറ്റ ബോട്ടിംഗ് ഓപ്ഷനുകൾ ലഭ്യമാണ് എന്നതാണ് പ്രത്യേകത.

ജലവിനോദങ്ങള്‍ ഇഷ്‌ടപ്പെടുകയും, ബോട്ടിംഗ് ആസ്വദിക്കുകയും ചെയ്യുന്ന സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായിരിക്കും കടമ്പ്രയാര്‍ ഒരുക്കുക. കേരളത്തിന്റെ ഗ്രാമീണ ഭംഗി മുഴുവന്‍ അലതല്ലുന്ന ഒരു പുഴയോര ഗ്രാമമായ ഇവിടം കുടുംബത്തോടൊപ്പം അവധി ദിവസം ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ്. കടമ്പ്രയാർ എന്ന ഈ പുഴയിലൂടെയുള്ള യാത്ര അത്യന്തം ആവേശകരമായിരിക്കും എന്നുറപ്പാണ്.
കുടുംബത്തിനും കുട്ടികൾക്കുമൊപ്പം 'വണ്ടർല' സന്ദർശിക്കാൻ തീരുമാനിച്ചവർക്ക് അതിന് അടുത്ത് തന്നെ കറങ്ങാൻ പറ്റിയ ഇടമാണ് കടമ്പ്രയാർ. അതേസമയം കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കാനായി സർക്കാർ ഇപ്പോൾ ധാരാളം പദ്ധതികളാണ് നടപ്പാക്കുന്നത്. ഒരുപാട് ദേശാടന പക്ഷികൾ എത്തുന്ന ഇടമായ ഇവിടെ വൈൽഡ് ഫോട്ടോഗ്രാഫർമാർക്ക് മികച്ച അവസരമാണ് ഉള്ളത്.
ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന് ബോട്ടിംഗ് ആണെന്ന് പറഞ്ഞല്ലോ. താരതമ്യേന കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം ബോട്ടിംഗ് നടത്താൻ ഇവിടെ സൗകര്യമുണ്ട്. സ്‌പീഡ് ബോട്ട്, 1 ട്രിപ്പ് (1 മണിക്കൂർ) പരമാവധി 7 മുതിർന്നവർ: ഫീസായി ഈടാക്കുക 700 രൂപ. ഇനി യാത്ര പെഡൽ ബോട്ടിൽ ആണെങ്കിൽ, 1 മണിക്കൂർ (പരമാവധി 3 പേർ) സഞ്ചരിക്കാൻ 100 രൂപ ഈടാക്കും.കുട്ടവഞ്ചി ആണെങ്കിൽ അര മണിക്കൂർ (പരമാവധി 3 പേർ) നേരത്തേക്ക് 100 രൂപ ചിലവാകും.
ഇവിടെ നിന്ന് അടുത്തായി ടൂറിസം ആകർഷണങ്ങളുമുണ്ട്. അത്തരത്തിൽ ഒരിടമാണ് സ്വർണത്ത് മന എന്ന 200 വർഷം മുമ്പുള്ള ഒരു പരമ്പരാഗത വീട്. ഭാരതീയ തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ആദിശങ്കരൻ കനകധാരാ സ്തോത്രം പാരായണം ചെയ്‌തതിൻ്റെ ഫലമായി ലക്ഷ്മീദേവി തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയും സ്വർണ പ്രവാഹം അഴിച്ചുവിടുകയും ചെയ്‌തുവെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണിത്.
കൂടാതെ ഏഴ് കിലോമീറ്റർ അടുത്തായി ചരിത്ര മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച മ്യൂസിയങ്ങളിൽ ഒന്നാണിത്. ഇതിൽ മൂന്ന് ഗാലറികൾ ഉൾപ്പെടുന്നു. കേരള ചരിത്രത്തിന്റെ മ്യൂസിയം, ഡോൾസ് മ്യൂസിയം, ഗാലറി ഓഫ് മോഡേൺ ആർട്ട്, കേരളത്തിന്റെ സംസ്‌കാരത്തിൻ്റെയും ചരിത്രത്തിന്റെയും വ്യത്യസ്‌ത വശങ്ങൾ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications