കാറ്റ് കൊള്ളാം, മല കയറാം; ഏത് വേനലിലും ധൈര്യമായി പോവാം, അതാണ് കക്കാടംപൊയിൽ
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തിരക്കുകൾക്ക് ഇടയിൽ ശരിക്കും ജീവിക്കാൻ മറന്നുപോവുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ജോലി തിരക്കും കുടുംബ പ്രാരാബ്‌ധങ്ങളും ഒക്കെ ഒന്ന് മാറിയിട്ട് നല്ലൊരു യാത്ര പോവണം എന്ന് ആഗ്രഹിച്ചിരിക്കുന്ന ആളുകളും നമ്മുടെ കൂട്ടത്തിൽഉണ്ട്. എന്നാൽ ശരിക്കും ഒരു യാത്രയ്ക്ക് ഇത്രയധിക തയ്യാറെടുപ്പുകൾ ആവശ്യമുണ്ടോ?
ഇല്ലെന്ന് തന്നെയാണ് ഉത്തരം. അത്തരം വലിയ വെക്കേഷനുകൾ മാറ്റി നിർത്തി നാട്ടിൽ അധികം ദൂരയല്ലാത്ത ഇടങ്ങളിൽ സമയം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ അത്തരമൊരു കിടിലൻ സ്പോട്ട് ഇക്കുറി നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ആ ഇടത്തിന്റെ പേരാണ് കക്കാടംപൊയിൽ. കോഴിക്കോടിനും മലപ്പുറത്തിനും ഇടയിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

അതിമനോഹരമായ കോടമഞ്ഞും വലുതും ചെറുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങളും നിഗൂഢ വനങ്ങളും ഒക്കെയായി തിളങ്ങി നിൽക്കുന്ന ഇവിടം മിനി ഗവി എന്ന് കൂടി അറിയപ്പെടുന്നുണ്ട്. വ്യത്യസ്‌തമായ ഭൂപ്രകൃതിയും അതിമനോഹരമായ ലാൻഡ്‌സ്കേപ് സവിശേഷതകളും മലബാറിൽ തന്നെ മറ്റൊരിടത്തും കാണാൻ കഴിയില്ല.
കക്കാടംപൊയിൽ എത്തുന്ന വിനോദ സഞ്ചാരികളെ ഞെട്ടിക്കുന്ന ഇടങ്ങളിൽ ഒന്നാണ് ഒന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം. അവിടെ പ്രകൃതി ഒരുക്കിയ അതീവ മനോഹാരിതയിൽ ആരായാലും മതിമറന്ന് പോവും. ഇവിടെ പലയിടങ്ങളിലും ട്രെക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓഫ് റോഡ് യാത്രകൾ ഇഷ്‌ടപ്പെടുന്ന ആളുകൾക്ക് കാട്ടിനുള്ളിൽ കഴിയാവുന്ന ഹോം സ്‌റ്റേകളും ഇവിടെ സുലഭമായി നടപ്പിക്കുന്നുണ്ട്.1000 കോടി എന്ന മാന്ത്രിക സംഖ്യക്കരികെ മോളിവുഡ്; ഇനി വേണ്ടത് 85 കോടി മാത്രം, ഞെട്ടിക്കുന്ന നേട്ടത്തിലേക്ക്
സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിലാണ് കക്കാടംപൊയിൽ സ്ഥിതി ചെയ്യുന്നത്. കോഴിക്കോടു നഗരത്തിൽ നിന്നും 50 കിലോമീറ്ററും നിലമ്പൂരിൽ നിന്നും 24 കിലോമീറ്ററും അകലെയാണ് കക്കാടംപൊയിൽ എന്ന പ്രദേശമുള്ളത്.
ഇവിടുത്തെ മറ്റൊരു പ്രധാന കേന്ദ്രമാണ് പഴശ്ശിരാജ ഗുഹ. കക്കാടംപൊയിലിൽനിന്ന് ഏതാണ്ട് നാല് കിലോമീറ്റർ അകലെ നായാടംപൊയിലിന് അടുത്തായാണ് ഈ ഗുഹയുടെ സ്ഥാനം. പഴശ്ശിരാജാവിന്റെ ഒളിത്താവളമായിരുന്നു ഈ ഗുഹ. അവിടേക്ക് ദിനംപ്രതി ധാരാളം സഞ്ചാരികൾ കാണാൻ എത്തുന്നുണ്ട്. നിരവധി പഴ വർഗങ്ങളുടെ കേന്ദ്രമാണ് ഇത്. അത്തരം തോട്ടങ്ങൾ ധാരാളമായി ഈ മേഖലയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
ഇവിടെ മേഖലയിൽ ആന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാമീപ്യവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു മികച്ച ടൂറിസ്‌റ്റ് സ്പോട്ട് ആണെങ്കിലും വനത്തെ കീറിമുറിക്കാത്ത രീതിയിലാണ് ഇവിടം ടൂറിസ്‌റ്റുകൾക്കായി ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കക്കാടംപൊയിൽ എത്തുന്നവർക്കെല്ലാം ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications