Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയുണ്ടേൽ കാൽവരി മൗണ്ടിലേക്ക് വിട്ടാലോ? ദൂരെ ഇടുക്കി ഡാമിന്റെ മനോഹര കാഴ്‌ച, ഒരു പൊളി പൊളിക്കാം

മഴ കൂടുതൽ ശക്തമാകുന്ന അവസരത്തിൽ കുടുംബത്തോടൊപ്പമോ ഒറ്റയ്‌ക്കോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ആദ്യ ചോയ്‌സ് എന്തായാലും ഒരു ഹിൽ സ്‌റ്റേഷൻ തന്നെയാവാനാണ് സാധ്യത. അങ്ങനെ നിങ്ങൾ ഹിൽ സ്‌റ്റേഷനുകൾ ഇഷ്‌ടപ്പെടുന്ന ഒരാളാണെങ്കിൽ ഈ മൺസൂൺ കാലത്ത് പോവാൻ പറ്റിയ ഒരു അടിപൊളി സ്പോട്ടാണ് ഇടുക്കി ജില്ലയിലെ കാൽവരി മൗണ്ട് എന്ന ഇടം.

മഞ്ഞുമൂടിയ മലനിരകളും പച്ചപ്പ് നിറഞ്ഞ കുന്നുകളും ഒക്കെയുള്ള ഇടുക്കിയുടെ കാഴ്‌ചയിൽ ഏറ്റവും മനോഹരമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരിടമാണ് കാൽവരി മൗണ്ട് എന്ന് നിസംശയം പറയാം. ചെറിയ മഴയ്ക്ക് ഒപ്പമാണ് നിങ്ങൾ സ്ഥലത്തേക്ക് എത്തുന്നതെങ്കിൽ പിന്നെ ഒന്നും പറയാനില്ല, അത്രയ്ക്കും വ്യത്യസ്‌തമായ ഒരു അനുഭൂതി അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

kalvarimount

കല്യാണത്തണ്ട് എന്ന പേരിലും കൂടി ഈ പ്രദേശം അറിയപ്പെടുന്നുണ്ട്, എങ്കിലും അത് അധികം പേർക്ക് അറിയാത്തൊരു പേരാണ്. ഇവിടെ നിന്ന് നോക്കിയാൽ ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യങ്ങളും റിസർവോയറിന്റെ വ്യാപ്‌തിയും വലുപ്പവും ഒക്കെ കാണാൻ കഴിയും എന്നതാണ് കാൽവരി മൗണ്ടിനെ ജനകീയമാക്കുന്നത്.

ഇടുക്കി, ചെറുതോണി ഡാമുകളും കടന്ന് ചെറുതോണി-കട്ടപ്പന റൂട്ടിലൂടെയാണ് നാം സഞ്ചരിക്കേണ്ടത്. ഇടുക്കി ഡാം ടോപ്പ് പിന്നിട്ട് മുന്നോട്ട് പോയാൽ സഞ്ചാരികളുടെ കാൽവരി മൗണ്ട് നിങ്ങളെ മാടിവിളിക്കും. മെയിൻ റോഡിൽ നിന്ന് അധികം വീതിയില്ലാത്ത റോഡിലൂടെ സഞ്ചരിച്ചു വേണം കാൽവരി മൗണ്ടിന്റെ പ്രധാന ഗേറ്റിന് അടുത്തേക്ക് എത്താൻ. ഇവിടെ നിന്ന് വേണം ഉള്ളിലേക്ക് കയറാനുള്ള പാസ് എടുക്കാൻ.

ജില്ലാ ടൂറിസം വകുപ്പിന്റെ ഓഫീസിൽ നിന്നുള്ള പാസ് എടുത്ത ശേഷമാണ് അകത്ത് പ്രവേശിക്കേണ്ടത്. ഒരാൾക്ക് 25 രൂപയാണ് സാധാരണയായി ഇവിടെ ഈടാക്കുന്നത്. അവിടെ നിന്ന് മുന്നോട്ട് കയറുമ്പോഴാണ് നമ്മളെ കാത്ത് കാൽവരി മൗണ്ടിലെ മനോഹര കാഴ്‌ചകൾ ഒട്ടേറെ ഉള്ളത്. ഇവിടുത്തെ മനോഹരം വ്യൂ മാത്രമല്ല കാലാവസ്ഥയും നിങ്ങളെ മത്ത് പിടിപ്പിക്കും.

ഒന്നര കിലോമീറ്റർ ദൂരത്തോളം നടന്നുവേണം മല മുകളിലെത്താൻ. മല കയറി ചെല്ലുമ്പോൾ തന്നെ ഇടുക്കി ഡാമിന്റെ കാഴ്‌ചകാൾ നിങ്ങളുടെ കൺമുന്നിൽ എത്തും. കൂറ്റൻ മരങ്ങളുള്ള വനങ്ങളും അതിന്റെ നടുവിലായുള്ള ജലാശയവും ഒക്കെ ചെറിയ അനുഭൂതിയല്ല നിങ്ങൾക്ക് പകർന്നു തരിക. അതുകൊണ്ട് തന്നെ ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്.

തുടർന്ന് പിന്നെയും മലകയറ്റം തുടർന്നാൽ കുത്തനെയുള്ള ചെരിവുകൾ താണ്ടി തേയില തോട്ടങ്ങൾക്ക് അരികിലൂടെ വേണം യാത്ര ചെയ്യാൻ. ഭാഗ്യമുണ്ടെങ്കിൽ മലമുകളിൽ കോട കാണാൻ കഴിയും പൊതുവെ ഇവിടെ തണുപ്പാണ്, കൂട്ടിന് ചെറിയ മഴ കൂടിയുണ്ടെങ്കിൽ മറ്റൊന്നും വേണ്ട. ഇവിടെ മുകളിൽ എത്തിയാൽ റിസർവോയറിന്റെ ഒന്ന് കൂടി വ്യക്തമായ കാഴ്‌ച ആസ്വദിക്കാം.

എന്തായാലും ഇവിടേക്കുള്ള വരവിൽ ഇടുക്കി ഡാമിലും ചെറുതോണിയിലും കയറാതിരിക്കരുത്. ഇടുക്കി ആർച്ച് ഡാമിന് സമീപമുള്ള ചെറുതോണി അണക്കെട്ട് ചെറുതാണെന്ന് കരുതി വിട്ടുപോവരുത്. പരമാവധി ഈ രണ്ട് സ്ഥലങ്ങളും സന്ദർശിച്ച ശേഷം കാൽവരി മൗണ്ടിൽ വരുന്നതാവും ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+