Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിന്റെയും പാട്ടിന്റെയും സ്വന്തം ഭൂമി; കാഞ്ചീപുരം കണ്ടറിയാൻ ഒരു യാത്ര പോയാലോ, അതും ട്രെയിനിൽ

മലയും കാടും കായലും ഒക്കെ കണ്ടുമടുത്തവർ ഒരുപാട് പേരുണ്ടാവും നമ്മുടെ ഇടയിൽ. ഓരോ അവധിക്കാലവും കൂടുതലായി നമ്മൾ കാണാൻ പോവുന്നതും ആഗ്രഹിക്കുന്നതും ഒക്കെ ഇത്തരം ഇടങ്ങളാണ്. പോരാത്തതിന് നമ്മളിൽ കൂടുതൽ പേരുടെയും ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നതും ഇത്തരം ഇടങ്ങൾ തന്നെയായിരിക്കും. എന്നാൽ ഈ മൺസൂൺ വ്യത്യസ്‌തമായ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് മുൻപിൽ ഒരു കിടിലൻ അവസരമുണ്ട്.

ഈ യാത്ര കാഞ്ചീപുരത്തിലേക്ക് ആക്കിയാലോ എന്നതാണ് ചോദ്യം. തമിഴ്‌നാട്ടിലെ ഈ പുരാതന നഗരത്തിൽ കാണാൻ കാഴ്‌ചകൾ ഏറെയാണ്. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് മാത്രം കണ്ടു തീർക്കാൻ കഴിയുന്ന കാഴ്‌ചകൾ ഒന്നുമല്ല താനും അത്. ഒരു നീണ്ട അവധിക്കാലം ഒക്കെയുണ്ടെങ്കിൽ കാഞ്ചീപുരം അടിമുടി അറിഞ്ഞുവരാം.

kanchipuramtourism

ഇനി അതൊന്നുമില്ലെങ്കിലും ടെൻഷൻ വേണ്ട. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് മാത്രം അവിടുത്തെ പ്രധാന ഇടങ്ങളൊന്ന് കണ്ടുവരാൻ വഴിയുണ്ട്, നമ്മുടെയൊക്കെ ഏറ്റവും വലിയ ആശ്രയമായ ഇന്ത്യൻ റെയിൽവേ തന്നെ അതിന് ശരണം. കോഴിക്കോട് നിന്ന് ഏതാണ്ട് പതിനഞ്ച് മണിക്കൂറോളം യാത്രയാണ് കാഞ്ചീപുരത്തേക്ക് ഉള്ളത്. സ്ലീപ്പറിൽ യാത്ര ചെയ്യാൻ ഏതാണ്ട് 400 രൂപ മാത്രമേ ചെലവ് വരികയുള്ളൂ.

കാഞ്ചീപുരത്തെ കാഴ്‌ചകൾ

നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യൻ വിവാഹങ്ങളിൽ എക്കാലവും ഉയർന്നുകേൾകുന്ന പേരാണ് കാഞ്ചീപുരം പട്ട് സാരികൾ. കാഞ്ചീപുരത്ത് 60,000-ലധികം നെയ്ത്തുകാരാണ് നിലവിൽ ഈ തൊഴിൽ തുടർന്ന് പോവുന്നത്. കാഞ്ചീപുരത്തെ തെരുവുകളിൽ ഇറങ്ങിയാൽ സാരികൾ ധാരാളമായി കിട്ടും.

എങ്കിലും ഇവിടെ അന്വേഷിച്ചാൽ പ്രധാന നെയ്ത്തു കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കും. അവിടെ ചെന്നാൽ നിങ്ങൾ ഈ പ്രക്രിയ മുഴുവൻ കാണാനും നേരിട്ട് വാങ്ങാനും സാധിക്കും. സംസ്‌കാരം, കല, പഠനം, തത്ത്വചിന്ത, സംഗീതം എന്നിവ കാഞ്ചീപുരത്തിന്റെ മുഖ മുദ്രകളാണ്. കാഞ്ചീപുരത്തിന്റെ സംഗീത പാരമ്പര്യവും വാസ്‌തുവിദ്യ പോലെ പ്രശസ്‌തമാണ്‌.

കാഞ്ചി കൈലാസനാഥർ ക്ഷേത്രം: കാഞ്ചീപുരം നഗരത്തിന്റെ കിഴക്ക് വശത്തേക്ക് അഭിമുഖമായി പടിഞ്ഞാറൻ അതിർത്തിയിൽ വേദവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണിത്. ഹിന്ദുക്കളുടെ പ്രധാന ആരാധനാ കേന്ദ്രമാകയാൽ തന്നെ ആയിരക്കണക്കിന് ടൂറിസ്‌റ്റുകൾ ദിനംപ്രതി ഇവിടേക്ക് എത്തുന്നുണ്ട്.

ഏകാംബരേശ്വരർ ക്ഷേത്രം: ഹിന്ദു പുരാണങ്ങളിലെ പഞ്ചഭൂത സ്‌ഥലവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രം. ഇവിടുത്തെ കൊത്തുപണികൾ അതിമനോഹരമാണ്. പ്രാചീന ഇന്ത്യയുടെ വസ്തുവിദ്യ എത്രത്തോളം മികച്ചതായിരുന്നു എന്ന് മനസിലാക്കാൻ കാഞ്ചീപുരത്തെ ക്ഷേത്രങ്ങൾ സന്ദർശിച്ചാൽ മാത്രം മതിയാവും. അതിലൊരു പ്രധാന ക്ഷേത്രമാണ് ഇത്.

ആലമ്പാറൈ കോട്ട: ചെന്നൈയിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ ദൂരമാണ് ഇവിടേക്ക് ഉള്ളത്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ രാജവംശത്തിൻ കീഴിൽ പണിത കോട്ടയാണിത്. കാഞ്ചീപുരത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണിത്. എങ്കില് താരതമ്യേന ടൂറിസ്‌റ്റുകൾ കുറവായി എത്തുന്ന ഒരു ഇടം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+