Get Updates
Get notified of breaking news, exclusive insights, and must-see stories!

താണ്ടേണ്ടത് 70 ഹെയർപിൻ വളവുകൾ; കൊല്ലിമല യാത്ര അപൂർവ അനുഭവം, ആകാശഗംഗ വെള്ളച്ചാട്ടവും കാണാം

യാത്രയിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ ആഗ്രഹിക്കാത്ത സഞ്ചാര പ്രിയർ ഉണ്ടെങ്കിൽ അവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഇടം അങ്ങ് തമിഴ്‌നാട്ടിലുണ്ട്. സ്ഥിരമായി തമിഴ്‌നാട് എന്ന് പറയുമ്പോൾ ഊട്ടി, കൊടൈക്കനാൽ എന്നൊക്കെ കരുതുന്നവരും കൂടിപ്പോയാൽ മസിനഗുഡിയും ഗൂഡല്ലൂരും വരെ പരീക്ഷിച്ചവരും ഒക്കെ പോവേണ്ട ഇടം തന്നെയാണ് ഈ സ്ഥലം. കൊല്ലി ഹിൽസ് അഥവാ കൊല്ലിമല എന്നറിയപ്പെടുന്ന ഈ ടൂറിസം ലൊക്കേഷൻ ഒരുപക്ഷേ അധികമാരും കേട്ടുകാണില്ല.

തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് പ്രശസ്‌തമായ ഈ ഹിൽ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഏതാണ്ട് 90 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സേലമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെനിന്നു നേരിട്ട് കൊല്ലിമലയിലേക്ക് ബസുകൾ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ എത്തിച്ചേരുക എന്നത് വലിയൊരു പ്രയാസമുള്ള കാര്യമൊന്നുമല്ല.

kollimalaitamilnadu

പക്ഷേ കൊല്ലിമലയിലേക്കുള്ള യാത്ര ഒരൽപം കഠിനമാണെന്ന് തന്നെ പറയേണ്ടി വരും. അതിന്റെ കാരണം എഴുപത് ഹെയർപിൻ വളവുകൾ കയറിവേണം ഈ സ്ഥലത്തേക്ക് എത്താൻ എന്നുള്ളതാണ്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1,000 മുതല്‍ 1,300 മീറ്റര്‍ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊല്ലിമല ഉൾപ്പെടുന്ന പ്രദേശം പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. അധികം ബഹളങ്ങൾ ഒന്നുമില്ലാത്ത സഞ്ചാരികളുടെ തിക്കും തിരക്കുമില്ലാത്ത ഒരിടം കൂടിയാണിത്.

രാശിപുരത്ത് സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിലേക്കുള്ള ഒരു രഹസ്യ പാത ഉൾക്കൊള്ളുന്ന അരപാലീശ്വര ക്ഷേത്രം കൂടി ഉൾക്കൊള്ളുന്ന സ്ഥലമായതിനാൽ ഇവിടം അറിയപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഏകദേശം 280 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന കൊല്ലിമലയിലെ കാഴ്‌ചകൾ മനോഹാരമാണ് എന്ന് പറഞ്ഞാൽ മതിയാവില്ല.

കൊല്ലിമലയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്ന് അവിടുത്തെ വെള്ളച്ചാട്ടമാണ്. രണ്ട് വന്‍മലകള്‍ക്കിടയില്‍ അവയുടെ മധ്യത്തിലായാണ് ഈ മനോഹരമായ വെള്ളച്ചാട്ടമുള്ളത്. കൊല്ലിമലയിലെ ശിവക്ഷേത്രത്തിനോട് ചേര്‍ന്ന് താഴേക്ക് 1086 പടികളിറങ്ങി വേണം ആകാശ ഗംഗ എന്ന പേരിൽ അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുവാൻ.

കൊല്ലിമലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ കൂടുതലായി ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന രണ്ട് വ്യൂ പോയിന്റുകളാണ് സീക്കുപാറയും സെലൂർ നാടും. ഇവ മികച്ച കാഴ്‌ചാനുഭവം തന്നെ പ്രദാനം ചെയ്യുന്നു. ആകാശ ഗംഗയെ കൂടാതെ മാസില വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്, ധാരാളം കുടുംബങ്ങൾ ഈ സ്ഥലം സന്ദർശിക്കുന്നു. കൂടാതെ ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്‌ചകളും നിങ്ങളുടെ മനം നിറയ്ക്കും.

മണ്‍സൂണ്‍ കാലമൊഴികെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കൊല്ലിമല. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലമാണ് കൂടുതൽ സുരക്ഷിതവും അനുയോജ്യവും, ഹെയർപിൻ വളവുകൾ ധാരാളമായി ഉള്ളതിനാൽ മഴക്കാലത്തെ ഡ്രൈവിംഗ് ഒരൽപം കഠിനമായിരിക്കും. അതുകൊണ്ടാണ് ഈ സീസൺ തിരഞ്ഞെടുക്കാൻ പറയുന്നത്. നല്ല തണുപ്പേറിയ കാലാവസ്ഥ ഏത് സമയത്തും ഉള്ളതിനാൽ അതിനെ കുറിച്ച് വേവലാതി ഒട്ടും വേണ്ട.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+