Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നഡ മണ്ണിലെ കാഴ്‌ചയുടെ അത്ഭുതം; ഗംഗമൂലയും കുദ്രേമുഖും ഞെട്ടിക്കും, ഹിൽ സ്‌റ്റേഷനുകളിലെ മാണിക്യങ്ങൾ

യാത്രകൾ എന്നും മനസിന് സന്തോഷം പകരുന്ന കാര്യമാണ്. നമ്മൾ ഏറ്റവും കൂടുതൽ കാണാനും ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ചെന്നിറങ്ങുമ്പോൾ മനസിന് ലഭിക്കുന്ന സന്തോഷവും തൃപ്‌തിയും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ അവധിക്കാലം കിട്ടുമ്പോൾ പരമാവധി യാത്രകൾക്കായി ഉപയോഗിച്ചാൽ അത് നല്ലൊരു അവസരം തന്നെയായിരിക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.

ഇത്തവണ അങ്ങനെയൊരു യാത്ര മനസ്സിൽ ഉണ്ടെങ്കിൽ കർണാടകയിലേക്ക് പോവുന്നത് നന്നാവും. കർണാടക എന്ന് കേൾക്കുമ്പോൾ ബെംഗളൂരു, മൈസൂരു, കുടക് അല്ലെങ്കിൽ കൂടിപ്പോയാൽ കുടജാദ്രി എന്ന് മാത്രം വിചാരിക്കണ്ട. അതല്ലാതെ ചില ഇടങ്ങളും ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലുണ്ട്. നിങ്ങളിൽ പലർക്കും അറിയാവുന്ന ചിക്കമംഗളൂരുവിന്റെ ഭാഗമായിട്ടുള്ള രണ്ട് പ്രധാന ടൂറിസം കേന്ദ്രങ്ങളുണ്ട്.

gangamoolaandkundremukh

അവയാണ് കുദ്രേമുഖും ഗംഗമൂലയും. കർണാടകയിലെ തന്നെ സവിശേഷമായ ഭൂപ്രകൃതിയുടെയും മനോഹാരിതയുടെയും മകുടോദാഹരങ്ങളാണ് ഇവയൊക്കെ. ഹിൽ സ്‌റ്റേഷനുകളിലൂടെ സഞ്ചരിക്കാനും കണ്ടറിയാനും ഒക്കെ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ഏറ്റവും മികച്ച അവസരമാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

ശൃംഗേരിയിൽ നിന്ന് കുദ്രേമുഖിലേക്ക് പോവുമ്പോൾ 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗംഗമൂല തുംഗ മൂല എന്നും അറിയപ്പെടുന്നു) തുംഗ, ഭദ്ര, നേത്രാവതി എന്നീ മൂന്ന് നദികളുടെ ഉത്ഭവ കേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ കൊടുംവനങ്ങൾ നിറഞ്ഞ മേഖലയിലാണ് ഗംഗമൂല സ്ഥിതി ചെയ്യുന്നത്. ചിക്കമംഗളൂരു ജില്ലയിലാണ് ഇതുള്ളത്.

കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിലകൊള്ളുന്ന ഇവിടേക്ക് എത്താൻ ശൃംഗേരിക്കും കുദ്രേമുഖിനും ഇടയിലുള്ള പ്രധാന റോഡിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതി. സമുദ്ര നിരപ്പിൽ നിന്ന് 1458 മീറ്റർ ഉയരത്തിലായി നിലകൊള്ളുന്ന ഈ സ്ഥലം വരാഹ പർവതം എന്ന പേരിലും പ്രാദേശികമായി അറിയപ്പെടുന്നു.

ധാരാളം മനോഹരമായ ഇടങ്ങളുണ്ട് ഇവിടെ. ട്രെക്കിംഗ് തന്നെയാണ് പ്രധാന വിനോദം. പിന്നെ കാലാവസ്ഥയും അനുകൂല ഘടകമാണ്. ഇതിനോട് ചേർന്ന് തന്നെ നിലകൊള്ളുന്ന മറ്റൊരു ടൂറിസം കേന്ദ്രമായ കുദ്രേമുഖ് ആകർഷണീയമായ ഒരിടമാണ്. ഇവിടെയുള്ള ദേശീയോദ്യാനം തന്നെയാണ് പ്രധാന കാഴ്‌ചകളിൽ ഒന്ന്.

കുദ്രേമുഖ് ദേശീയോദ്യാനം 600.57 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. ചിക്കമംഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുള്ളിപ്പുലി, മലബാർ ഭീമൻ അണ്ണാൻ, സ്ലോത്ത് കരടി, ഗൗർ, സാമ്പാർ, കുറുക്കൻ, മംഗൂസ്, കടുവ, കാട്ടുനായ്, കോമൺ ലംഗൂർ, മുള്ളൻപന്നി, പുള്ളിമാൻ, എന്നിങ്ങനെ വിവിധതരം വന്യജീവികളുടെ ആവാസ വ്യവസ്ഥയാണ് ഈ കാടുകൾ.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ കുദ്രേമുഖിലെ മലനിരകളിൽ നിങ്ങൾക്ക് പകൽ സമയത്ത് ട്രക്കിംഗ് നടത്താം. എന്നാൽ ഇവിടെ ക്യാമ്പിംഗ് അനുവദനീയമല്ല. കുദ്രേമുഖ് കൊടുമുടിയിലേക്ക് നടത്തുന്ന ട്രക്കിംഗ് വളരെയധികം പ്രസിദ്ധമാണ്. അതിനാൽ തന്നെ ഈ മേഖലയിലേക്ക് പോവുമ്പോൾ ട്രക്കിംഗ് ഒരു കാരണവശാലും വിട്ടുകളയരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+