Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കുമ്പളങ്ങി നൈറ്റ്സ് ഓർമ്മ; ബോണിയുടെയും സജിയുടെയും ഗ്രാമത്തിലൂടെ യാത്ര ചെയ്യാം, കവരും കാണാം..!

മലയാള സിനിമയുടെ ന്യൂജനറേഷൻ ചുവടുമാറ്റത്തിന് ഹിതമായ ഒട്ടനവധി ചിത്രങ്ങളുണ്ട്. എന്നാൽ മഹേഷിന്റെ പ്രതികാരം മുതൽ ഇങ്ങോട്ടാണ് സ്വാഭാവികത നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്ക് പ്രേക്ഷക സ്വീകാര്യത കിട്ടി തുടങ്ങിയത്. അതിനെ പൂർണമാക്കിയ ചിതരായിരുന്നു 'കുമ്പളങ്ങി നൈറ്റ്സ്'. നെപ്പോളിയന്റെ നാല് ആണ്മക്കളുടെ കഥ പറഞ്ഞ ചിത്രം ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഒപ്പം പുറംലോകം അറിഞ്ഞ ഇടമാണ് കുമ്പളങ്ങി.

കേരളത്തിലെയും ഇന്ത്യയിലേയും ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമമാണ്‌ കുമ്പളങ്ങി എന്ന് പറഞ്ഞാൽ നിങ്ങളിൽ പലരും വിശ്വസിക്കില്ല. കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രോജക്ടിന്റെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഫലമായി ഇവിടം ഇന്ന് സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ്. പ്രത്യേകിച്ച് മധ്യകേരളത്തിൽ നിന്നുള്ളവർക്ക്.

kumbalangi

ഫോര്‍ട്ടുകൊച്ചിയുടെ തെക്കു-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് കുമ്പളങ്ങി.ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവന മാര്‍ഗം കൃഷിയും മീന്‍പിടുത്തവുമാണ്. സ്ഥിരം ലൊക്കേഷനുകൾ കണ്ടുമടുത്ത ആളുകളെ തീർച്ചയായും എക്സൈറ്റ് ചെയ്യിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ട് എന്നതാണ് വാസ്‌തവം.

അതൊരുപക്ഷേ ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്ത കുമ്പളങ്ങിക്കാരുടെ ജീവിത രീതി കൊണ്ട് കൂടിയാവാം. ഇവിടെ സമയം ചെലവഴിക്കാൻ എത്തുന്നവർക്ക് ആവശ്യമായ റിസോർട്ട്, ഹോം സ്‌റ്റേ എന്നിവ സമീപത്ത് തന്നെയുണ്ട് എന്നതാണ് പ്രത്യേകത. കൂടാതെ നിങ്ങൾക്ക് വൈകുന്നേരങ്ങളിൽ അസ്‌തമയം കാണാനും, ബോട്ടിൽ സഞ്ചരിക്കാനുമൊക്കെ ഇവിടെ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.

കുമ്പളങ്ങിയുടെ നാല് ചുറ്റും കായലാണ്. അതുകൊണ്ട് തന്നെ ദ്വീപില്‍ എവിടെ നോക്കിയാലും ചീനവലകള്‍ കാണാം, അതാണ് അവരുടെ സംസ്‌കാരത്തിന്റെ പ്രതീകമെന്ന് വേണമെങ്കിൽ പറയാം. കണ്ടലുകളുടെ വലിയൊരു നിര ഗ്രാമത്തെ വെള്ളത്തില്‍ നിന്നു വേര്‍തിരിക്കുന്നു. ചെമ്മീന്‍, ഞണ്ട്, വിവിധതരം കക്ക, ചെറുമീനുകള്‍ എന്നിവയുടെ പ്രജനന കേന്ദ്രമാണ് കണ്ടൽവനങ്ങളും കൈത്തോടുകളും ഒക്കെ ചേർന്ന ഇവിടം.

വ്യത്യസ്‌തമായ രുചി തേടുന്നവർക്ക് കക്കയും ഞണ്ടും ഒക്കെ പരീക്ഷിക്കാവുന്നതാണ്. കായലിൽ നിന്ന് ഫ്രഷ് ആയി പിടിച്ചെടുക്കുന്ന മീൻ കൂട്ടി ചോറുണ്ണണമെന്ന് ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരവും ഇവിടെയുണ്ടാകും. അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ എറണാകുളത്താണ്, ഇവിടെ നിന്ന് 14 കിലോമീറ്ററാണ് അവിടെക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+