മംഗളാദേവി ക്ഷേത്രവും ചെല്ലാർകോവിലും; കുമളിയുടെ കാഴ്‌ചകൾ മനം മയക്കും, നട്ടുച്ചയിലും കൊടും തണുപ്പ്..!
ഇടുക്കിയിലെ കാഴ്‌ചകൾക്ക് ഒരു അന്ത്യമില്ലെന്ന് വെറുതെ പറയുന്നതല്ല. ഒരു ശരാശരി സഞ്ചാരിക്ക് ഒരുപാട് നാൾ കണ്ടുതീർക്കാന തക്കവണ്ണം ഇടങ്ങളുണ്ട് ഈ മലയോര ജില്ലയിൽ. മൂന്നാറും വട്ടവടയും പോലെയുള്ള ഹോട്ട് സ്പോട്ടുകൾ ഒഴിവാക്കി നിർത്തിയാൽ പോലും ഇടുക്കിയുടെ സൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിക്കാൻ പോവുന്നില്ല. അതിന്റെ കാരണം പീരുമേടും, കുമളിയും, തേക്കടിയും ഒക്കെ പോലെയുള്ള ചില ഇടങ്ങളാണ്.
അധികമാരും പറഞ്ഞു കേൾക്കാത്ത , എന്നാൽ പ്രകൃതിയുടെ സൗന്ദര്യം കൊണ്ട് കനിഞ്ഞനുഗ്രഹിക്കപ്പെട്ട ചില ഇടങ്ങളുണ്ട് ഇവിടെ. അതിലൊന്നാണ് കുമളി എന്ന മലയോര പട്ടണം. ഒരു തോട്ടം പട്ടണമെന്ന് വിളിക്കുന്നതാവും കുമളിയെ സംബന്ധിച്ച് ശരിയായ വിശേഷണം. 2,890 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇടമാണ് കുമളി.

പണ്ട് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഏലം, കുരുമുളക്, കാപ്പി, കറുവപ്പട്ട എന്നിവയുടെ പറുദീസയായി ഈ മേഖലയെ മാറ്റിയത് ശരിക്കും ബ്രിട്ടീഷുകാരുടെ കാലത്തായിരുന്നു. എന്നാൽ അന്നത്തെ ആ വ്യതിയാനത്തെ നിന്ന് പിന്നീട് കുമളിക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടായിരുന്നില്ല. ഇന്നും ഈ വക കൃഷികൾ തന്നെയാണ് കുമളിയുടെ നട്ടെല്ല്.
ഡിസംബർ മുതൽ ഫെബ്രുവരിയിൽ കാലയളവ് തന്നെയാണ് ഏറ്റവും അനുയോജ്യമെങ്കിലും വേനൽക്കാലത്തും ഇവിടേക്ക് ധാരാളം ടൂറിസ്‌റ്റുകൾ എത്തുന്നുണ്ട്. ഒട്ടുമിക്കയ്‌പ്പോഴും ഇവിടുത്തെ താപനില 18-28 റേഞ്ചിൽ നിൽക്കുന്നതിനാൽ സഞ്ചാരികളെ സംബന്ധിച്ച് വേനൽ വലിയൊരു വെല്ലുവിളി അല്ലെന്നത് ഓർക്കണം.
ട്രെക്കിംഗ്, ഹൈക്കിംഗ്, പ്രകൃതി ഒരുക്കിയ പാതകൾ, കുമളിയിലെ തോട്ടം സന്ദർശനങ്ങൾ എന്നിങ്ങനെ ഇവിടം ആസ്വദിക്കാൻ ധാരാളം വഴികളുണ്ട്. കുമളിയിൽ എത്തുന്നവർക്ക് പോവാനായി അടുത്തുതന്നെ ധാരാളം ഇടങ്ങളുണ്ട് താനും. അതിലൊന്നാണ് തേക്കടി, ബോട്ടിംഗ്, വന്യജീവികളുടെ കാഴ്‌ചകൾ എന്നിങ്ങനെ ധാരാളം വിനോദങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പെരിയാർ നാഷണൽ പാർക്കിൻ്റെനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് ഈ ക്ഷേത്രം. സ്ത്രീയുടെ ധാർമ്മിക ശക്തികൾക്ക് വേണ്ടി നിലകൊള്ളുന്ന മംഗളാ ദേവിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്. കുമളിയുടെ മനോഹാരിതയ്ക്ക് മറ്റൊരു മുഖം നൽകുന്ന ഇടമാണ് മംഗളാദേവി ക്ഷേത്രം എന്ന് പറയാതെ വയ്യ.
കുമളിയിൽ നിന്ന് 11 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെല്ലാർകോവിൽ, ഈ തോട്ടം പട്ടണത്തിൽ നമുക്ക് കാണാൻ പറ്റിയ മികച്ച ഇടങ്ങളിൽ ഒന്നാണ്. എന്തെന്നാൽ അത്രയും മികച്ച കാഴ്‌ചയാണ് ഇവിടുത്തെ മലമുകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുക. തമിഴ്‌നാട്ടിലെ പട്ടണമായ കമ്പം ഇവിടെ നിന്ന് നോക്കിയാൽ കാണാൻ കഴിയുമെന്നതാണ് പ്രത്യേകത.












Click it and Unblock the Notifications