Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കാലത്ത് മൂന്നാറിലേക്ക് പോവാൻ ഒരുങ്ങുകയാണോ? ഈ സ്ഥലങ്ങൾ ഒരിക്കലും വിട്ടുകളയരുതേ

വേനൽമാറി കേരളത്തിലെ കാലാവസ്ഥ മൺസൂൺ കാലത്തിലേക്ക് ചുവട് വച്ച് കഴിഞ്ഞു. ഇതോടെ ടൂറിസം മേഖലയും ഒന്നുകൂടി മെച്ചപ്പെട്ട് വരികയാണ്. മൺസൂൺ കാലത്താണ് കേരളത്തിലെ പല മേഖലയുടെയും യഥാർത്ഥ ഭംഗി നമുക്ക് കാണാൻ കഴിയുക. വരണ്ടുണങ്ങിയ കാലാവസ്ഥയിൽ നിന്ന് മഴയുടെ പച്ചപ്പിലേക്ക് കടക്കുമ്പോൾ അതൊരു മനോഹര കാഴ്‌ച തന്നെയാണ്.

മലയാളികളുടെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മാറിയ മൂന്നാറിന്റെ കഥയും ഇതിൽ നിന്ന് വ്യത്യസ്‌തമല്ല. മഴക്കാലത്ത് മൂന്നാറിനെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. പച്ചപുതച്ച തേയില തോട്ടങ്ങളുടെ നടുവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡരികിലെ കാഴ്‌ചകൾ മനോഹരമാണ്.

munnarlocations

എന്നാൽ ഈ മൺസൂണിൽ നിങ്ങൾ മൂന്നാറിലേക്ക് പോവുകയാണെങ്കിൽ അതിന് അടുത്ത് തന്നെയുള്ള വേറെയും ചില ഇടങ്ങൾ കയറാതെ മടങ്ങരുത്. അതിൽ മൂന്നാറിനോട് ചേർന്ന് കിടക്കുന്ന കുണ്ടള ഡാം മുതൽ വട്ടവട വരെയുള്ള പ്രദേശങ്ങളുണ്ട്, മറയൂർ പോലെയുള്ള ഇടങ്ങളും അതിൽ ഉൾപെട്ടിട്ടുണ്ട്, കൂടുതൽ അറിയാം.

മാട്ടുപ്പെട്ടി-കുണ്ടള ഡാം

മൂന്നാറിൽ എത്തുന്നവരിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന ഇടങ്ങളിൽ ഒന്നാണ് മാട്ടുപ്പെട്ടി. എന്നാൽ ചിലർ ഇവിടം ഒഴിവാക്കാറാണ് പതിവ്. മഴക്കാലത്ത് അതിമനോഹരമായ ഇവിടെ ഒരുക്കിയിട്ടുള്ളത്. ധാരാളം വിശ്രമ കേന്ദ്രങ്ങൾ ഇവിടെ നിങ്ങൾക്കായി സജ്ജമാണ്. അതിന് അടുത്ത് തന്നെയുള്ള കുണ്ടളയിൽ കുണ്ടളയിൽ ആവട്ടെ ബോട്ടിംഗ്, കുതിര സവാരി എന്നിവ ഉൾപ്പെടയുള്ള വിനോദങ്ങൾക്കുള്ള അവസരവും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

വട്ടവട

മൂന്നാറിൽ നിന്ന് അധികം അകലെ അല്ലാതെയാണ് വട്ടവട എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. അടുത്ത കാലത്തായി സഞ്ചാരികൾ ഏറ്റവും അധികമായി എത്തിയ ഇടങ്ങളിൽ ഒന്നാണ് വട്ടവട. സിനിമാ ചിത്രീകരണത്തിനു ഇവിടം ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. പച്ചക്കറി കൃഷിയുടെ ഏറ്റവും പ്രധാന ഇടങ്ങളിൽ ഒന്നായ വട്ടവട മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടമാണ്.

മറയൂർ

മൂന്നാറിൽ നിന്ന് വെറും 40 കിലോമീറ്റർ മാത്രമാണ് മറയൂരിലേക്കുള്ള ദൂരം. ചന്ദനകാടുകളാണ് മറയൂരിലെ ഏറ്റവും വലിയ പ്രത്യേകത. വനംവകുപ്പിന്റെ അനുമതിയോടെ സഞ്ചാരികൾക്ക് ചന്ദനക്കാടുകൾ അടുത്ത് കാണാനും, അവ പ്രൊസസ് ചെയ്യുന്ന ഫാക്‌ടറികൾ സന്ദർശിക്കാനും കഴിയും. അതിനാൽ ഈ കാഴ്‌ച ഒരിക്കലും വിട്ടു കളയരുത്. മറയൂരിലെ പ്രസിദ്ധമായ ഗുഹാ ചിത്രങ്ങളും സന്ദർശിക്കാൻ മറക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+