Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു; പക്ഷേ കടമ്പകൾ ഏറെ, ഈ മനോഹര ദ്വീപിലെത്താൻ ചെയ്യേണ്ടത് ഇത്ര മാത്രം...

നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെയാണ് അടുത്തിടെ ലക്ഷദ്വീപ് വാർത്തകളിൽ ഇടം നേടിയത്. ഇതിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാരുടെ വിമർശനം കൂടി ആയപ്പോൾ ലക്ഷദ്വീപിനെ കുറിച്ചറിയാൻ ആളുകളുടെ തിക്കും തിരക്കുമാണ്. പലരും മാലിദ്വീപ് യാത്ര റദ്ദാക്കി ലക്ഷദ്വീപിലേക്ക് വണ്ടി കയറാൻ റെഡിയായി നിൽപ്പുമുണ്ട്. എന്നാൽ വിദേശ രാജ്യമായ മാലിദ്വീപിൽ എപ്പോൾ വേണമെങ്കിലും നമ്മൾ ഇന്ത്യക്കാർക്ക് പോവാം, പക്ഷേ ഇന്ത്യയുടെ ഭാഗമായി ലക്ഷദ്വീപിലേക്കോ..? ഉത്തരം ലളിതമല്ല.

ലക്ഷദ്വീപ് സന്ദർശിക്കുക എന്നാൽ മനോഹരമായ അനുഭവം തന്നെയായിരിക്കും എന്നുറപ്പാണ്. കാരണം അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹം സാഹസിക വിനോദങ്ങൾ കൊണ്ടും, ബീച്ചുകളുടെ ഭംഗി കൊണ്ടും അങ്ങേയറ്റം പ്രസിദ്ധമാണ്. മലയാളവും, ജസരിയുമാണ് ഇവിടുത്തെ ഭാഷകൾ. സച്ചി സംവിധാനം ചെയ്‌ത അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് ലക്ഷദ്വീപിന്റെ ഭംഗി പുറംലോകം ശരിക്കും കണ്ടത്.

 lakshadweepholidays

എന്നാൽ രാജ്യത്തിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ഇവിടെ സന്ദർശിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന നിലയ്ക്കാണ് ഇവിടെ പെർമിറ്റ് അനുവദിക്കുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ദ്വീപിന്റെ സീസൺ. അതായത് ഇപ്പോൾ ദ്വീപ് സന്ദർശിക്കാൻ പറ്റിയ സമയമാണ്.

ലക്ഷദ്വീപ് യാത്ര എങ്ങനെ..?

ലക്ഷദ്വീപ് നിയന്ത്രിത മേഖലയാണ്. ഇവിടം എല്ലാവർക്കുമായി തുറന്നിട്ടില്ല. ലക്ഷദ്വീപ് സന്ദർശിക്കാൻ നിങ്ങൾക്ക് കൊച്ചി ആസ്ഥാനമായുള്ള ലക്ഷദ്വീപ് ഭരണകൂടം നൽകുന്ന പെർമിറ്റ് ആവശ്യമാണ്. പെർമിറ്റ് ലഭിച്ച ശേഷം, ആദ്യം, നിങ്ങൾ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യണം, തുടർന്ന് ഒരു ലോക്കൽ പോലീസ് സ്‌റ്റേഷനിൽ നിന്ന് അത് ക്ലിയർ ചെയ്യണം.

നിങ്ങളുടെ തിരിച്ചറിയൽ രേഖകളും തുടർന്ന് മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ഇതിനൊപ്പം അറ്റാച്ചു ചെയ്യേണ്ടതുണ്ട്. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം, നിങ്ങൾ എൻട്രി പെർമിറ്റ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്, അല്ലെങ്കിൽ കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിലുള്ള ലക്ഷദ്വീപ് അഅഡ്‌മിനിസ്ട്രേഷൻ ഓഫീസിൽ നിന്ന് നേരിട്ട് അത് വാങ്ങാവുന്നതാണ്. ലക്ഷദ്വീപിൽ എത്തിക്കഴിഞ്ഞാൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് എൻട്രി പെർമിറ്റ് സമർപ്പിക്കണം.

യാത്രാ സൗകര്യങ്ങൾ

നിങ്ങൾക്ക് ലക്ഷദ്വീപിലേക്ക് പോകണമെങ്കിൽ, കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് എംവി കവരത്തി, എംവി ലഗൂൺ, എംവി അമിൻഡിവി, എംവി കോറൽസ്, എംവി മിനിക്കോയ്, എംവി ലക്ഷദ്വീപ് കടൽ, എംവി അറബിക്കടൽ എന്നിങ്ങനെ ഏഴ് കപ്പലുകളാണ് ഉള്ളത്. യാത്രയ്ക്ക് 14 മുതൽ 18 വരെ മണിക്കൂറുകൾ എടുക്കുമെന്ന് പ്രത്യേകം ഓർക്കണം. 2000 മുതൽ 7000 വരെയാണ് നിങ്ങളുടെ ബെർത്തിന് അനുസരിച്ച് ടിക്കറ്റ് റേറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+