Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും ഉറങ്ങാത്ത നഗരം; മധുര എന്ന പുണ്യ പുരാതനഭൂമി, കാണാനും അറിയാനും ഏറെയുണ്ട് ഇവിടെ

യാത്രകൾ ചിലപ്പോഴൊക്കെ നമ്മുടെ മനസിന് പുതിയൊരു ഉണർവ് നൽകാൻ കൂടിയുള്ളതാവണം എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർക്ക് യോജിക്കാൻ കഴിയുമെന്ന് അറിയില്ല. എങ്കിലും കണാകാഴ്ച്ചകൾ കാണാനും അറിയാനും ഒക്കെ യാത്രകൾ ഉപയോഗപ്പെടുത്തിയാൽ നമുക്ക് പലതും പഠിക്കാൻ കഴിയും. അത്തരത്തിൽ നിങ്ങളൊരു വ്യത്യസ്‌തമായ യാത്രാനുഭവം തേടുന്ന വ്യക്തിയാണെങ്കിൽ ടൂറിസം ലൊക്കേഷനുകളിലെ വമ്പൻ പേരുകാരെ വിട്ടുകളയുന്നതാവും ബുദ്ധി.

ഭാരതത്തിന്റെ പോയകാലവും അതിന്റെ ചരിത്രവും ഒക്കെ അറിയാൻ നമ്മെ സഹായിക്കുന്ന ഇടമാണ് സ്പോട്ട് എങ്കിലും കുറച്ചുകൂടി നന്നാവുമായിരുന്നില്ലേ? എങ്കിൽ അങ്ങനെയൊരിടമുണ്ട്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ തന്നെ. നൂറ്റാണ്ടുകൾക്ക് മുൻപ് പോലും സമ്പന്നമായ നാഗരികതയുടെ ചരിത്രം പേറുന്ന അത്യപൂർവമായ ഒരു നഗരം, അതാണ് മധുര അഥവാ മധുരൈ. ഈ സ്ഥലത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും.

maduraitntourism

നിങ്ങളെ പഴയ കാലത്തേക്ക് കൊണ്ടുപോകുന്ന ഒരു പുരാതന നഗരം മാത്രമല്ല മധുര. സംസ്‌കാരം, പാരമ്പര്യങ്ങൾ, നാഗരികത എന്നിവയുടെ അഭൂതപൂർവമായ സംഗമത്തിന്റെ വേദി കൂടിയാണ് ഇവിടം. തൂങ്കാനഗരം എന്നാണ് തമിഴ്‌നാട്ടിൽ ഇവിടുത്തെ വിശേഷിപ്പിക്കാറുള്ളത്. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. മധുരയിലെ കാഴ്‌ചകളെ കുറിച്ച് പറഞ്ഞാൽ കണ്ടുതീർക്കാണ് ഒരു ദിവസം മതിയാകില്ലെന്ന് ഉറപ്പിച്ചു പറയാം കഴിയും.

മധുരയിൽ നിങ്ങൾ കാണേണ്ട ചില ഇടങ്ങളും സവിശേഷതകളും

സാധാരണ ഒരു ടൂറിസം നഗരം എന്നതിലുപരി ഏറെ സവിശേഷതകളുണ്ട് മധുരയ്ക്ക്. പല സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും വൈവിധ്യമാർന്ന സാന്നിധ്യത്തിന് പേരുകേട്ടതാണ് ഈ പ്രദേശം. അതുകൊണ്ട് തന്നെ മേഖലയിലെ വളരെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ഇവിടം. മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, ഗോരിപാളയം ദർഗ, സെന്റ് മേരീസ് കത്തീഡ്രൽ എന്നിവയാണ് ഇവിടുത്തെ ഏറ്റവും പ്രമുഖ ആരാധനാലയങ്ങൾ.

ഇവിടെ എത്തിയാൽ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ചില കാഴ്‌ചകളുമുണ്ട്. ഗാന്ധി മ്യൂസിയം, കൂടൽ അഴഗർ ക്ഷേത്രം, കാസിമാർ ബിഗ് മസ്‌ജിദ്, തിരുമലൈ നായ്ക്കർ കൊട്ടാരം, വണ്ടിയൂർ മാരിയമ്മൻ തെപ്പക്കുളം, തിരുപ്പരൻകുന്ദ്രം, പഴമുദിർചോല, അളഗർ കോവിൽ, വൈഗ അണക്കെട്ട്, അതിശയം തീം പാർക്ക് എന്നിവ തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങൾ തന്നെയാണ്.

പൊങ്കൽ ഉത്സവത്തിന്റെ അവിഭാജ്യ ഘടകമായ ജല്ലിക്കെട്ട് തമിഴ്‌നാട്ടിലെ തന്നെ ഒരു പ്രസിദ്ധമായ കായിക വിനോദമാണ് എന്ന കാര്യം നിങ്ങളിൽ പലർക്കും അറിയാമായിരിക്കും, ഈ സമയത്ത് മധുര ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നുമുണ്ട്. പട്ടുസാരികൾ, കരകൗശല വസ്‌തുക്കൾ, ഖാദി കോട്ടൺ, വൈവിധ്യമാർന്ന പ്രതിമകൾ എന്നിവ വാങ്ങാതെ മധുര സന്ദർശനം അപൂർണമാവും എന്നുറപ്പാണ്. അതും മറക്കരുത്.

എങ്ങനെ മധുരയിലേക്ക് എത്താം

മധുരയിലെ ഗതാഗത സംവിധാനം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി വളരെ നന്നായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ റോഡ്, റെയിൽ, വിമാന മാർഗം നിങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരാം. കോഴിക്കോട് നിന്നും ട്രെയിൻ മാർഗം മധുരയിലേക്ക് എത്താൻ കേവലം ഒൻപത് മണിക്കൂറുകൾ മാത്രം മതിയാകും. എന്നാൽ അതിലും എളുപ്പമാണ് തിരുവനന്തപുരത്ത് നിന്ന് ഇവിടേക്ക് എത്താൻ. നാഗർകോവിൽ വഴിയാണ് ഈ യാത്ര.ആറ് മണിക്കൂറിനുള്ളിൽ അവിടേക്ക് എത്തിച്ചേരാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+