Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാബലിപുരം നിങ്ങൾ ഉദ്ദേശിച്ച ഇടമല്ല; ചരിത്രമുറങ്ങുന്ന ഈ മണ്ണിലൂടെ ഒരു യാത്ര പോവാം, കാണാൻ ഏറെയുണ്ട്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ടൂറിസത്തിന് മറ്റിടങ്ങളിൽ നിന്ന് ഏറെ വ്യത്യാസമുണ്ട്. അത് കൂടുതലും ചരിത്രത്തെയും അവരുടെ പൈതൃകത്തെയും വരച്ചുകാട്ടുന്ന ഇടങ്ങളാണ്. അവിടുത്തെ ഹിൽ സ്‌റ്റേഷനുകളേക്കാൾ ആരാധകർ ഉണ്ടാവും തഞ്ചാവൂർ, കാഞ്ചീപുരം പോലെയുള്ള പൈതൃക ഭൂമികൾക്ക്. എന്നാൽ ഇവ രണ്ടും മാത്രമാണ് കൂടുതൽ പേരുടെയും മനസിൽ ഉണ്ടാവുക. അത് മാത്രമല്ല തമിഴ്‌നാട്ടിലെ പൈതൃക ടൂറിസം ഇടങ്ങൾ.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഒരിടം കൂടിയുണ്ട് തമിഴ്‌നാട്ടിൽ, പേരുകേട്ടാൽ നിങ്ങളിൽ പലർക്കും അറിയാൻ കഴിയും ഈ സ്ഥലത്തെ, മാമല്ലപുരം അഥവാ മഹാബലിപുരം എന്നാണ് ആ സ്ഥലത്തിന്റെ പേര്. മഹാബലിപുരം ഒരു സാധാരണ ടൂറിസം കേന്ദ്രമല്ലെന്ന് എപ്പോഴും മനസിൽ ഓർക്കണം. അവിടം വെറുമൊരു പൈതൃക സ്ഥലം മാത്രമല്ല, ബീച്ചുകളും മറ്റുമുള്ള അടിപൊളി ടൂറിസം കേന്ദ്രം കൂടിയാണ്.

tamilnadumahabalipuram

പുരാതന ക്ഷേത്രങ്ങൾ, സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം സ്വന്തമായുള്ള ബീച്ചുകൾ എന്നിവയൊക്കെയുള്ള മഹാബലിപുരം ആദ്യ കാഴ്‌ചയിൽ തന്നെ നിങ്ങളുടെ മനസ് കീഴടക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് മഹാബലിപുരം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശം കൂടിയാണ് ഇത്.

ഒരു കാലത്ത് പല്ലവർ ഭരിച്ചിരുന്ന, അവരുടെ മികച്ച വാസ്‌തുവിദ്യയ്ക്കും ശിൽപങ്ങൾക്കും പേരുകേട്ട ഇവിടെ പഴയകാലത്തെ അനുസ്‌മരിപ്പിക്കുന്ന സ്ഥലമായ ഇവിടെ ഒറ്റ ദിവസം കൊണ്ട് തീർക്കാൻ കഴിയുന്ന കാര്യങ്ങളല്ല ഉള്ളത്. ചെന്നൈയിൽ നിന്ന് 56 കിലോമീറ്റർ അകലെയാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളവും ചെന്നൈയിലാണ്.

ഇവിടെ പ്രധാനമായും പോവുമ്പോൾ നിങ്ങൾ വിട്ടുകളയാൻ പാടില്ലാത്ത കാഴ്‌ചകൾ ഏറെയുണ്ട്. ഇവിടെ ആകർഷകമായ ലൈറ്റ് ഹൗസ് ഒന്നുണ്ട്. നാമമാത്രമായ പ്രവേശന ഫീസ് അടച്ച് രാവിലെ 9 നും വൈകുന്നേരം 5.30 നും ഇടയിൽ ഇവിടം സന്ദർശിക്കാവുന്നതാണ്. ഇത് കൂടാതെ ഒന്നിലധികം മ്യൂസിയങ്ങളുണ്ട് മഹാബലിപുരത്ത്.

കൃഷ്‌ണ മണ്ഡപം, പഞ്ചരഥങ്ങൾ, വരാഹ മണ്ഡപം, തീര ക്ഷേത്രം എന്നിങ്ങനെയുള്ള കേന്ദ്രങ്ങളും മഹാബലിപുരത്തെ പ്രധാന കാഴ്‌ചകളാണ്. നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ചോലമടൽ ആർട്ടിസ്‌റ്റ് വില്ലേജ്, ഇവിടെ വിവിധ പെയിന്റിംഗുകൾ, ശിൽപങ്ങൾ എന്നിവയുടെ കേന്ദ്രമാണിത്.

മഹാബലിപുരത്ത് തന്നെയുള്ള ടൈഗർ കേവും ക്രോക്കഡൈൽ ബാങ്കും വർഷം മുഴുവനും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് പറ്റിയ സ്ഥലങ്ങളാണ്. ഇവിടേക്ക് എത്തിയാൽ മറ്റേതോ കാലഘട്ടത്തിന്റെ അവശേഷിപ്പുകളുടെ കാഴ്‌ച നിങ്ങളെ മയക്കും എന്നുറപ്പാണ്. എങ്കിലും മറ്റൊരു ഹംപിയോ, തഞ്ചാവൂരോ ഒന്നും പ്രതീക്ഷിച്ച് ഇങ്ങോട്ട് വരരുത്, കാരണം മഹാബലിപുരത്തിന് അതിന്റെതായ ഭംഗിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+