Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമഘട്ടത്തിന്റെ സകല ഭംഗിയും പേറുന്ന മത്തേരൻ; മഹാരാഷ്‌ട്രയിലെ അനുഗ്രഹീത ഭൂമി, ഇത് തന്നെ നല്ല നേരം

യാത്രകൾ ഇഷ്‌ടപ്പെടുന്ന ആളുകളെ സംബന്ധിച്ച് ഏത് കാലം, നേരം എന്നൊന്നുമില്ല. അവർ ഏത് സമയത്തും യാത്രകൾ ചെയ്യാൻ തയ്യാറായിരിക്കും. എങ്കിലും ചില പ്രത്യേക ഇടങ്ങളുണ്ട്, അവയുടെ പൂർണമായ ഭംഗി കണ്ടറിയാൻ നമ്മൾ ഒരു സീസണിൽ തന്നെ പോവേണ്ടി വരും. അങ്ങനെയൊരു ഇടത്തെ കുറിച്ചാണ് ഇന്ന് പറഞ്ഞു വരുന്നത്. ഇത് കേരളത്തിലോ അതിനോട് ചേർന്ന് കിടക്കുന്ന തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലോ അല്ല, പിന്നെ എവിടെയാണെന്നല്ലേ ചോദ്യം.

ഈ സ്ഥലം ഇത്തിരി വടക്കോട്ടാണ്, ദക്ഷിണേന്ത്യയിൽ ആണോ ഉത്തരേന്ത്യയിൽ ആണോ എന്ന് ചോദിച്ചാൽ പറയാൻ കഴിയാത്ത മഹാരാഷ്ട്ര എന്ന വലിയ സംസ്ഥാനത്തിൽ. ശരിക്കും പറഞ്ഞാൽ ഇന്ത്യയുടെ മധ്യഭാഗത്താണ് മഹാരാഷ്ട്ര എന്ന് നമുക്കൊരിക്കലും പറയാൻ കഴിയില്ല. എന്നാൽ കേരളത്തിൽ നിന്ന് ഇവിടേക്ക് ഒരുപാട് ദൂരമൊന്നും ഇല്ല താനും. മത്തേരൻ എന്നാണ് ഈ മനോഹര ഭൂമിയുടെ പേര്.

matheranmaharashtra

വ്യത്യസ്‌തമായ കാഴ്‌ചകൾ കാണാനും അടുത്തറിയാനും ആഗ്രഹിക്കുന്നവരെ ഒരിക്കലും ഈ സ്ഥലം നിരാശപ്പെടുത്തില്ല. കാരണം നമ്മളിൽ ഭൂരിഭാഗം പേരും അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് അല്ലെങ്കിൽ കൂടിപ്പോയാൽ ഗോവ വരെ ഒക്കെയേ യാത്ര ചെയ്യാൻ ശ്രമിക്കാറുള്ളൂ, എന്നാൽ മഹാരാഷ്ട്രയിലെ ഈ ടൂറിസം സ്പോട്ട് നിങ്ങളെ അത്ഭുതപ്പെടുത്തും എന്നുറപ്പാണ്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ മുംബൈയിൽ നിന്നും പൂനെയിൽ നിന്നും ഏതാനും മണിക്കൂറുകൾ മാത്രം അകലെയാണ് മത്തേരൻ സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ മുംബൈയിൽ നിന്ന് 80 കിലോമീറ്ററും പൂനെയിൽ നിന്ന് 120 കിലോമീറ്ററും അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വരും മുൻപ് നിങ്ങൾ ഓർമ്മയിൽ വയ്‌ക്കേണ്ട ഒന്ന് റാൻഡ് കാര്യങ്ങൾ പ്രത്യേകമായിട്ടുണ്ട്.

അതിലൊന്നാണ് മത്തേരനിൽ എത്തിയാൽ പിന്നെ വാഹനങ്ങളോട് ഗുഡ് ബൈ പറയുക എന്നത്. അതായത് മത്തേരാൻ എന്ന ഗ്രാമത്തിലേക്ക് എത്തിയാൽ പിന്നെ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. അവിടേക്ക് പ്രവേശിക്കുന്ന ഭാഗത്തായി നിങ്ങളുടെ വാഹനം നിർത്തേണ്ടി വരും. പിന്നീട് നിങ്ങൾക്ക് യാത്ര തുടരാനായി കുതിര വണ്ടിയോ, സൈക്കിൾ റിക്ഷയെയോ അല്ലെങ്കിൽ നടക്കുകയോ ചെയ്യേണ്ടി വരും.

നിങ്ങളുടെ കണ്ണിന് കുളിർമയേകുന്ന ഒട്ടേറെ വ്യൂ പോയിന്റുകൾ അടക്കമുണ്ട് ഇവിടെ. പനോരമ പോയിന്റ്, എക്കോ പോയിന്റ് എന്നിവ ഉൾപ്പെടെ ഇത്തരം കാഴ്‌ചകൾ പ്രദാനം ചെയ്യുന്നതാണ്. ഇതിന് പുറമെ ലൂസിയ പോയിന്റും ഇത്തരത്തിലുള്ള ഒന്നാണ്. ഇവിടുത്തെ സൂര്യോദയത്തിന്റെയും സൂര്യാസ്‌തമയത്തിന്റെയും കാഴ്‌ച നിങ്ങൾക്ക് സവിശേഷമായ ഒരു അനുഭവം തന്നെ പകർന്നു നൽകുന്നതാണ്.

ഇവിടെ ധാരാളമായി കാണാൻ കഴിയുന്ന ഒന്നാണ് ബ്രീട്ടീഷുകാർ പണിത പഴയ ബംഗ്ലാവുകൾ. ഇവിടെ ധാരാളം ട്രെക്കിംഗ് അവസരങ്ങളുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇവിടുത്തെ ജീവിതം സാമാന്യം മെല്ലെ നീങ്ങുന്നതാണ്, വാഹനങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ. അതുകൊണ്ട് തന്നെ മലിനീകരണം പോലെയുള്ളവ അടുത്ത് കൂടി പോവാത്ത സ്ഥലം കൂടിയാണ് മത്തേരൻ.

ഇവിടുത്തെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാതെ ഒരു യാത്ര അസാധ്യമാണ്. സാധാരണ മഹാരാഷ്ട്ര ഗ്രാമങ്ങളിൽ കാണുന്ന വിഭവങ്ങൾക്ക് അപ്പുറം മത്തേരാനിൽ നിങ്ങളെ കാത്ത് ഒട്ടേറെ രുചി വൈവിധ്യങ്ങൾ കൂടിയുണ്ടാവും. നിങ്ങളൊരു ഫുഡി ആണെങ്കിലും അല്ലെങ്കിലും ഈ യാത്രയിൽ ഉറപ്പായും രുചികൾ പരീക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+