മൂന്നാറിലേക്കാണോ യാത്ര? മാട്ടുപ്പെട്ടിയും കുണ്ടളയും കാണാൻ മറക്കരുത്, ആനവണ്ടി കൂടെ ഉണ്ടെങ്കിൽ പൊളിക്കും
മൂന്നാർ യാത്ര എന്നത് പലരുടെയും ഇഷ്‌ട റൂട്ടുകളിൽ ഒന്നായിരിക്കും. കേരളത്തിൽ ഏറ്റവും ജനപ്രിയ ടൂറിസം കേന്ദ്രമെന്ന വിശേഷണവും മൂന്നാറിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ ധാരാളം പേരാണ് ദിവസവും അവിടേക്ക് എത്തുന്നത്. എങ്കിലും അവിടുത്തെ ചില പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ പലപ്പോഴും നാം മറന്നുപോവാറുണ്ട്. ട്രാവൽ ഏജൻസി മുഖേനയുള്ള യാത്രകളിൽ നമ്മൾക്ക് പലപ്പോഴും അവാർഡ് രീതികൾക്ക് അനുസരിച്ച് നിന്നുകൊടുക്കേണ്ട സാഹചര്യവും ഉണ്ടാവാറുണ്ട്.
എന്നാൽ ഒറ്റയ്ക്കുള്ള അല്ലെങ്കിൽ നമ്മുടെ ഇഷ്‌ടത്തിന് പോകുന്ന യാത്രകളിൽ ഇത്തരം നിയന്ത്രണങ്ങൾക്ക് ഒട്ടും സ്ഥാനമുണ്ടാവില്ല. അവിടെ നാം പലപ്പോഴും മറ്റ് കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുക. അത്തരത്തിൽ ഒരു യാത്ര ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ മൂന്നാറിലെ പ്രശസ്‌തമായ രണ്ട് ടൂറിസം കേന്ദ്രങ്ങളായ മാട്ടുപ്പെട്ടിയും കുണ്ടളയും ഒരിക്കലും വിട്ടു പോകരുത്.

മൂന്നാറിൽ എത്തുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടങ്ങളിൽ ഒന്നാണ് മാട്ടുപ്പെട്ടി. സന്ദർശകരെ ആകർഷിക്കുന്ന മനോഹരമായ പ്രദേശമാണിത്. ഇവിടെയുള്ള അണക്കെട്ടും തടാകവും ആളുകളുടെ പ്രധാന സഞ്ചാര മേഖകളാണ്, എന്നാൽ മാട്ടുപെട്ടിയെ വ്യത്യസ്‌തമാക്കുന്നത് മറ്റ് ചില ഘടകങ്ങൾ കൊണ്ടാണ്. കുണ്ടളയിൽ ആവട്ടെ ബോട്ടിംഗ്, കുതിര സവാരി എന്നിവയ്ക്കുള്ള അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
പ്രധാനമായും മാട്ടുപ്പെട്ടിയിൽ എത്തുന്നവർ വിശ്രമത്തിനാണ് ഇവിടം തിരഞ്ഞെടുക്കുന്നത്. ഏത് വേനലിലും തണലൊരുകുന്ന മരചുവടുകളിൽ ധാരാളം കുടുംബങ്ങളെ നിങ്ങൾക്ക് കാണാൻ കഴിയും.ഡാമിന് മുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നത് വ്യത്യസ്‌തമായ അനുഭവമാണ്. നിരവധി മലയാള സിനിമകളുടെ ഇഷ്‌ട ലൊക്കേഷൻ കൂടിയാണ് ഈ കേന്ദ്രം.
തിരുവനന്തപുരത്ത് നിന്ന് ഉൾപ്പെടെ വരുന്നവർക്ക് മാട്ടുപ്പെട്ടിയിലേക്കുള്ള യാത്ര അവിസ്‌മരണീയ അനുഭവം ആക്കി മാറ്റാൻ കെഎസ്ആർടിസി ബസ് സൗകര്യം കൂടിയുണ്ടെന്ന് ഓർക്കണം. അതിലുള്ള യാത്ര മനോഹരമായ അനുഭവമാണ്. തേയില തോട്ടങ്ങളുടെ നടുവിലൂടെ മാട്ടുപ്പെട്ടിയിലേക്ക് ആനവണ്ടി യാത്ര അനുഭവിച്ചവർക്ക് മാത്രമേ പറഞ്ഞാൽ മനസ്സിലാവൂ. രാത്രി പത്ത് മണിക്ക് പുറപ്പെട്ടാൽ പുലർച്ചെ എത്തുന്ന ടോപ്പർ ഫാസ്‌റ്റ് ബസ് ആണത്.
ഇത് കൂടാതെ പ്രാദേശിക തലത്തിൽ കെഎസ്ആർടിസി സർവീസുകൾ വേറെയുമുണ്ട്. അതിലുള്ള യാത്രയും പ്രത്യേക അനുഭവമാണ് സമ്മാനിക്കുക. കുറഞ്ഞ ചിലവിൽ ഒരു യാത്ര തീരുമാനിക്കുന്ന ആളുകൾക്ക് എന്ത് കൊണ്ടും കുണ്ടള മാട്ടുപ്പെട്ടിയിൽ കറങ്ങാൻ കെഎസ്ആർടിസി ബസുകൾ തന്നെയാണ് അനുയോജ്യമായ മാർഗം.












Click it and Unblock the Notifications