Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുംവേനലിൽ ഒന്ന് കുളിരണിഞ്ഞാലോ? മീൻവല്ലം വെള്ളച്ചാട്ടം തന്നെ പറ്റിയ സ്പോട്ട്, വേഗം വണ്ടി വിട്ടോ

പാലക്കാട് ജില്ലയിൽ ചെറുതും വലുതുമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളുണ്ട്. അവിടുത്തെ പ്രത്യേകതകൾ എന്തെന്നാൽ വൈവിധ്യം തന്നെയാണ്. കേവലം ഹിൽ സ്‌റ്റേഷനുകളും, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും മാത്രമല്ല അതിന് പുറമെ കൊല്ലങ്കോട് പോലെയുള്ള വ്യത്യസ്‌തമായ ഇടങ്ങളും, വരിക്കാശ്ശേരി മനയ്ക്ക് സമാനമായ കേന്ദ്രങ്ങളും ഒക്കെയായി പാലക്കാട് ടൂറിസം ഭൂപടത്തിൽ തങ്ങളുടേതായ ഇടം സ്വന്തമാക്കി കഴിഞ്ഞു.

എന്നാൽ പാലക്കാട് ജില്ലയിൽ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത എന്നാൽ ഭംഗി കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും മറ്റൊരു കേന്ദ്രത്തിനും പിന്നിൽ അല്ലാത്ത ഒരിടമാണ് മീൻവല്ലം വെള്ളച്ചാട്ടം. ദേശീയപാത 213ൽ പാലക്കാട്-മണർക്കാട് റൂട്ടിൽ തുപ്പനാട് ജംഗ്ഷനിൽ നിന്ന് വനത്തിനുള്ളിൽ 8 കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ധാരാളം സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞു.

meenvallam

കല്ലടിക്കോടൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന തുപ്പനാട് നദിയിലേക്ക് 45 മീറ്റർ ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇത്. തുപ്പനാട് നദി പിന്നീട് തൂതപ്പുഴയുമായി ചേരുന്നു, അത് ഭാരതപ്പുഴയായി ഒഴുകുകയും ചെയ്യുന്നു. മൂന്ന് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഒരു ചെറു ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്ത് ഇവിടെ നിർമ്മിച്ചിട്ടുണ്ട്.

പാലക്കാട് ഫോറസ്‌റ്റ് ഡിവിഷനിലെ ഒലവക്കോട് റേഞ്ചിലെ തുടിക്കോട് വന സംരക്ഷണ സമിതിയാണ് വെള്ളച്ചാട്ടവും അതിന്റെ പരിസരവും സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും. സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഭാഗമായുള്ളവയാണ് വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള വനങ്ങൾ. പാലക്കാട് നിന്ന് 34 കിലോമീറ്ററും മണ്ണാർക്കാട് നിന്ന് 26 കിലോമീറ്ററും അകലെയാണ് വെള്ളച്ചാട്ടം നിൽക്കുന്ന സ്ഥലം.

ഏത് വേനലിലും വറ്റാത്ത ചെറു നീരുറവയായി ഈ വെള്ളച്ചാട്ടം ഇങ്ങനെ നിലനിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വേനൽ കാലത്ത് ധാരാളം സഞ്ചാരികളാണ് മനസും ശരീരവും തണുപ്പിക്കാനായി ഇവിടേക്ക് വരുന്നത്. എന്തായാലും തുപ്പനാട് നദി ഉൾപ്പെടെ മുറിച്ചു കടന്നുള്ള രണ്ട് കിലോമീറ്റർ ട്രെക്കിംഗ് കഴിഞ്ഞവേണം ഇവിടേക്ക് എത്തുവാൻ എന്നതിനാൽ യാത്ര വളരെ കൗതുകകരമാവും.

കേരളത്തിൽ കാലവർഷത്തിന് ശേഷമുള്ള സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് മീൻവല്ലം വെള്ളച്ചാട്ടത്തിന്റെ ആകർഷണീയത അനുഭവിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. എങ്കിലും വേനൽ കൊടുത്താലും ഇവിടെ വെള്ളച്ചാട്ടം അപ്രത്യക്ഷമാവില്ല എന്നതിനാൽ തന്നെ ഒരിക്കലും മീൻവല്ലത്തിലേക്കുള്ള യാത്ര സമയ നഷ്‌ടമാവില്ല എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+