Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറിനെ മറന്നോ സഞ്ചാരികളേ; ഒന്ന് ഫ്രഷായി വന്നാലോ? ആറ്റുകാട് വെള്ളച്ചാട്ടവും ടോപ് സ്‌റ്റേഷനും കാണാം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു മന്ദീഭവിച്ച കേരള ടൂറിസം വീണ്ടും തിരിച്ചു വരവിന്റെ പാതയിലാണ്. അങ്ങനെ കേരളത്തിലെ ടൂറിസം മേഖലയെ കുറിച്ച് പറയുമ്പോൾ ഒരിക്കൽ നാം വിട്ടുപോവാൻ പാടില്ലാത്ത ഒരു പേരാണ് മുന്നറിന്റേത്. അത്രയധികം ആരാധകരുള്ള കേരളത്തിലെ എന്നല്ല, ദക്ഷിണേന്ത്യയിലെ തന്നെ ടൂറിസം ഡെസ്‌റ്റിനേഷനുകളിൽ ഒന്നായി മൂന്നാർ മാറിയിരിക്കുകയാണ്. അത്ര തവണ പോയാലും മടുക്കാത്ത ഒരിടം കൂടിയാണ് മൂന്നാർ.

എങ്കിലും സ്ഥിരമായി ഒരേ ഇടത്തിലേക്കുള്ള യാത്ര നമ്മളെ മനം മടുപ്പിക്കും എന്നത് ഒരു വസ്‌തുതയാണ്. അങ്ങനെയെങ്കിൽ ഇക്കുറി മൂന്നാറിലെ അധികം ആരും അറിയാത്ത ഒരിടം കൂടി സന്ദർശിച്ചാലോ? ഇതാണ് അതിന് പറ്റിയ സമയം. താരതമ്യേന നിലവിൽ സഞ്ചാരികളുടെ എണ്ണം കുറവായിരിക്കുന്ന സമയം കൂടി ആയതിനാൽ നിങ്ങൾക്ക് മൂന്നാർ ധാരാളമായി കാണാനും ഒരുപാട് സമയം ചെലവഴിക്കാനും സാധിക്കും എന്നത് മറക്കേണ്ട.

topstationmunnarattukad

ഇക്കുറി മൂന്നാർ യാത്രയിൽ സ്ഥിരം ലൊക്കേഷനുകൾ ഒഴിവാക്കാതെ തന്നെ വ്യത്യസ്‌തത കൊണ്ട് വരാൻ നിങ്ങൾ പോവേണ്ട ഇടം ആറ്റുകാട് വെള്ളച്ചാട്ടമാണ്. മൂന്നാറിലെ നാല് പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ ആറ്റുകാട് ശരിക്കും സാഹസികത ഇഷ്‌ടപ്പെടുന്നവർക്കിടയിൽ വളരെ ജനപ്രിയമായ ഒരിടമാണ്. കാട്ടിലൂടെയുള്ള ഇവിടേക്കുള്ള യാത്ര തന്നെ അവിസ്‌മരണീയ അനുഭവം സമ്മാനിക്കുന്ന ഒന്നാണ്.

വെള്ളച്ചാട്ടത്തിന് താഴെയുള്ള കുളത്തിൽ മുങ്ങാനും കുളിക്കാനും ആവശ്യത്തിന് വെള്ളം ഉള്ളതിനാൽ തന്നെ നീന്തൽ സമയം ചെലവഴിക്കാൻ ഇവിടം അനുയോജ്യമാണ്. മൂന്നാറിലെ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട് ഇപ്പോൾ ആറ്റുകാട് വെള്ളച്ചാട്ടവും, കാരണം കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തിപ്പെടുന്നുണ്ട്.

ഇത് കൂടാദി വേറെയും ചില ഇടങ്ങൾ മൂന്നാറിൽ നിങ്ങളെ കാത്തിരിപ്പുണ്ട്. അതിലൊന്ന് ടോപ് സ്‌റ്റേഷൻ തന്നെയാണ്. മൂന്നാറിലെ ഏറ്റവും മനോഹര കാഴ്‌ച ഒരുക്കി വയ്ക്കുന്ന ഇവിടം നിങ്ങൾ എത്ര തവണ പോയെന്ന് പറഞ്ഞാലും മൂന്നാറിൽ വന്നാൽ കയറിയേ പോകാവൂ. അത്രയ്ക്ക് ഞെട്ടിക്കുന്ന കാഴ്‌ചയാണ് ഇവിടെ പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത്.

ഇത് കൂടാതെ വ്യത്യസ്‌തത ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ മറ്റൊരു ഇടം കൂടി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കാർമൽ ഗിരി എലിഫന്റ് പാർക്കാണ് ഇത്. ആനകളുടെ ജീവിതവും അവയെ നേരിട്ടറിയാനും അടുത്തിടപഴകാനും കഴിയുന്ന ഇടം കൂടിയാണിത്. അവിടെ അടുത്തായി ബൊട്ടാണിക്കൽ ഗാർഡനും നിങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്.

ഇനി നിങ്ങൾ അവിടെ എത്തിയാൽ കുണ്ടള ഡാം കൂടി സന്ദർശിക്കുന്നത് വളരെയധികം ഗുണം ചെയ്യും. മൂന്നാറിലെ മസ്‌റ്റ് വിസിറ്റ്‌ ലൊക്കേഷനുകൾ എന്ന് വേണമെങ്കിൽ കുണ്ടള ഡാമിനെയും മാട്ടുപെട്ടിയെയും ഒക്കെ വിശേഷിപ്പിക്കാൻ. ഇവിടെ കൂടാതെ എക്കോ പോയിന്റ്, ദേവികുളം ഹിൽസ് എന്നിങ്ങനെ ഒട്ടേറെ ചെറുതും വലുതുമായ കാഴ്‌ചകൾ കൂടി കാണാൻ അവസരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+