Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്മൂരു മൈസൂരു; കൊട്ടാരവും മൃഗശാലയും മാത്രമല്ല, ഫിലോമിനാസ് കത്തീഡ്രലും വൃന്ദാവൻ ഗാർഡനും കൂടി കാണാലോ...

കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ ഒന്നായ കർണാടക മലയാളികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരിടമാണ്, കർണാടകയിലെ ഏറ്റവും വലിയ നഗരമായ, ഇന്ത്യയിലെ ഐടി ഹബ്ബായ ബെംഗളൂരുവിൽ ലക്ഷക്കണക്കിന് മലയാളികളാണ് കഴിയുന്നത്. അവിടെ മാത്രമല്ല കർണാടകയിലെ മറ്റിടങ്ങളിലും മലയാളികൾ ധാരാളമായുണ്ട്.

കുടക് പോലെയുള്ള ടൂറിസം കേന്ദ്രങ്ങളും ഈ പട്ടികയിൽപ്പെടും. എന്നാൽ ബെംഗളൂരു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികളുള്ള ഇടങ്ങളിൽ ഒന്നായ മൈസൂരിനെ വിട്ടുകളയാൻ പറ്റില്ല. കർണാടകയിലെ ഒരു വലിയ നഗരം എന്നതിലുപരി ടൂറിസത്തിന് അനന്തമായ സാധ്യതകളുള്ള ഒരിടം കൂടിയാണ് മൈസൂരു എന്നത് അവിടം സന്ദർശിച്ചവർക്ക് അറിയാം.

mysurutourismplaces

മൈസൂരുവിനെ കുറിച്ച് മലയാളികൾക്ക് ഒരു പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം തൊഴിലന്വേഷിച്ചും അവധിക്കാലം ആഘോഷിക്കാനുമൊക്കെയായി മലയാളി ഏറ്റവും കൂടുതൽ കയറി ഇറങ്ങിയ സ്ഥലങ്ങളിൽ ഒന്നാണ് മൈസൂരു. അവിടുത്തെ പ്രധാന കാഴ്‌ചകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. കൊട്ടാരവും മൃഗശാലയും ഒക്കെ കണ്ടു മടുത്തവർക്ക് കാണാൻ വേറെയും കാഴ്‌ചകളുണ്ട്.

വൃന്ദാവൻ ഗാർഡൻ

60 ഏക്കറിൽ പരന്നുകിടക്കുന്ന വൃന്ദാവൻ ഗാർഡൻസ് എന്ന മനോഹരമായ ഇടം കാവേരി നദിക്ക് കുറുകെയുള്ള കൃഷ്‌ണരാജ സാഗര അണക്കെട്ടിന്റെ തീർത്താണ്. കശ്‌മീരിലെ ഷാലിമാർ ഉദ്യാനത്തിന്റെ മാതൃകയിൽ പണികഴിപ്പിച്ച ഇവിടം പച്ചപ്പ് നിറഞ്ഞ പുൽത്തകിടികൾ, ടെറസുകൾ, പൂക്കൾ, ടോപ്പിയറി, മൾട്ടിഹ്യൂഡ് ഫൗണ്ടനുകൾ എന്നിവയാൽ സമ്പന്നമാണ്. മനോഹരമായ ലൈറ്റിങ്, ജലധാര എന്നിവയും ഈ സ്ഥലത്തെ വേറിട്ട് നിർത്തുന്നു.

ഫിലോമിനാസ് കത്തീഡ്രൽ

മൈസൂർ നഗരത്തിലെ വസ്‌തുവിദ്യ വിസ്‌മയങ്ങൾക്ക് നടുവിൽ സെന്റ് ഫിലോമിനാസ് കത്തീഡ്രലും തലയുയർത്തി നിൽക്കുന്നു. ജർമ്മനിയിലെ കൊളോൺ കത്തീഡ്രലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ആരാധനാലയം അതിശയിപ്പിക്കുന്ന നിയോ-ഗോതിക് വാസ്‌തുവിദ്യാ ശൈലിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. മൈസൂരു എത്തിയിട്ടും ഇവിടെ കയറിയില്ലെങ്കിൽ നഷ്‌ടം നിങ്ങൾക്ക് തന്നെയാണെന്ന് തീർച്ച.

കരഞ്ചി തടാകം

മൈസൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കരഞ്ചി തടാകം 90 ഹെക്‌ടർ വിസ്‌തൃതിയുള്ള ഒന്നാണ്, ഇത് നഗരത്തിന്റെ തിരക്കുകളിൽ നിന്നും അൽപ്പ നേരം മാറി നിൽക്കാൻ നിങ്ങളെ സഹായിക്കുന്നു. അവിടുത്തെ ശാന്തമായ അന്തരീക്ഷം, ആകർഷകമായ പ്രകൃതി സൗന്ദര്യം, വൈവിധ്യമാർന്ന വിനോദ പരിപാടികൾ എന്നിവ മൈസൂരിൽ എത്തുന്നവർക്ക് മികച്ചൊരു ഓപ്‌ഷനായി ഇതിനെ മാറ്റുന്നു എന്നതാണ് സത്യം.

മൈസൂരു പാലസ്

ഇവിടെ എത്തിയാൽ ഇതുവരെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും ഇനി ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും ഈ കൊട്ടാരം കാണാതെ മടങ്ങരുത്. മൈസൂർ പാലസ് അല്ലെങ്കിൽ അംബാ വിലാസ് പാലസ് എന്നും ഇത് അറിയപ്പെടുന്നു. വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായും മൈസൂർ രാജ്യത്തിന്റെ ആസ്ഥാനമായും നൂറ്റാണ്ടുകളോളം പ്രവർത്തിച്ച കെട്ടിടമാണിത്. താജ്ഹൽ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+