Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് കടന്ന് പോയാൽ എത്തും വന്യജീവികളുടെ ഈ പറുദീസയിൽ; നാഗർഹോള യാത്ര അമ്പരപ്പിക്കും, കാരണം ഇത്

ഓണം മാത്രമേ മലയാളികളെ സംബന്ധിച്ച് കഴിഞ്ഞിട്ടുള്ളൂ, ഓണത്തിന്റെ അവധിയല്ല. അതുകൊണ്ട് തന്നെ ഈ അവധിക്കാലത്ത് നല്ലൊരു യാത്ര ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഇതാണ് പറ്റിയ സമയം. കാരണം മൺസൂണിന്റെ കെട്ടൊന്ന് ഇറങ്ങി വരുന്ന സമയം കൂടിയാണിത്. പലപ്പോഴും മലയാളികൾ അവധിക്കാലം ആഘോഷിക്കാൻ അധികം ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത, എന്നാൽ ഒട്ടേറെ പ്രത്യേകതകളുള്ള ഒരിടമുണ്ട് നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിൽ.

സ്ഥിരമായി മലയാളികൾ ഒഴുകുന്ന ഇടമായ കുടകും, മൈസൂരുവും പോലെ അതിമനോഹരമാണ് ഈ സ്ഥലവും. അതിന്റെ നാഗർഹോള ദേശീയോദ്യാനം. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും കാഴ്‌ചകൾ കൊണ്ട് സമ്പന്നമായ ഒരിടമാണ് നാഗർഹൊളെ. അവിടെ നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ പ്രത്യേകതകൾ നിറഞ്ഞ ചില കാഴ്‌ചകളാണ്.

nagarholenationalpark

കേരളത്തിൽ അധികമൊരിടത്തും കാണാൻ കഴിയാത്ത ചില കാര്യങ്ങളും അവിടെ ഉണ്ടെന്നതാണ് ഈ യാത്ര നിർബന്ധമുള്ളതാക്കാനുള്ള പ്രധാന കാരണം. നാഗർഹോളയുടെ പേരിന്റെ അർത്ഥം പാമ്പിനെ പോലെ ഒഴുകുന്ന നദി എന്നാണ്. ഇടതൂർന്ന വനങ്ങളിലൂടെ പാമ്പിനെപ്പോലെ ഒഴുകുന്ന നദിയിൽ നിന്നാണ് ഈ സ്ഥലത്തിന് പേര് ലഭിക്കാൻ കാരണം.

കർണാടകയിലെ കുടക് ജില്ലയിലാണ് നാഗർഹോള സ്ഥിതി ചെയ്യുന്നത്. നിലവിൽ രാജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ ഭാഗമാണ് നാഗർഹോളെ. അതിമനോഹരമായ കാലാവസ്ഥ, സമ്പന്നമായ സസ്യജന്തുജാലങ്ങൾ, ഇടതൂർന്നതും പച്ചപ്പ് നിറഞ്ഞ വനങ്ങളുടെ ഭംഗി എന്നിവ വർഷം മുഴുവനും ഈ സ്ഥലത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

പണ്ട് മുതലേ ഇവിടം വന്യജീവികളുടെ സാന്നിധ്യമായി പേരുകേട്ടതായിരുന്നു. മൈസൂരിലെ ഭരണാധികാരികൾ കാട്ടു ആനകൾക്കും കാട്ടുപോത്തുകൾക്കും വേണ്ടി വനങ്ങളിൽ വേട്ടയാടിയിരുന്നുവെന്ന് ചില കഥകൾ പറയുന്നു. ഇപ്പോഴും നാഗർഹോള നാഷണൽ പാർക്കിൽ വൈവിധ്യമാർന്ന വന്യജീവികളുടെ വലിയൊരു സമ്പത്തുണ്ട്.

നഗർഹോള ദേശീയോദ്യാനം സന്ദർശിക്കുമ്പോൾ, വിനോദസഞ്ചാരികൾക്ക് സ്ലോത്ത് കരടികൾ, ആനകൾ, പാന്തറുകൾ, നാല് കൊമ്പുള്ള ഉറുമ്പുകൾ, കാട്ടുപന്നികൾ, ഈനാമ്പേച്ചികൾ, ഗൗറുകൾ (ഇന്ത്യൻ കാട്ടുപോത്ത്), ബോണറ്റ് മക്കാക്കുകൾ, പറക്കുന്ന കുറുക്കന്മാർ, കടുവകൾ എന്നിവയെ കാണാൻ ധാരാളമായി കഴിയും. ഇത് തന്നെ നഗർഹോളയെ ഏറ്റവും കൂടുതൽ പേരുടെ ഇഷ്‌ടകേന്ദ്രം ആക്കുന്നതിനുള്ള കാരണം.

കോഴിക്കോട് നഗരത്തിൽ നിന്ന് വെറും 100 കിലോമീറ്റർ ദൂരം മാത്രമാണ് നാഗർഹോള ദേശീയോദ്യാനത്തിലേക്ക് ഉള്ളത്. താമരശ്ശേരി ചുരം കയറിയാൽ പിന്നെ അവിടേക്ക് അധികദൂരമില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ അടുത്ത തവണ വയനാട് സന്ദർശിക്കാൻ പോവുമ്പോൾ നഗർഹോളയുടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+