Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനലവധി നെയ്യാറിൽ ആയാലോ; ഡാമിലൂടെ ബോട്ടിംഗ് നടത്താം, മുതലകളെയും ലയൺ സഫാരി പാർക്കും കാണാം

തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്ത് അവധിക്കാലം ആഘോഷിക്കാൻ പൊൻമുടി അല്ലാതെ മറ്റൊരിടമില്ല എന്നതാണ് പലരും ഉന്നയിക്കുന്ന പരാതി. എന്നാൽ മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന ചൊല്ല് പോലെയാണ് ഇതിന്റെ കാര്യം. തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടമായ നെയ്യാറിനെ കുറിച്ച് ഒരുപാട് പേരൊന്നും പറഞ്ഞു കേട്ടിട്ടില്ല എന്നതാണ് സങ്കടകരമായ കാര്യം.

കേരളത്തിലെ മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് അത്ര പരിചിതമല്ലാത്ത നെയ്യാർ പക്ഷേ പ്രകൃതി ഭംഗി കൊണ്ടും സൗകര്യങ്ങൾ കൊണ്ടും മറ്റേത് ഇടത്തേയും മറികടക്കുന്ന തരത്തിലുള്ള ഒരിടമാണ്. തിരുവനന്തപുരത്ത് നിന്ന് 32 കിലോമീറ്റർ അകലെയാണ് നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 12,000 ഹെക്‌ടർ മേഖലയിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതിദത്ത വനങ്ങളുടെ സമ്പുഷ്ടമായ ഇടങ്ങളിൽ ഒന്നാണ് നെയ്യാർ. നിരവധി ട്രെക്കിംഗ് ഓപ്ഷനുകൾക്കൊപ്പം വന്യതയുടെ ഭംഗിയും ശാന്തതയും ആസ്വദിക്കാൻ സഞ്ചാരികളെ അനുവദിക്കുന്ന മേഖല കൂടിയാണിത്.

neyyar

ഇവിടെയുള്ള 1868 മീറ്റർ ഉയരമുള്ള അഗസ്ത്യമല കൊടുമുടി എന്നും എക്കാലത്തും ഒരുപാട് ഇഷ്‌ട മേഖലയാണ് എന്നതാണ് സത്യം. പരന്ന പുൽമേടുകളും കുന്നിൻ മുകളുകളും ചെരിവുകളും നിറഞ്ഞു നിൽക്കുന്ന ഒരു ഇടമാണ് നെയ്യാർ വനമേഖല. ഇതിനുള്ളിൽ സ്ഥിതി ചെയ്യുന്ന നെയ്യാർ ഡാം തന്നെയാണ് ഇവിടുത്തെ ഏറ്റവും സവിശേഷമായ കാഴ്‌ചകളിൽ ഒന്ന്.

ഇവിടെ മനോഹരമായ വാച്ച് ടവർ, ഡീർ പാർക്ക്, ലയൺ സഫാരി പാർക്ക്, മുതല പുനരധിവാസ ഗവേഷണ കേന്ദ്രം എന്നിവ ഉൾപ്പെടെ ഒരുപാട് വ്യത്യസ്‌ത കാഴ്‌ചകൾ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. അണക്കെട്ടിന്റെ ഭാഗമായ നെയ്യാർ വന്യജീവി സങ്കേതം ആന, കടുവ, പുള്ളിപ്പുലി, രാജവെമ്പാല, തിരുവിതാംകൂർ ആമ തുടങ്ങിയ വന്യമൃഗങ്ങളും ഉഭയജീവികളും ഉൾപ്പെടെ നൂറിലധികം ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് എന്ന കാര്യം ഓർക്കണം.

നെയ്യാറിൽ നിന്ന് അധികം ദൂരയല്ലാത്ത കളിപ്പാറ എന്ന ഇടവും കാണേണ്ട ഒരു സ്ഥലം തന്നെയാണ്. അധികമാർക്കും അറിയാത്ത ഒരു ടൂറിസം സ്‌പോട്ട് കൂടിയാണ് ഇവിടം. ക്ഷേത്ര ടൂറിസം ഇഷ്‌ടപ്പെടുന്നവർക്ക് തീർച്ചയായും ഇവിടുത്തേക്കുള്ള യാത്ര മറ്റൊരു അനുഭൂതിയാവും നൽകുക.

കാളിപ്പാറയിലെ ലോകാംബിക ക്ഷേത്രവും അതിന്റെ ചുറ്റുമുള്ള കാഴ്‌ചകളും സഞ്ചരികൾക്ക് പുതിയൊരു അനുഭവമായിരിക്കും. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ എത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അവിടെ എത്തിയാൽ നിങ്ങളെ കാത്തിരിക്കുന്നത് പ്രകൃതി ഒരുക്കിയ മനോഹാരിതയുടെ മറ്റൊരു രൂപമായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+