മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര; വല്ലാത്തൊരു എക്‌സ്‌പീരിയൻസ് തന്നെ അത്, മിസ്സാക്കല്ലേ...
മലയാളികൾക്ക് എന്നും യാത്ര എന്ന് പറയുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുന്ന ഇടമാണ് ഊട്ടിയും കൊടൈക്കനാലും. അത്രയേറെ നമ്മളുടെ മനസിൽ പതിഞ്ഞുപോയ സ്ഥലങ്ങളാണ് രണ്ടും. പക്ഷേ പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഊട്ടിയും കൊടൈക്കനാലും തമ്മിൽ വളരെയധികം ദൂര വ്യത്യാസമുണ്ട്. രണ്ടും തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രങ്ങളാണെങ്കിലും രണ്ട് വെവ്വേറെ മേഖകളിൽ ആണിവ എന്നത് അറിയാവുന്നവർ ചുരുക്കമായിരിക്കും (പോയവർക്ക് അറിയാം).
ഇത് തണുപ്പ് കാലമാണ്, കേരളത്തിൽ നിന്ന് ഏറ്റവും അടുത്തെത്താൻ കഴിയുന്ന ഈ രണ്ട് കേന്ദ്രങ്ങളിലെ ഹോട്ട് ലൊക്കേഷൻ എന്ന് വേണമെങ്കിൽ ഊട്ടിയെ വിളിക്കാം. അതിന് കാരണങ്ങൾ പലതാണ്. കേരളത്തിനോട് ഏറ്റവും ചേർന്ന് കിടക്കുന്ന ഒരു ടൂറിസം ലൊക്കേഷനാണ് ഊട്ടി. വയനാട് വഴി കയറുകയാണെങ്കിൽ നൂറ് കിലോമീറ്റർ ദൂരം പിന്നിട്ടാൽ എവിടെയെത്തും.

7440 അടി ഉയരത്തിലുള്ള ഊട്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹിൽ സ്‌റ്റേഷനുകളിൽ ഒന്നാണ്. ഊട്ടി മലനിരകളുടെ റാണിയും പ്രകൃതി സ്നേഹികളുടെ ഇഷ്‌ടപ്പെട്ട ഇടവുമാണ്. ഊട്ടിയിൽ പ്രകൃതിരമണീയമായ നിരവധി പ്രദേശങ്ങൾ തന്നെയുണ്ട് . എങ്കിലും ഊട്ടിയിലെ തടാകങ്ങളുടെ ഭംഗി ആസ്വദിക്കാൻ ഒരിക്കലൂം മറക്കരുത്.
65 ഏക്കർ വിസ്‌തൃതിയിൽ പരന്നുകിടക്കുന്ന മനുഷ്യനിർമിത ഊട്ടി തടാകം പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും മനോഹരമായ കാഴ്‌ചകൾ ഒരുക്കുന്ന ഇടമാണ്. കാഴ്‌ചയുടെ വിസ്‌മയം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പാഡിൽ ബോട്ടിംഗ്, റോയിംഗ് ബോട്ടിംഗ്, മോട്ടോർ ബോട്ടിംഗ് എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഇവിടെ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
ഊട്ടിയിൽ വേറെയും തടാകങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഊട്ടിയിലെ ഏറ്റവും മനോഹരമായ തടാകങ്ങളിലൊന്നാണ് കാമരാജ് സാഗർ അല്ലെങ്കിൽ ചന്ദിനല്ല റിസർവോയർ. വെൻലോക്ക് ഡൗൺസിന്റെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും വളരെ വേണ്ടപ്പെട്ട അവലാഞ്ച് തടാകം ഊട്ടിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ഊട്ടിയുടെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത തേയിലത്തോട്ടങ്ങളാണ്. നീലഗിരി പര്‍വത നിരകളില്‍ പടര്‍ന്നു നില്‍ക്കുന്ന തേയില, കാപ്പിത്തോട്ടങ്ങളുടെ നീണ്ട നിര തന്നെ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട്. രാജ്യത്തെ തേയില ഉത്പാദനത്തില്‍ വലിയ പങ്കുണ്ട് ഈ ഊട്ടി റെയ്ഞ്ച് സ്‌റ്റേഷന്‍ മേഖലയ്ക്ക് എന്ന കാര്യവും മറക്കരുത്.












Click it and Unblock the Notifications