ഊട്ടിപ്പട്ടണം കാണാൻ ഈ ഓണം തന്നെ ബെസ്‌റ്റ് ടൈം; ഒരു അടിപൊളി ബസ് യാത്ര ആയാലോ? അതും 190 രൂപയ്ക്ക്
മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഊട്ടി. അവിടേക്കുള്ള ഓരോ യാത്രയും അതിമനോഹരമായ അനുഭവമാണ് നമുക്ക് സമ്മാനിക്കാറുള്ളത്. പണ്ട് മുതൽക്കെ നമ്മുടെ നാട്ടിൽ ആരെങ്കിലും വിനോദ യാത്രയ്ക്ക് പോവുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം മനസിൽ വരുന്ന ചോദ്യമായിരുന്നു ഊട്ടിയിലേക്കാണോ എന്നത്. കേരളത്തിൽ നിന്ന് അധികം അകലെയല്ലാത്ത ഊട്ടിയിലേക്ക് എത്താൻ ധാരാളം മാർഗങ്ങളുണ്ട് നമ്മുടെ നാട്ടിൽ.
കോഴിക്കോട് നിന്ന് ഊട്ടിയിലേക്ക് താമരശ്ശേരി ചുരം വഴിയും (വയനാട്), നാടുകാണി ചുരം വഴിയും (മലപ്പുറം) പോവാനുള്ള സൗകര്യമുണ്ട്. എങ്കിലും കൂടുതൽ പേരും വയനാട് വഴി തന്നെയാണ് പോവാൻ ആഗ്രഹിക്കാറുള്ളത്. അതിന്റെ പ്രധാന കാരണം താമരശ്ശേരി ചുരത്തിലെ അതിമനോഹരമായ കാഴ്‌ചയും വയനാട് വഴിയുള്ള യാത്രയിലെ പാതയോരങ്ങളുടെ ഭംഗിയും ഒക്കെയാണ്.

ഇത്തവണ ഓണക്കാലം ഊട്ടിയിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ അവസരമാണ് ലഭിക്കുന്നത്. മൺസൂൺ പൂർണമായും അവസാനിച്ചിട്ടില്ലെങ്കിലും ഭേദപ്പെട്ട കാലാവസ്ഥ ഉള്ളതിനാൽ ഊട്ടി മുമ്പത്തേതിനേക്കാളും സുന്ദരിയാണ്. ഒപ്പം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞത് ഊട്ടിക് തുണയായി എന്ന് വേണം പറയാൻ.
ഊട്ടിയിലേക്കൊരു ബസ് യാത്ര
കോഴിക്കോട് നിന്നും ഊട്ടിയിലേക്ക് വെറും 190 രൂപ ചിലവിൽ യാത്ര ചെയ്യാനുള്ള സൗകര്യം തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ ഒരുക്കിയിട്ട് ഒരുപാട് നാളുകളായി. ഈ സർവീസ് പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ ചിലവിൽ ഉദ്യോഗമണ്ഡലം എത്തിപ്പിടിക്കാം. കൂടാതെ ബസ് യാത്രയുടെ അനുഭവം നിങ്ങൾക്ക് അറിയാനും ആസ്വദിക്കാനും കഴിയും.
മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്‌ത ശേഷമോ ഉറപ്പിച്ച ശേഷമോ മാത്രമേ യാത്ര തീരുമാനിക്കേണ്ടതുള്ളൂ എന്ന് മാത്രം. സാധാരണ ഗതിയിൽ ഈ സർവീസ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ നിന്നാണ് ആരംഭിക്കാറുള്ളത്. പുലർച്ചെയാണ് സർവീസ് തുടങ്ങുക. അതുകൊണ്ട് തന്നെ ഉച്ചയോടെ തന്നെ ഊട്ടിയിലേക്ക് എത്താറാണ് പതിവ്.
ഊറ്റിപ്പട്ടണം കാണാം, ഓണം കളറാക്കാം
ഈ ഓണ അവധിയിൽ കുടുംബത്തോടൊപ്പവും അല്ലാതെ സുഹൃത്തുക്കൾക്ക് ഒപ്പവും പോവാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്ന് ഊട്ടി തന്നെയാണ്. നീലഗിരി കുന്നുകളുടെ എല്ലാ സൗന്ദര്യവും പേറുന്ന ഊട്ടിയെ മലയാളി എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണം അവിടെ വർഷത്തിൽ എത്തുന്ന മലയാളികളുടെ എണ്ണം പറയുന്ന.
കാണേണ്ട ഇടങ്ങൾ ഇവയൊക്കെ
ബൊട്ടാണിക്കൽ ഗാർഡൻ, ദൊഡ്ഡബെട്ട കൊടുമുടി, ഊട്ടി തടാകം, കൽഹട്ടി വെള്ളച്ചാട്ടം, ഫ്ലവർ ഷോ എന്നിവ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കിടയിൽ ഊട്ടിയെ ഇത്രയധികം ജനപ്രിയമാക്കുന്നതിനുള്ള ചില കാരണങ്ങൾ മാത്രമാണ്. ഇവ കൂടാതെ ഒട്ടേറെ ടൂറിസം സ്പോട്ടുകള് ഊട്ടിയിൽ അങ്ങിങ്ങായി നിരന്നു കിടക്കുന്നുണ്ട്.
മുകുർത്തി നാഷണൽ പാർക്ക്, അവലാഞ്ചെ തടാകം മുതലായവ ഊട്ടിയിലെ ചില രസകരമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇവ കൂടാതെ ഊട്ടിയിൽ നിന്ന് അൽപ്പം അകലെയായി നിങ്ങൾക്ക് പോവാൻ കഴിയുന്ന മസിനഗുഡി, ഗൂഡല്ലൂർ എന്നിവ കൂടിയുണ്ട്. ഇവയൊക്കെയും അധികം ദൂരെയല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications