Get Updates
Get notified of breaking news, exclusive insights, and must-see stories!

വിന്റർ ഈസ് കമിംഗ്, എന്നാൽ ഊട്ടിയിലേക്ക് വിട്ടാലോ? വെറൈറ്റിക്ക് മസിനഗുഡിയും ഗൂഡല്ലൂരും കൂടി കറങ്ങാം

കാലവർഷവും തുലാവർഷവും ഒക്കെ കഴിഞ്ഞ് ശൈത്യകാലത്തിലേക്ക് നീങ്ങുകയാണ് നമ്മുടെ കാലാവസ്ഥ. ഒട്ടുമിക്ക മലയാളികളും ഹിൽ സ്‌റ്റേഷനുകൾ സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമയം കൂടിയാണിത്. ഈ സീസൺ ഏതാണ്ട് ജനുവരി അവസാനം വരെ അതേപടി തുടരും എന്നതാണ് പ്രത്യേകത.

അല്ലെങ്കിലും ഇക്കാര്യത്തിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഹിൽ സ്‌റ്റേഷനുകൾ തണുപ്പ് ആസ്വദിക്കാൻ മാത്രമുള്ളതാണ് എന്ന മിഥ്യാധാരണ നമുക്കിടയിൽ പണ്ടുതൊട്ടേ ഉണ്ട്. എന്നാൽ ശരിക്കും ഹിൽ സ്‌റ്റേഷനുകൾ കാഴ്ച്ചകൾ കാണാനുള്ള ഇടങ്ങൾ കൂടിയാണ്. അങ്ങനെ മനോഹരമായ, ഇതുവരെ നേരിട്ടറിഞ്ഞിട്ടില്ല കാഴ്‌ച കാണാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഇക്കുറി ഒരു വെറൈറ്റി പിടിക്കാം.

ootytripwinterspots

സ്ഥലത്തിന്റെ പേര് പറഞ്ഞാൽ എന്താണ് പുതുമ എന്ന് ചിലപ്പോൾ നിങ്ങൾ ചോദിച്ചേക്കും, അല്ലെങ്കിൽ ക്ലിഷേ എന്ന വാക്കും മനസിൽ ഉരുവിട്ടേക്കും. എങ്കിലും നിങ്ങൾ ഊട്ടിയിലേക്ക് പോയി നോക്കൂ ഈ ശൈത്യകാലത്ത്. അത് പക്ഷേ ഉദഗമണ്ഡലം മാത്രം കാണാൻ വേണ്ടിയല്ല, മറിച്ച് അതിനോട് ചേർന്നുള്ള വേറെയും ചില കാഴ്‌ചകൾ ആസ്വദിക്കാൻ കൂടിയാണ്.

ഊട്ടിയിൽ പോയവർക്ക് അറിയാം അവിടുത്തെ മനോഹാരിത. ദൃശ്യഭംഗിയേറിയ തടാകങ്ങളും മലനിരകളും ഒക്കെയായി നിങ്ങളെ മാടി വിളിക്കുകയാണ് ഊട്ടിപട്ടണം. ഇക്കുറി പക്ഷേ യാത്ര അവിടെ മാത്രം ഒതുക്കേണ്ട. പകരം ഊട്ടിയുടെ അടുത്തായി അധികമാരും സന്ദർശിക്കാത്ത, എന്നാൽ പോയാൽ ഒരിക്കലും നഷ്ട്ട ബോധം തോന്നാത്ത ചില സ്ഥലങ്ങളിൽ കൂടി കറങ്ങാൻ ശ്രമിച്ചാൽ മതി.

കൂനൂർ എന്ന സുന്ദരി

നീലഗിരി കുന്നുകളിലെ രണ്ടാമത്തെ വലിയ ഹിൽ സ്‌റ്റേഷൻ എന്നാണ് കൂനൂരിനെ വിശേഷിപ്പിക്കുന്നത്. ഭംഗി കൊണ്ടും ഭൂപ്രകൃതി കൊണ്ടും ഊട്ടിയോട് മുട്ടി നിൽക്കാൻ ശേഷിയുള്ള ഇടം കൂടിയാണ് കൂനൂർ. എന്നാൽ ഊട്ടിയിൽ പോവുന്ന പലരും ഇവിടെ കയറാറില്ല. ഡോൾഫിൻസ് നോസ്, ഡ്രൂഗ് ഫോർട്ട്, ലാംബ്സ് റോക്ക്, ഹിഡൻ വാലി, കാറ്റാരി വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാഴ്‌ചകാൾ നിങ്ങളെ കാത്തിരിപ്പുണ്ട് ഇവിടെ. പിന്നെ ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ തേയിലത്തോട്ടങ്ങളും.

മസിനഗുഡി: ഒരു പ്രത്യേക അനുഭൂതി

ഊട്ടിയോട് ചേർന്ന് കിടക്കുന്നതിൽ പോയാൽ ഒരിക്കലും തിരിച്ചുപോരണം എന്ന് തോന്നാത്ത ഒരിടമെന്ന മസിനഗുഡിയെ വിശേഷിപ്പിക്കാം. വായനാട്ടിലൂടെ പോവുന്നവർക്ക് ദൃശ്യവിരുന്ന് ഒരുക്കി കൊണ്ടാണ് ഇവിടേക്കുള്ള പാത നീണ്ടുകിടക്കുന്നത്. കണ്ണുംപൂട്ടി കയറാൻ പറ്റുന്ന ഒരിടമെന്ന് പറഞ്ഞാലും ഒട്ടും അധികമാവില്ല. ഇവിടെ നിങ്ങൾക്ക് പൈസ മുതലാവാൻ ആനകൾ കാവലിരിക്കുന്ന കാട്ടുപാതയിലൂടെയുള്ള യാത്ര മാത്രം മതി.

ഗൂഡല്ലൂർ കണ്ടില്ലേൽ നഷ്‌ടം

നീലഗിരി ജില്ലയുടെ കവാടം എന്ന വിശേഷണത്തിന് അർഹമാണ് ഗൂഡല്ലൂർ എന്ന മലയോര പട്ടണം. കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ സംഗമഭൂമി എന്നും ഇവിടുത്തെ വിളിക്കാറുണ്ട്. ഇവിടെ നിന്ന് ഗുണ്ടൽപേട്ട് വഴിയുള്ള യാത്ര സ്വർഗീയ അനുഭൂതി പകരുന്നതാണെന്ന് നിസംശയം പറയാം. ഊട്ടിക്ക് സമാനമായ കാലാവസ്ഥ തന്നെയാണ് ഇവിടുത്തെ പ്രത്യേകത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+