കണ്ണൂരിലെ ട്രെക്കിംഗ് പാരഡൈസ്; പൈതൽമല കയറിയാൽ കേരളവും കർണാടകയും ഒരുപോലെ കാണാം...
കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ഒട്ടേറെ ഇടങ്ങളുണ്ട് ടൂറിസം സാധ്യതകൾ ഒളിഞ്ഞു കിടക്കുന്നവ. അവയിൽ ചിലതൊക്കെ ആളുകൾ കൂടുതലായി വന്ന് തുടങ്ങി പ്രശസ്‌തിയിലേക് ഉയർന്നുവരുന്നവയുമാണ്. ചെറുതും വലുതുമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒട്ടേറെയുള്ള കണ്ണൂരിലും സ്ഥിതി വ്യത്യസ്‌തമല്ല. കണ്ണൂരിൽ എത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളെ പറ്റി ചോദിച്ചാൽ ആദ്യം മനസിൽ വരിക പൈതൽമല എന്ന പേരാണ്. അത്രയേറെ മനോഹരമാണ് പൈതൽമലയിലെ കാഴ്‌ചകൾ.
കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നായി പൈതൽ മല മാറി കഴിഞ്ഞിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്ന മലനിരയാണ് ഇത്. പൈതൽ മലയും അതിന്റെ താഴ്വാരങ്ങളിലുമായി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂട്ടി ചേർത്ത് ഇപ്പോൾ പൈതൽ മല ടൂറിസം എന്ന നിലയിലേക്ക് സഞ്ചാരികളെ കൂടുതലായി ആകർഷിച്ചു വരുന്നുണ്ട്.

കണ്ണൂര്‍ ടൗണില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ മല ഹില്‍ സ്‌റ്റേഷന്റെ സ്ഥാനം. കേരള-കര്‍ണാടക അതിര്‍ത്തിയിലാണ് ഇത് നിലകൊള്ളുന്നത്. ധാരാളം അവസരങ്ങളാണ് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടവ ട്രെക്കിംഗ് അടക്കമുള്ള സൗകര്യങ്ങളാണ്.
കേരളത്തിലെ ദൃശ്യങ്ങൾ മാത്രമല്ല നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലെ കാഴ്‌ചകളും പൈതൽമലയിൽ നിന്ന് നോക്കിയാൽ കാണാവുന്നതാണ്. 500 ഏക്കറിൽ അധിക സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ പര്‍വതനിരകള്‍ പൂര്‍ണ്ണമായും നിബിഡവനങ്ങളാല്‍ മൂടപ്പെട്ട നിലയിലാണ്. വെറുമൊരു ഹിൽ സ്‌റ്റേഷൻ എന്നതിലുപരി വൈവിധ്യമാർന്ന സസ്യ-ജന്തു ജാലങ്ങളുടെ ഉറവിടം കൂടിയാണ് ഈ സ്ഥലം.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളോ അല്ലെങ്കില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള മാസങ്ങളിലോ ആണ് ഇവിടേക്ക് വന്നാൽ ഏറ്റവും മനോഹരമായ കാഴ്‌ചകൾ കാണാൻ കഴിയുക. മണ്‍സൂണ്‍ സമയത്ത് ഈ കുന്നും സമീപ പ്രദേശങ്ങളും പച്ച പുതച്ച നിലയിലായിരിക്കും. അത് തന്നെ നിങ്ങൾക്ക് കാഴ്‌ചയുടെ പുതിയൊരു അനുഭവം തുറന്നുതരും.
ഇവിടുത്തെ കുന്നിൻ മുകളിൽ ഒരു വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്. അതിമനോഹരമായ കാഴ്ച്ചയാണ് വാച്ച് ടവറില്‍ നിന്നാൽ നിങ്ങൾക്ക് കാണാൻ കഴിയുക. ഇവിടെ നിന്ന് നോക്കുമ്പോൾ വയനാട് ജില്ലയുടെ ഭാഗങ്ങളും വിദൂരമായി കാണാനാകും എന്ന പ്രത്യേകത കൂടിയുണ്ട്. കൂർഗിലെ വനന്തരങ്ങളുടെ കാഴ്‌ചയും ചെറിയ തോതിൽ നിങ്ങൾക്ക് കാണാൻ കഴിയും.
ഇനി പൈതൽമലയിലേക്ക് വണ്ടി കയറുന്നവർക്ക് അടുത്ത് തന്നെയുള്ള മറ്റൊരു ഇടം കൂടി പ്രയോജനപ്പെടുത്തിയത് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാം. പാലക്കയം തട്ടാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രം. കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം സ്പോട്ട് ആയി മാറികൊണ്ടിരിക്കുന്ന പാലക്കയം തട്ട് സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications