പാഞ്ചാലിമേട്ടിൽ പോയിട്ടുണ്ടോ? പാണ്ഡവരുടെ ഐതിഹ്യങ്ങളിലെ അതേയിടം, ഗുഹയും ആനക്കല്ലും കണ്ട് മടങ്ങാം
ഇടുക്കിയിലൂടെ യാത്ര ചെയ്യുന്നവർ ഭൂരിഭാഗം പേരും കണ്ടിട്ടില്ലാത്ത ഇടങ്ങളിൽ ഒന്നാണ് പാഞ്ചാലിമേട്. മറ്റ് ഹിൽ സ്‌റ്റേഷനുകളിൽ നിന്ന് വ്യത്യസ്‌തമായി ഒരുപാട് സവിശേഷതകളും ഐതിഹ്യങ്ങളും ഒക്കെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇടമാണ് പാഞ്ചാലിമേട് എന്ന് വേണമെങ്കിൽ പറയാം. മഹാഭാരത കഥയിലെ പഞ്ചപാണ്ഡവന്മാരുടെ കഥയുമായി ഇതിന് ഏറെ ബന്ധമുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒപ്പവും ഒറ്റയ്ക്കും ഒക്കെ സഞ്ചരിക്കാൻ അനുയോജ്യമായ ഇടമാണ് പാഞ്ചാലിമേട് എന്നത് ഓർമ്മയിൽ വച്ചോളൂ. വനവാസക്കാലത്ത് പാണ്ഡവര്‍ തങ്ങളുടെ ഭാര്യയായ പാഞ്ചാലിക്കൊപ്പം ഒരുപാട് നാളുകള്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് സ്ഥലത്തിന് ഈ പേര് വന്നതും.

പാഞ്ചാലിക്കുളം, ആനക്കല്ല്, ഗുഹ, അടുപ്പുകല്ലുകള്‍ എന്നിങ്ങനെ ധാരാളം കാഴ്‌ചകൾ ഇവിടെ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. വനവാസ കാലത്ത് പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച കല്ലുകളാണ് അടുപ്പു കല്ലുകള്‍ എന്നറിയപ്പെടുന്നത്. പാഞ്ചാലിക്ക് കുളിക്കുവാനായി ഭീമന്‍ നിര്‍മ്മിച്ച പാഞ്ചാലിക്കുളം, അവര്‍ താമസിച്ചിരുന്നുവെന്ന് കരുതുന്ന ഗുഹ ഒക്കെയും ഇവിടുത്തെ മുഖ്യ കാഴ്‌ചകാളായി മാറുന്നു.
എത്ര സമയം വേണമെങ്കിലും ചിലവഴിച്ചാലും നിങ്ങളെ ഒരു നിമിഷം പോലും മടുപ്പ് തോന്നിപ്പിക്കാത്ത അന്തരീക്ഷമാണ് ഇവിടുത്തെ പ്രത്യേകത. കഴിയുമെങ്കിൽ സൂര്യോദയം കാണുവാന്‍ സാധിക്കുന്ന രീതിയില്‍ വന്നാൽ നല്ലതാണ്. അപ്രതീക്ഷിതമായി വിരുന്നെത്തുന്ന കോടമഞ്ഞും ഈ പ്രദേശത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. വൈകീട്ടാണ് മലകയറുന്നതെങ്കിൽ തെളിഞ്ഞ ആകാശവും കാഴ്‌ചകളും നിങ്ങൾക്ക് കാണാം.
അടുത്തിടെ ഉദ്‌ഘാടനം ചെയ്‌ത സിപ്‌ലൈൻ ഇവിടുത്തെ പ്രധാന ആകർഷണമാണ്. 35 ലക്ഷം രൂപ ചെലവഴിച്ച് 450 മീറ്റര്‍ നീളത്തിലാണ് സിപ്‌ലൈൻ ഒരുക്കിയിരിക്കുന്നത്. പാഞ്ചാലിമേട്ടിലെ ഉയര്‍ന്ന മൊട്ടക്കുന്നുകള്‍ ബന്ധിപ്പിച്ചാണ് ഇതിന്റെ നിർമ്മാണം. രണ്ടുകുന്നുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പുവടത്തിലൂടെ സഞ്ചാരികള്‍ക്ക് തെന്നിനീങ്ങാം.
പഞ്ചാലിമേട്ടിലെ ശ്രീഭുവനേശ്വരി ക്ഷേത്രവും വളരെ പ്രസിദ്ധമാണ്. കുട്ടിക്കാനത്തിന് അടുത്തായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. പത്ത് കിലോമീറ്ററാണ് ഇവിടേക്ക് ദൂരം. കോട്ടയം- കുമളി പാതയിലെ മുറിഞ്ഞപുഴയില്‍ നിന്നും ഏകദേശം നാലു കിലോമീറ്റര്‍ ദൂരെത്താണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോള്‍, മുണ്ടക്കയം-തെക്കേമല വഴിയും ഇടുക്കി ഭാഗത്തു നിന്ന് വരുമ്പോള്‍ കുട്ടിക്കാനം വഴിയും പാഞ്ചാലിമേട്ടിൽ എത്താം.
ഇവിടേക്ക് വരുമ്പോൾ കഴിയുമെങ്കിൽ കുട്ടിക്കാനത്തേക്ക് കൂടി കയറാൻ ശ്രമിച്ചാൽ അതൊരു മികച്ച അനുഭവം തന്നെയാകും. ഇടുക്കിയിലെ ഹൈറേഞ്ച് കാഴ്‌ചകളിൽ പകരം വയ്ക്കാനില്ലാത്ത അനുഭവമാണ് കൂട്ടിക്കാനത്ത് നിങ്ങളെ കാത്തിരിക്കുന്നത്. ഒപ്പം പീരുമേട് ഹിൽസ് പോലെയുള്ള ഇടങ്ങളും ഒറ്റ യാത്രയിൽ തന്നെ നിങ്ങൾക്ക് കാണാവുന്നതാണ്.












Click it and Unblock the Notifications