ആനയും കടുവയും വിലസുന്ന പെരിയാർ; ബോട്ടിംഗും ട്രെക്കിംഗും ക്യാമ്പിംഗും ഒക്കെ ഒറ്റവരവിൽ, കൂട്ടിന് മഴയും
മലയാളികൾ പൊതുവെ അധികം അറിയാൻ ശ്രമിച്ചിട്ടില്ലാത്ത, താൽപര്യം കാട്ടിയിട്ടില്ലാത്ത ഒരു മേഖലയാണ് ജംഗിൾ സഫാരിയും വന്യമൃഗങ്ങളെ നേരിട്ട് കാണുന്ന വൈൽഡ് ലൈഫ് അനുഭവങ്ങളുമൊക്കെ. കേരളത്തിൽ അതിന്റെ സാധ്യതകൾ കൃത്യമായി പ്രയോജനപ്പെടുത്താത്തത് കൊണ്ടാവാം. എന്നാൽ നമുക്ക് മുൻപിൽ ധാരാളം അവസരങ്ങൾ തുറന്നിട്ട പറമ്പിക്കുളവും പെരിയാറുമൊക്കെ നാം ഉപയോഗിക്കുന്നുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്.
നിങ്ങൾ ഇത്തരത്തിൽ വൈൽഡ് ലൈഫ് സഫാരി ഉൾപ്പെടെ ഇഷ്‌ടപ്പെടുന്ന ആളാണെങ്കിൽ, വന്യ മൃഗങ്ങളെയും കാടിനേയും അടുത്തറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ധൈര്യമായി പോകാവുന്ന ഇടമാണ് ഇടുക്കിയിലെ പെരിയാർ കടുവാ സങ്കേതം. തേക്കടി ഉൾപ്പെടുന്ന ഈ പ്രദേശത്ത് എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഇവിടുത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താതെ മടങ്ങുകയാണ് എന്നതാണ് സങ്കടകരമായ വസ്‌തുത.

കേവലം തേക്കടിയിലെ കാഴ്‌ചകൾ കണ്ടു മാത്രം ഇവിടെ നിന്ന് അടുത്ത ഇടം തേടി പോവുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച, വലുപ്പമേറിയ കടുവാ സങ്കേതങ്ങളിൽ ഒന്നായ പെരിയാറിൽ സഞ്ചാരികളെ കാത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. ഇടുക്കി ജില്ലയാകെ വ്യാപിച്ചു കിടക്കുന്നതാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങൾ.
ഇവിടുത്തെ വന്യമൃഗങ്ങളെ അടുത്ത് കാണുവാനുള്ള ഏറ്റവും നല്ല മാർഗം ബോട്ട് യാത്ര തന്നെയാണ്. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയിൽ അതിന്റെ കരയിലായി വെള്ളം കുടിക്കാൻ എത്തുന്ന ധാരാളം മൃഗങ്ങളെ കാണാം. സൂക്ഷിച്ചു നോക്കിയാൽ ഉയരമുള്ള മരച്ചില്ലകളിൽ വിശ്രമിക്കുന്ന സിംഹവാലൻ കുരങ്ങുകളെ ഉൾപ്പെടെ കാണാൻ കഴിയും.
പെരിയാർ കടുവാസങ്കേതത്തിൽ സഞ്ചാരികൾക്കായി ധാരാളം വിനോദങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ട്രെക്കിംഗ് തന്നെയാണ്. അതിൽ പ്രധാനപ്പെട്ടത് നേച്ചർ വാക്ക് എന്ന കാര്യമാണ്. രണ്ടര മണിക്കൂറോളം വരുന്ന യാത്രയാണ് ഇത്. വാഹനങ്ങൾ ഒന്നും തന്നെ നിങ്ങൾക്ക് ലഭിക്കില്ല. കാറ്റിനുള്ളിലൂടെ നടക്കാൻ മാത്രം കഴിയും. ചെറുമഴ കൂടിയുണ്ടെങ്കിൽ സംഗതി അടിപൊളിയാണ്.
ഏകദേശം നാലര കിലോമീറ്ററോളം ദൂരമാണ് ഈ യാത്രയിൽ പിന്നിടുവാനുള്ളത്. ഒരു ബാച്ച് യാത്രയിൽ പരമാവധി ആറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാവാൻ സാധിക്കുകയുള്ളൂ. ഒരു ദിവസം തന്നെ വ്യത്യസ്‌ത ബാച്ചുകളിലായി സഞ്ചരികൾക്ക് ഈ യാത്രയിൽ പങ്കെടുക്കാം. പാർക്കിനുള്ളിലെ വിവിധ പ്രകൃതി പാതകളിൽ രാവിലെ 7 മുതൽ വൈകിട്ട് 3 വരെയാണ് നേച്ചർ വാക്ക് സംഘടിപ്പിക്കാറുള്ളത്.
ഇനി പെരിയാറിൽ എത്തിയിട്ട് അവിടെ തന്നെ ക്യാമ്പ് ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. മുളങ്കാടുകൾക്കുള്ളിൽ ഇക്കോ ലോഡ്‌ജ് ആയിരിക്കും താമസസൗകര്യം ഒരുക്കുക. ഇവിടുത്തെ മുളകൊണ്ടുള്ള കുടിലുകളിൽ നല്ല സൗകര്യത്തോട് കൂടിയ ഇരട്ട കിടക്കകളുള്ള താമസ സൗകര്യം നിങ്ങൾക്ക് ലഭിക്കും.
ഈ പാക്കേജിൽ പാക്കേജിൽ ഓറിയന്റേഷൻ പ്രോഗ്രാം, ആദിവാസി കോളനി സന്ദർശനം, വന്യജീവി ചലച്ചിത്ര പ്രദർശനം, പക്ഷി നിരീക്ഷണം, ട്രക്കിംഗ്, പെരിയാർ തടാകത്തിലെ ബോട്ട് സവാരി എന്നിവ ഉൾപ്പെടുന്നു. ഒരു കോട്ടേജിന് ചിലവായി വരുന്നത് 4000 രൂപയോളമാണ്, അധികമായി ഒരാളെ കൂടി ഉൾപ്പെടുത്താൻ 1200 രൂപ കൂടി നൽകേണ്ടി വരും.












Click it and Unblock the Notifications