അതിശയിപ്പിക്കും പെരുന്തേനരുവി; മഴക്കാലത്ത് തന്നെ ഇവിടെ പോവണം, ഇവളാണ് വെള്ളച്ചാട്ടങ്ങളിലെ മനോഹരി
കേരളത്തിലെ മൺസൂൺ കാലം ആരംഭിച്ചു കഴിഞ്ഞു. ഈ സീസണിൽ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും പഴയതിലും സജീവമാവുക സ്വാഭാവികമാണ്. കാരണം വേനലിന്റെ ചൂടിൽ വറ്റിവരണ്ട പല ഇടങ്ങളും ഈ സമയത്താണ് പുനർജനിക്കുക. അങ്ങനെ രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഈ സ്ഥലങ്ങൾ സഞ്ചാരികളെ മാടിവിളിക്കാൻ തുടങ്ങും.
എന്നാൽ പത്തനംതിട്ട ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ പെരുന്തേനരുവി ഇതിൽ നിന്ന് വ്യത്യസ്‌തമാണ്. ഇവിടെ നിങ്ങൾ പോവുകയാണെങ്കിൽ അത് ഉറപ്പായും മഴക്കാലത്ത് തന്നെയായിരിക്കണ. കാരണം മനോഹരമായ വെള്ളച്ചാട്ടത്തിന്റെ സവിശേഷമായ കാഴ്‌ചാനുഭവം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ഉറപ്പായും മഴക്കാലത്ത് തന്നെ പോവണം.

ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി ഒരു തരത്തിൽ പറഞ്ഞാൽ ഇനിയും സഞ്ചാരികളാൽ കണ്ടെത്തപ്പെടാത്ത ഒരു മാണിക്യം തന്നെയാണ്. കാരണം ഇവിടേക്ക് ശരിയായ നിലയ്ക്ക് സഞ്ചാരികൾ ഇതുവരെ ഒഴുകി എത്തിയിട്ടില്ലെന്നതാണ് വാസ്‌തവം.
ഇവിടെ നിന്ന് ഏറ്റവും അടുത്തുള്ള പട്ടണമായ റാന്നി 12 കിലോമീറ്റർ മാത്രം ദൂരെയാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ തിരുവല്ലയാണ്. ഇവിടെ നിന്ന് ഏതാണ്ട് 44 കിലോമീറ്റർ ദൂരമാണ് തിരുവല്ല റെയിൽവേ സ്‌റ്റേഷനിലേക്ക് പോവാനുള്ളത്.
നഗരത്തിന്റെയും തിരക്കേറിയ ജീവിതത്തിന്റെയും മുഷിപ്പുകളിൽ നിന്ന് മാറി നിൽക്കാനും, ശാന്തയുടെ സമയം ആസ്വദിക്കാനും ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇത് തന്നെയാണ് ഏറ്റവും അനുയോജ്യമായ ഇടം. ഇവിടെ വെള്ളച്ചാട്ടത്തിലെത്താൻ നിങ്ങൾക്ക് രണ്ട് ട്രെക്കിംഗ് നടത്തേണ്ടി വരുമെന്നതാണ് മറ്റൊരു പ്രത്യേകത.
വേനൽക്കാലത്ത് പോലും ഇവിടുത്തെ നീരൊഴുക്ക് ചെറുതാവുമെങ്കിലും ചുറ്റും പാറക്കെട്ട് കാരണം ആകർഷകമായ കാഴ്‌ച തന്നെ സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം മൺസൂൺ സീസൺ തന്നെയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ മഴക്കാലത്ത് തന്നെയാണ് ഇവിടെ സഞ്ചാരികളുട ഒഴുക്ക്.
ഇവിടെ 5 കിലോമീറ്ററിനുള്ളിൽ മറ്റൊരു മനോഹരമായ ഇടം കൂടിയുണ്ട്, പനംകുടുന്ത വെള്ളച്ചാട്ടം. വനത്തിലൂടെയുള്ള ഒരു ചെറിയ യാത്രയ്ക്ക് ശേഷം നിങ്ങൾക്ക് 300 അടി വരുന്ന ഒരു വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ കഴിയും. വേനൽക്കാലത്ത് പോവുന്നത് പോലെയല്ല ഇവിടെ കനത്ത മഴയിൽ ഈ സ്ഥലം വളരെ അപകടകരമാണ്, അത് കൂടി ഓർക്കണം.












Click it and Unblock the Notifications