Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഇവിടെ അവസാനിക്കുന്നു..! രാമേശ്വരത്തെ കാഴ്‌ചകൾ ആരെയും അതിശയിപ്പിക്കും, ധനുഷ്‌കോടി ഞെട്ടിക്കും

എല്ലാവർക്കും ഇപ്പോഴത്തെ കാലാവസ്ഥയിൽ ഹിൽ സ്‌റ്റേഷനുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പോവാനാവും കൂടുതൽ താൽപര്യം. എന്നാൽ അത്തരം ഇടങ്ങൾ അല്ലാത്ത സ്ഥലങ്ങളിലേക്ക് കൂടി പോവാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകളുണ്ട് നമ്മുടെ നാട്ടിൽ. അവരിൽ ചിലരെങ്കിലും ജീവിതത്തിൽ ഒരിക്കൽ കാണാൻ ആഗ്രഹിച്ച ഇടമായിരുന്നു തമിഴ്‌നാട്ടിലെ രാമേശ്വരം.

വളരെയേറെ പ്രത്യേകതകൾ ഉള്ള ഇടമാണ് ഇവിടമെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും അറ്റത്താണ് രാമേശ്വരം സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ ഈ ഭൂമി അവിടുത്തെ സ്ഥായിയായ ശാന്തഭാവം കൊണ്ട് ഇവിടേക്ക് എത്തുന്ന ആരെയും പിടിച്ചു നിർത്താൻ കെൽപുള്ളതാണ്.

rameswaram

ഒരു തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ പേരുകേട്ട രാമേശ്വരത്തെ പ്രധാന കാഴ്‌ച പ്രസിദ്ധമായ രാമനാഥസ്വാമി ക്ഷേത്രമാണ്, വിശാലമായ ഇടനാഴികൾക്കും മനോഹരമായി കൊത്തിയെടുത്ത ശിൽപങ്ങൾ അടങ്ങിയ തൂണുകൾക്കും പേരുകേട്ടതാണ് ഈ ക്ഷേത്രം. ഇവിടുത്തെ കാഴ്‌ചകളെ കുറിച്ച് പറയുകയാണെങ്കിൽ അതിനൊരു അവസാനം ഉണ്ടാവില്ല.

രാമേശ്വരത്തെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിച്ചിരിക്കുന്നത് അതിമനോഹരമായ പാമ്പൻ പാലമാണ്. ആരാധനയ്ക്ക് പേരുകേട്ട ഒരു ഇടാമെന്നതിലുപരി, രാമേശ്വരം സഞ്ചാരികൾക്ക് ശാന്തമായ കടൽത്തീരങ്ങളിലൂടെ വിശ്രമിക്കാനുള്ള അവസരവും കൂടി നൽകുന്നതാണ്. സ്‌കൂബ ഡൈവിംഗ് പോലുള്ള സാഹസിക വിനോദങ്ങൾ ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

ധനുഷ്‌കോടി ഒരുക്കുന്ന കാഴ്‌ച

ഇവിടുത്തെ ഏറ്റവും ആകർഷകമായ കാഴ്‌ചകളിൽ ഒന്നാണ് ധനുഷ്കോടി ബീച്ച്. വളരെ പ്രശസ്‌തമായ ടൂറിസം ഹോട്ട്‌സ്‌പോട്ടായ ധനുഷ്‌കോടി ബീച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വർഷവും സന്ദർശിക്കുന്നത്. ഒരു വശത്ത് മാന്നാർ ഉൾക്കടലാലും മറുവശത്ത് ബംഗാൾ ഉൾക്കടലാലും ചുറ്റപ്പെട്ടതാണ് ഈ ബീച്ച്.

15 കിലോമീറ്റർ വരെ നീളമേറിയ ധനുഷ്കോടി ബീച്ച് പലപ്പോഴും ഉയർന്ന വേലിയേറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഒരിടമാണ്. ഇതൊക്കെയാണെങ്കിലും, ഈ സ്ഥലം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സോളോ ട്രാവലേഴ്‌സിനും ഒരുപോലെ അനുയോജ്യമായ ഒരു അവധിക്കാല ഇടമാണ്.

ഇന്ത്യൻ ഇതിഹാസമായ രാമായണത്തിൽ ശ്രീരാമൻ തന്റെ വില്ലിന്റെ അറ്റം ചൂണ്ടിക്കാണിക്കുകയും രാക്ഷസ രാജാവായ രാവണന്റെ ലങ്കയിൽ എത്താൻ സമുദ്രത്തിന് കുറുകെ ഒരു പാലം നിർമ്മിക്കാൻ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് വിശ്വസിക്കപ്പെടുന്നു. അത് നടന്നുവെന്ന് പറയപ്പെടുന്ന ഇടമാണ് ധനുഷ്‌കോടി ഉൾപ്പെടുന്ന പ്രദേശം. ധനുഷ്‌കോടിയിൽ കൂടി കയറിയാൽ മാത്രമേ രാമേശ്വരം യാത്രയ്ക്ക് ഒരു പൂർണത കൈവരൂ എന്നതാണ് യാഥാർഥ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+