റാണിപുരം ഒന്ന് കണ്ടു വന്നാലോ? വേനലിലും സഞ്ചാരികളുടെ ഇഷ്‌ട ഇടം, ഇവിടുത്തെ കാഴ്‌ച മനം നിറയ്ക്കും
കേരളത്തിലെ ഹിൽ സ്‌റ്റേഷനുകളുടെ ഒരു പട്ടിക എടുത്താൽ ഉറപ്പായും ആദ്യ മൂന്നിൽ ഒരെണ്ണം മൂന്നാർ ആവും. അത്രയ്ക്ക് ജനപ്രിയമാണല്ലോ ഇടുക്കിയിലെ ഈ ഹിൽ സ്‌റ്റേഷൻ. രണ്ടാമത് വയനാട്, പൊന്മുടി, നെല്ലിയാമ്പതി അങ്ങനെയങ്ങനെ ഒട്ടേറെ ഇടങ്ങൾ ഉണ്ടെന്ന് ഓർക്കണം. എന്നാൽ അതിന് വേണ്ടി ആരും മനക്കോട്ട കിട്ടണമെന്നില്ല. ശക്തമായ സാന്നിധ്യമായി കേരളത്തിലെ ഹിൽ സ്‌റ്റേഷനുകളിൽ അണ്ടർ റേറ്റഡ് ആയിട്ടുള്ള ഒരിടമുണ്ട്.
അതാണ് കാസർഗോഡ് ജില്ലയിലെ റാണിപുരം. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലാണ് ഈ ഹിൽ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്. നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ആനക്കൂട്ടത്തെ കാണാൻ കഴിയുന്ന ഒരിടമാണ് ഇത്. ഒരുകാലത്ത് മടത്തുമല എന്നറിയപ്പെട്ടിരുന്ന ഇത് കർണാടകയുടെ അതിർത്തിയിലാണ് നിലകൊള്ളുന്നത്. കൂടാതെ ഈ ഭാഗത്തെ ഏറ്റവും മികച്ച ട്രെക്കിംഗ് പാതകളുമുണ്ട് ഇവിടെ.

ഇവിടേക്ക് വരുന്നവർക്ക് ഈ റൂട്ടിൽ സ്ഥിരം ബസുകൾ ലഭ്യമാണ്. എങ്കിലും ജീപ്പ് യാത്രകൾ ഒരു പ്രത്യേക അനുഭവമാണ്. നിത്യഹരിത ചോല വനങ്ങളും മഴക്കാടുകളും പുൽമേടുകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഒരു ഭൂപ്രകൃതിയാണ് ഇവിടുത്തെ ഹൈലൈറ്റ്. ദിവസേന നൂറുകണക്കിന് സന്ദർശകരാണ് ഇവിടേക്ക് എത്തുന്നത്.
കാഞ്ഞങ്ങാട്ടു നിന്ന് 43 കിലോമീറ്റര്‍ അകലെയാണ് റാണിപുരം മലനിരകളുടെ സ്ഥാനം. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ട്രെക്കിംഗ് പാതയാണ് ഇവിടെയുള്ളത്. ട്രെക്കിംഗ് പാതയിൽ ഉടനീളം കോട മഞ്ഞിന്റെ മനോഹര കാഴ്‌ച കൂടിയുണ്ട്. കാഞ്ഞങ്ങാട്ട് നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്കെത്താൻ വഴികളുണ്ട്.
വേനൽക്കാലത്ത് ആയാലും മഞ്ഞ് കാലത്തായാലും ധാരാളം പേർ ഇവിടേക്ക് വരാറുണ്ട്. അതിന്റെ കാരണം വേനലിൽ നിന്ന് രക്ഷപ്പെടാനാണ്. ഏത് ചൂട് കാലത്തും ഇവിടെ നല്ല തണുപ്പുള്ള കാലാവസ്ഥ നിങ്ങൾക്കായി ഉണ്ടെന്നതാണ് പ്രത്യേകത. പിന്നെ ഇവിടെ എത്തുന്ന ഭൂരിഭാഗം പേരും കാണാൻ ആഗ്രഹിക്കുന്നത് അപൂർവ ഇനം പക്ഷികളുടെ സമ്പത്തിനെയാണ്.
മല മുകളില്‍ എത്തിയാല്‍ കര്‍ണാടകത്തിലെ തലക്കാവേരിയുള്‍പ്പടെയുള്ള പ്രദേശങ്ങളുടെ ആകാശദൃശ്യങ്ങള്‍ നിങ്ങൾക്ക് കാണാന്‍ സാധിക്കും. അതിമനോഹരമായ കാട്ടു പാതകളുടെ സൗന്ദര്യമാണ് എല്ലാവരെയും മനം മയക്കുക. കഴിഞ്ഞ കാലങ്ങളിൽ നിരവധി റിസോർട്ടുകൾ ഉൾപ്പെടെ ഇവിടെ വന്നിട്ടുണ്ട് എന്നതാണ് പ്രത്യേകത.












Click it and Unblock the Notifications