Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹ്യാദ്രി ഒളിപ്പിച്ചുവച്ച മാണിക്യം; ഷിമോഗ എത്ര കണ്ടാലും മതിവരില്ല, കർണാടകയിലെ അടിപൊളി ഹിൽ സ്‌റ്റേഷൻ

നമ്മുടെ അയൽ സംസ്ഥാനമായ കർണാടക ടൂറിസം വികസനത്തിൽ നമ്മളെക്കാൾ ഒട്ടും പിന്നിലല്ല. ധാരാളം ഇടങ്ങളാണ് ഇത്തരത്തിൽ നമ്മൾ മലയാളികൾ ഉൾപ്പെടെ ഇവിടെ സന്ദർശിക്കാറുള്ളത്. അതിൽ എല്ലാവിധ വൈവിധ്യമാർന്ന സ്ഥലങ്ങളും ഉൾപ്പെടുന്നുണ്ട്. ഹംപി പോലെയുള്ള ചരിത്രപ്രധാനമായ ഭൂമി അടക്കം ഇതിൽ ഉൾപ്പെടുന്നു. ബെംഗളൂരു, മൈസൂരു പോലെയുള്ള നഗരങ്ങളെ മറന്നതല്ല, അവയും കർണാടകയുടെ അവിഭാജ്യ ഘടകങ്ങൾ തന്നെയാണ്.

എന്നാൽ കുടക് പോലെയുള്ള ഹിൽ സ്‌റ്റേഷൻ സന്ദർശിക്കാൻ താൽപര്യപ്പെടുന്ന ആളുകളെ സംബന്ധിച്ച് അത്തരം ഇടങ്ങളെ കുറിച്ചറിയാൻ ആഗ്രഹമുണ്ടാവും. അങ്ങനെയുള്ളവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരിടമുണ്ട് കർണാടകയിൽ, അതാണ് ഷിവമോഗ അഥവാ ഷിമോഗ എന്ന ഇടം. സഹ്യാദ്രിയുടെ മടിത്തട്ടിൽ ഒളിച്ചിരിക്കുന്ന ഈ ഇടം അതിമനോഹരമായ ഭൂപ്രകൃതി കൊണ്ട് സമ്പന്നമാണ്. അതിന്റെ രൂപംഭംഗിയും ഏറെ ആകർഷകമാണ്.

shimogakarnatakatourismsites

കർണാടകയിലെ ഏറ്റവും വലിയ നഗരമായ ബാംഗ്ലൂരിൽ നിന്ന് ഏകദേശം 275 കിലോമീറ്റർ അകലെയുള്ള ഒരു ഇടമാണ് ഷിമോഗ. ശിവന്റെ മുഖം എന്നാണ് പേര് കൊണ്ട് അർത്ഥമാക്കുന്നത്. പശ്ചിമഘട്ടത്തിന് കുറുകെ കിടക്കുന്ന ഈ മേഖല സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ തന്നെയാണ്.

അഞ്ച് പ്രധാന നദികൾ ജില്ലയിലൂടെ ഒഴുകുന്നതിനാൽ, ഷിമോഗ ഉൾപ്പെടുന്ന പ്രദേശം വളരെ ഫലഭൂയിഷ്‌ടത ഉള്ള മണ്ണാണ്. ഷിമോഗയിൽ എത്തുന്നവരെ കത്ത് ധാരാളം മനോഹരമായ ഇടങ്ങളുണ്ട്. പ്രകൃതി സ്നേഹികൾക്ക് പറ്റിയ ഇടം തന്നെയാണ് ഷിമോഗ. ഇവിടെയുള്ള മന്ദഗഡ്ഡെ പക്ഷി സങ്കേതം ഏറെ പ്രസിദ്ധമാണ്. തുംഗ നദിക്ക് നടുവിലുള്ള ദ്വീപ് വൈവിധ്യമാർന്ന ഇനം പക്ഷികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നു.

ഷിമോഗയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ വാസ്‌തുവിദ്യാ സൗന്ദര്യത്തിന് ഏറെ പേരുകേട്ട ഒരു നിർമ്മിതിയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്രിസ്ത്യൻ പള്ളി എന്ന പദവിയും ഇതിനുണ്ട്. 18000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന കത്തീഡ്രലിന്റെ വലിയ ഹാളിന്റെ കാഴ്‌ച ആരെയും അതിശയിപ്പിക്കും. അത്രയ്ക്കും വാസ്‌തുവിദ്യ അത്ഭുതങ്ങൾ ഒരുക്കിയ ഇടമാണ് അത്.

ഷിമോഗ പട്ടണത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സക്രെബയലു ആന പരിശീലന ക്യാമ്പ് കാണേണ്ട ഇടം തന്നെയാണ്. കൂട്ടത്തോടെ ഉപേക്ഷിക്കപ്പെട്ട അനാഥരായ ആനക്കുട്ടികൾക്ക് ഈ ക്യാമ്പിൽ അഭയം നൽകുന്നു. ആനത്താവളത്തിന് സമീപമുള്ള മറ്റൊരു പ്രശസ്‌തമായ സ്ഥലമാണ് ഗജനൂർ അണക്കെട്ട്.

ഷിമോഗ ജില്ലയിലെ ഷെട്ടിഹള്ളി വന്യജീവി സങ്കേതം കർണാടകയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ്. നവംബർ മുതൽ ഡിസംബർ വരെയാണ് വന്യജീവി സങ്കേതം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. എങ്കിലും അതല്ലാത്ത സമയത്തും ഇവിടേക്ക് ധാരാളമായി സഞ്ചാരികൾ എത്താറുണ്ട്.

പ്രകൃതി ഭംഗി, വെള്ളച്ചാട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുടെ മനോഹരമായ കാഴ്‌ചകൾക്ക് മാത്രമല്ല, ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങൾക്കും കർണാടകയിലെ ഷിമോഗ പ്രസിദ്ധമാണ്. അതിന്റെ ഉദാഹരണമാണ് ശിവപ്പനായിക പാലസ് കം മ്യൂസിയം. പതിനാറാം നൂറ്റാണ്ടിലെ ചരിത്രം വിളിച്ചോതുന്ന ഇടമാണ് ഈ മ്യൂസിയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+