Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീതത്തിന്റെയും നൃത്തത്തിന്റെയും സംഗമ ഭൂമി; നാഗവല്ലിയുടെ നാട് കാണാം, തഞ്ചാവൂർ എന്ന അത്ഭുത കാഴ്‌ച...

ഹിൽ സ്‌റ്റേഷനുകൾ മാത്രമാണോ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ, അല്ലേയല്ല. എങ്കിലും അങ്ങനെയൊരു മിഥ്യാധാരണ പലയിടത്തും ഉണ്ടെന്നുള്ളത് നിങ്ങൾ മറക്കരുത്. അത്തരത്തിൽ നമുക്ക് കാണാനും പലതും പഠിക്കാനും കഴിയുന്ന ഒട്ടേറെ ഇടങ്ങളുണ്ട് നമ്മുടെ നാട്ടിൽ. വൈവിധ്യമാർന്ന ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടി ഉൾക്കൊള്ളുന്ന ചില കേന്ദ്രങ്ങൾ നമ്മൾ എന്നായാലും കണ്ടിരിക്കേണ്ടവ തന്നെയാണ്.

അങ്ങനെ കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും, കർണാടകയിലുമൊക്കെ ഒട്ടനവധി ടൂറിസം കേന്ദ്രങ്ങളുണ്ട്. ഹംപി, മധുര എന്നിവ ഒക്കെ ഉദാഹരണം. അത്തരത്തിൽ മലയാളികൾ ഏറ്റവുമധികം കണ്ടതും, കാണാൻ ആഗ്രഹിക്കുന്നതുമായ തമിഴ്‌നാട്ടിലെ ഒരിടമാണ് തഞ്ചാവൂർ എന്ന അതിമനോഹരമായ ഇടം.

thanjavur

ചെറുതും വലുതുമായ ഒട്ടേറെ കാഴ്‌ചകൾ ഉൾക്കൊള്ളുന്ന തഞ്ചാവൂരിൽ സാധാരണയിലും അധികം ടൂറിസ്‌റ്റുകൾ എത്തുന്നത് പലപ്പോഴും ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ്. അടുത്ത് തന്നെയുള്ള മധുരയിലും തഞ്ചാവൂരിലുമായി ലക്ഷക്കണക്കിന് ആളുകളാണ് വർഷം തോറും എത്തുന്നത്. തഞ്ചാവൂരിൽ കാണേണ്ട ഇടങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

തഞ്ചാവൂർ പെരിയ കോവിൽ (ബ്രിഹദീശ്വര ക്ഷേത്രം)

കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്ര നഗരമാണ് തഞ്ചാവൂർ. ഇന്നത്തെ തഞ്ചാവൂർ ജില്ല "തമിഴ്‌നാടിന്റെ അന്നപാത്രം" എന്നാണ് അറിയപ്പെടുന്നത്. ചെന്നൈയിൽ നിന്നു 200 കിലോമീറ്റർ അകലെയായാണ് തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന നഗരമാണ്‌ തഞ്ചാവൂർ. അതുകൊണ്ട് തന്നെ ക്ഷേത്രനഗരങ്ങൾക്ക് ഏറ്റവും ഉത്തമ ഉദാഹരണമാണ് ഇത്.

ആയിരം വർഷത്തിൽ അധികം പഴക്കമുള്ളതാണ് പെരിയ കോവിൽ എന്ന ഈ നിർമ്മിതി. ഈജിപ്ഷ്യൻ പിരമിഡുകളുടെ നിർമ്മാണ രീതിയെ പുകഴ്ത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട കല്ലിൽ തീർത്ത അത്ഭുതങ്ങളിൽ ഒന്നാണിത്. രാജരാജചോളനാണ് ക്ഷേത്രനിർമാണത്തിനു മുൻകയ്യെടുത്തത്. അതുകൊണ്ട് തന്നെയാണ് ഈ പേര് ക്ഷേത്രത്തിന് വന്നതും. ഒറ്റക്കല്ലിൽ ടൺ കണക്കിന് ഭാരമുള്ള മകുടം തന്നെ ഈ ഉത്തമസൃഷ്‌ടിയുടെ വ്യാപ്‌തി വെളിവാക്കുന്ന ഒന്നാണ്.

ഗംഗൈകൊണ്ട ചോളപുരം

ബൃഹദീശ്വര ക്ഷേത്രത്തോടൊപ്പം ഗംഗൈകൊണ്ട ചോളപുരത്തിന്റെ കാഴ്‌ചയും അതിന്റെ ചരിത്രവും എഞ്ചിനീയറിംഗും നിങ്ങളെ വിസ്‍മയിപ്പിക്കും. ഈ പ്രദേശത്തെ വാസ്‌തുവിദ്യാ, എഞ്ചിനീയറിംഗ് പ്രതിഭയുടെ സാക്ഷ്യം ചോള സാമ്രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും.

സരസ്വതി മഹൽ ലൈബ്രറി

തഞ്ചാവൂരിൽ കാണേണ്ട മറ്റൊരു ഇടമാണ് ഇത്. 16-17 നൂറ്റാണ്ടിലാണ് ഇത് സ്ഥാപിക്കപ്പെട്ടത് എന്നത് ഈ ലൈബ്രറിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. തഞ്ചാവൂരിലെ നായക് ഭരണാധികാരികൽ ഉണ്ടാക്കിയ ഈ ലൈബ്രറി പിന്നീട് മറാത്ത രാജാവായ സെർഫോജി രണ്ടാമനാണ്പരിഷ്‌കരിച്ചത്.

ഇതിന് പുറമെ ചെറുതും വലുതുമായ ഒട്ടേറെ കേന്ദ്രങ്ങൾ ഇവിടെ വേറെയുമുണ്ട്. വിജയനഗര കോട്ട, ശിവഗംഗ ഗാർഡൻ, ബംഗാരു കാമാക്ഷി അമ്മൻ ക്ഷേത്രം, ഷ്വാർട്സ് ചർച്ച്, സ്വാമി മല ക്ഷേത്രം, തഞ്ചൈ മാമൻ കോവിൽ എന്നിങ്ങനെ ഒട്ടേറെ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. കൂടാതെ നൂറ് കിലോമീറ്റർ അടുത്ത് തന്നെ മറ്റൊരു ചരിത്ര നഗരമായ മധുരയും സ്ഥിതി ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+