തെന്മല കയറാൻ ഇത് തന്നെ നല്ല നേരം; വേനലും ചൂടും ഒക്കെ കടക്ക് പുറത്ത്, അവധിക്കാലം ആഘോഷമാക്കാം
മലയാളികൾ പൊതുവെ വിദേശികളെ പോലെ അവധിക്കാലം ആഘോഷിക്കുന്ന ആളുകളല്ല. പതിവാ യാത്രകൾ നടത്തുമെങ്കിലും നമ്മുടെ നാട്ടുകാർ ഭൂരിഭാഗവും ഒന്നോ രണ്ടോ ദിവസത്തിനപ്പുറം സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കുന്ന പതിവില്ല. വിദേശികൾ ആവട്ടെ മാസങ്ങളോളം നീളുന്ന യാത്രകളാണ് പലപ്പോഴും നടത്താറുള്ളത്.
പറഞ്ഞുവന്നത് മറ്റൊന്നുമല്ല, ഈ ഹ്രസ്വമായ സമയത്തിനുള്ളിൽ ഏറ്റവും മികച്ചത് കാണുക എന്നതാണ് ഓരോ മലയാളിയുടെയും താത്പര്യം. അതിനവർ തങ്ങൾക്ക് അനുയോജ്യമായ ഇടങ്ങൾ തേടി പോവുകയാണ് പതിവ്. അത്തരത്തിൽ കേരളീയൻ എന്ന നിലയിൽ നിങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട നമ്മുടെ നാട്ടിലെ ഒരിടമാണ് തെന്മല.

കൊല്ലം ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ കൊല്ലം-ചെങ്കോട്ട റോഡിന്റെയും തിരുവനന്തപുരം-ചെങ്കോട്ട റോഡിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഇടമാണ് തെന്മല. തെന്മലയുടെ പേര് അന്വർത്ഥമാക്കുന്ന രീതിയിൽ ഉയർന്ന ഗുണമേന്മ ഉള്ള തേൻ ഇവിടുന്ന് പലയിടത്തേക്കും കയറ്റി അയക്കുന്നുണ്ട്.
രാജ്യത്തെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണിത്. ചുറ്റുമുള്ള ഇടതൂർന്ന വനം ഏറെ പേരുകേട്ടതാണ്. സാധാരണ കാടുകൾ കാണുന്ന മരങ്ങൾക്ക് പുറമെ റബ്ബർ ഉൾപ്പെടെയുള്ള തടികളാൽ നിറഞ്ഞതാണ് ഇവിടുത്തെ ഭൂപ്രകൃതി. ധാരാളം മനോഹര കാഴ്‌ചകളാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്.
ബോട്ട് സവാരികൾ മുതൽ മൗണ്ടൻ ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾ വരെ ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഘടകങ്ങളാണ് ഇവിടെയുള്ളത്. തെന്മലയിലെ കാടുകളിൽ പ്രത്യേകമായി നിർമ്മിച്ച മരക്കുടിലുകൾ ഉണ്ട്. അതൊക്കെയും നമുക്ക് കാണാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മലനിരകളിലായി ചിതറിക്കിടക്കുന്ന 10 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ തെന്മലയാണ് ഏറ്റവും പ്രധാനപ്പെട്ട ഇടം.
തെന്മലയിലേക്കുള്ള സന്ദർശനങ്ങളിൽ വളരെ സവിശേഷമായ ചില ഇടങ്ങൾ കാണാനുള്ള അവസരങ്ങളും ഉൾപ്പെടുന്നു. ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്ന ഇവിടുത്തെ മേഖലകൾ ഒരു പുത്തൻ അനുഭവമായിരിക്കും ആദ്യമായി എത്തുന്നവർക്ക് സമ്മാനിക്കുക എന്നുറപ്പാണ്.
ഇവിടെയുള്ള പതിമൂന്ന് കണ്ണറ പാലം ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു ചരിത്ര നിർമ്മിതിയാണ്. ഒരുപാട് സിനിമകളിൽ നാം കണ്ട അതിമനോഹര കാഴ്‌ചയാണ് ഇവിടുത്തേത്. എന്ന് മാത്രമല്ല തെന്മലയിൽ നിന്നുള്ള ഈ ദൃശ്യം നിങ്ങളുടെ കണ്ണിൽ പതിയുമെന്നും ഉറപ്പാണ്. അത്രയ്ക്ക് മനോഹരമാണ് ഈ കാഴ്‌ച എന്ന് അറിയാതെ വയ്യ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications