Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനൽ ഒക്കെ മറന്നേക്ക്; വട്ടവട എന്തിനും റെഡി, ഇത്തവണത്തെ അവധിക്കാലം ഈ താഴ്‌വരയിൽ ആയാലോ?

അനുദിനം വളരുകയാണ് നമ്മുടെ ടൂറിസം മേഖല. സംസ്ഥാനത്ത് ഉടനീളം വലിയൊരു മാറ്റത്തിന് ടൂറിസം രംഗത്തെ ചുവടുവെപ്പുകൾ കാരണമായി. അതിൽ പ്രധാനം നിലവിലെ പ്രധാന കേന്ദ്രങ്ങളെ നിലനിർത്തി കൊണ്ട് തന്നെ അവയോട് ചേർന്നതോ ഒറ്റപ്പെട്ട് കിടക്കുന്നതോ ശ്രദ്ധേയമായ ഇടങ്ങളെ മുഖ്യധാരയിൽ കൊണ്ട് വരിക എന്നതായിരുന്നു.

അത്തരത്തിൽ അടുത്ത കാലത്തായി ധാരാളം പുതിയ ടൂറിസം കേന്ദ്രങ്ങൾ ഉദയം ചെയ്‌തിട്ടുണ്ട്‌. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി സ്വന്തം നിലയ്ക്ക് പ്രശസ്‌തി കൈവരിച്ച ഇടങ്ങളും ചില്ലറയല്ല. അതിന് ഉദാഹരണമായി പറയാൻ കഴിയുന്ന ഒരിടം തന്നെയാണ് ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഹിൽ സ്‌റ്റേഷനായ വട്ടവട.

vattavadamunnar

ഇടുക്കിയിലെ മറ്റൊരു പ്രധാന ആകർഷണമായ ടൂറിസം കേന്ദ്രം മൂന്നാറിൽ നിന്ന് അധികം അകലെ അല്ലാതെയാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് ഈ മലയോര ഗ്രാമം നിലകൊള്ളുന്നത്. വർഷം മുഴുവൻ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനാൽ അനുഗ്രഹീതമായ ഈ പ്രദേശം പച്ചക്കറി കൃഷിക്ക് പേരുകേട്ട ഇടമാണ്.

ഇടുക്കിയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും തമിഴ്‌നാട്ടിലെ സുപ്രധാന ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് പോവാൻ വളരെ എളുപ്പമാണ്. കൊടൈക്കനാല്‍, മൂന്നാറിലെ ടോപ്‌സ്‌റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ഇവിടുന്ന് അധികം ദൂരമില്ല. മുൻപ് അധികം പേർ എത്താതിരുന്ന ഇവിടെയിപ്പോൾ കേട്ടറിഞ്ഞ് എത്തുന്നവരുടെ എണ്ണം നന്നായി കൂടിയിട്ടുണ്ട്.

മുന്നാറിലെ പ്രധാന ആകർഷണമായ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകൾ കടന്നാണ് വട്ടവടയിലേക്ക് എത്തേണ്ടത്. ഈ പാതയിലൂടെയുള്ള യാത്രയിൽ തേയിലത്തോട്ടങ്ങളും കാടും ഡാമിന്റെയും മനോഹാരിത ആസ്വദിച്ച് നേരെ എത്തുന്നത് പാമ്പാടുംചോല നാഷണൽ പാർക്കിലേക്കാണ്. അത് കടന്ന് വേണം പിന്നെ വട്ടവട പിടിക്കാൻ. ഈ യാത്രയിൽ ഉടനീളം മൃഗങ്ങളെ കാണാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും.

യൂക്കാലിപ്‌റ്റസും പൈൻ മരക്കാടുകളും ധാരാളമുള്ള ഇവിടുത്തെ സവിശേഷമായ ഭൂപ്രകൃതി കാഴ്‌ചയുടെ വിസ്‌മയം ഒരുക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. എന്തായാലും നിങ്ങൾ കുടുംബത്തോടൊപ്പം വട്ടവട കറങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കാറിൽ യാത്ര ചെയ്യുന്നവർക്ക് നല്ല പച്ചക്കറി വീടുകളിലേക്ക് കൊണ്ട് പോവാൻ കഴിയും. ഒപ്പം മനസും നിറച്ചുകൊണ്ട് മടങ്ങിപ്പോവാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+