കേരളത്തിലെ ലോകോത്തര നിലവാരമുള്ള കടൽത്തീരം; വർക്കല ബീച്ചും ക്ലിഫും കാണാതിരുന്നാൽ വൻ നഷ്‌ടം
മൺസൂൺ ആയി കഴിഞ്ഞാൽ പിന്നെ മലയാളികളുടെ പ്രധാന ടൂറിസം ലൊക്കേഷനുകൾ കൂടുതൽ ഹിൽ സ്‌റ്റേഷനുകളാണ്. അതിന്റെ കാരണം വേനലിന്റെ കാഠിന്യത്തിന് ശേഷം പച്ചവിരിച്ച മലനിരകളുടെയും നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളുടെയും ഒക്കെ കാഴ്‌ചകൾ ആസ്വദിക്കാമല്ലോ എന്ന ചിന്തയാണ്. എന്നാൽ ഏത് സീസണിൽ കേരളത്തിൽ ഡിമാൻഡ് ഇടങ്ങളാണ് ബീച്ചുകൾ. ദൈർഘ്യമേറിയ കടൽത്തീരമുള്ള കേരളത്തിൽ ബീച്ചുകൾ ധാരാളമുണ്ട്.
എന്നാൽ കേവലമൊരു ബീച്ച് എന്നതിലുപരി വ്യത്യസ്‌തമായ കാഴ്‌ചകൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും പറ്റിയ ഒരിടമാണ് വർക്കല. കേരളത്തിന്റെ തെക്കേയറ്റത്തെ രണ്ട് പ്രധാന ബീച്ചുകളിൽ ഒരെണ്ണമാണ് വർക്കല. മറ്റൊന്ന് കൂടി സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്, അതാണ് കോവളം.

ഇനി വർക്കലയിലേക്ക് തന്നെ തിരിച്ചുവന്നാൽ ഇവിടം ഒരു സാധാരണ കടൽ തീരത്തിന്റെ പരിമിതമായ കാഴ്‌ചകൾ മാത്രം ഒരുക്കി നിൽക്കുന്ന ഒരു സ്ഥലമല്ല. നിങ്ങൾ സമാധാനത്തോടെ, അതൊരു അല്ലലും കൂടാതെ നിങ്ങളുടെ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പറ്റിയ ഇടം വർക്കല തന്നെയാണ് എന്ന കാര്യത്തിൽ സംശയമേതുമില്ല.
തിരുവനന്തപുരം നഗരത്തിൽ നിന്ന് വടക്ക് 51 കിലോമീറ്ററായും കൊല്ലത്തിന് തെക്ക് 37 കിലോമീറ്ററായുമാണ് വർക്കല ബീച്ച് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഇതിന് അടുത്തായി 2000 വർഷം പഴക്കമുള്ള വിഷ്‌ണു ക്ഷേത്രം, ബീച്ചിൽ നിന്ന് അൽപ്പം അകലെയുള്ള ആശ്രമമായ ശിവഗിരി മഠം എന്നിവ ഉൾപ്പെടെ നിരവധി വിനോദ സഞ്ചാര സാധ്യതകളാണ് ഇവിടെയുള്ളത്.
കടൽ കാഴ്‌ചകളും ബീച്ചും ഒക്കെ ഇഷ്‌ടപ്പെടുന്ന, സാഹസികതയോട് അൽപ്പം കമ്പമുള്ള വിനോദ സഞ്ചാരിയാണ് നിങ്ങളെങ്കിൽ വർക്കല പാപനമാശം ബീച്ച് ഒരുതവണയെങ്കിലും സന്ദർശിക്കാൻ ശ്രമിക്കണം. കാരണം ഇവിടെ കടലിലേക്കുള്ള ബോട്ട് യാത്ര, സ്‌കൂബാ ഡൈവിങ്, പാരാ സെയ്‌ലിങ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ നിങ്ങളെ കാത്ത് എണ്ണമറ്റ വിനോദ പരിപാടികളും മറ്റും ഒരുക്കിയിട്ടുണ്ട്.
വർക്കലയോട് ചേർന്ന് നിൽക്കുന്ന പാപനാശം ബീച്ച് ലോകത്തിലെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. വർക്കലയെ വേറിട്ട് നിർത്തുന്നത് ഇവിടെ ക്ലിഫ് അഥവാ കുന്നിൻ ചെരിവാണ്. അവിടെ നിന്ന് നോക്കിയാൽ സൂര്യനും കടൽത്തീരവും കടലും ഒക്കെ അഭിമുഖമായി കാണാവുന്നതാണ്.
ധാരാളമായി വിദേശ വിനോദ സഞ്ചാരികൾ എത്തുന്ന ഒരു ഇടം കൂടിയാണ് വർക്കല. ഈ കുന്നിൻ മുകളിൽ നിന്ന് കടൽത്തീരം കാണാനും ഫോട്ടോ എടുക്കാനും ഒക്കെയായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ദിവസം തോറും വരുന്നത്. മുനമ്പുകൾ തീരത്തോട് ചേർന്ന് കാണുന്ന അറബിക്കടലിലെ ഏക ബീച്ച് കൂടിയാണ് വർക്കലയിലേത്.
വർക്കല ക്ലിഫ് കണ്ടു കഴിഞ്ഞാൽ പിന്നെ നിങ്ങൾ നിർബന്ധമായും സന്ദർശിക്കേണ്ട ഇടമാണ് ഇവിടുത്തെ പാപനാശം ബീച്ച്. ദക്ഷിണ കാശി എന്നാണ് വർക്കല പാപനാശം കടൽത്തീരം അറിയപ്പെടുന്നത്. ജനാര്‍ദ്ദനസ്വാമി ക്ഷേത്രമാണ് ഇവിടെ കാണാനുള്ള പ്രധാന കാഴ്‌ച. ഇതിന് രണ്ടായിരം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications