Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈത്തിരി കാണാൻ ഇനിയും വൈകണ്ട; ചുരം കയറി വേഗം വിട്ടോളീ, ആനവണ്ടിയിൽ ചാഞ്ഞിരുന്നൊരു യാത്ര

മലബാറുകാർക്ക് ഇപ്പോഴെന്നല്ല എപ്പോഴും പ്രിയപ്പെട്ട ഇടമാണ് വയനാട്. ടൂറിസം വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ഇടമായ വയനാട്ടിൽ കാണാനായി ഒട്ടേറെ കാഴ്‌ചകളുണ്ട്. ഒരൊറ്റ യാത്രയിൽ കണ്ടു തീർക്കാൻ കഴിയാത്ത അത്രയും ഇടങ്ങളുണ്ട് നമ്മുടെ വയനാട്ടിൽ. അങ്ങനെ വയനാട്ടിലേക്ക് പോവുന്നവരുടെ കൈയകലത്തിൽ ആണെങ്കിലും അധികമാരും സന്ദർശിക്കാത്ത കുറച്ച് ഇടങ്ങളുണ്ട് അവിടെ.

അതിൽ പ്രധാനപ്പെട്ടതാണ് വൈത്തിരി എന്ന മനോഹരമായ ഇടം. വയനാട്ടിലെ മനോഹരമായ ഭൂപ്രദേശമായ വൈത്തിരി, സുഗന്ധവ്യഞ്ജന തോട്ടങ്ങൾക്കും, ഘോര വനങ്ങൾക്കും, ആദിവാസി സമൂഹങ്ങളുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾക്കും പേരുകേട്ട ഇടങ്ങളിൽ ഒന്നാണ്. ശരിക്കും പറഞ്ഞാൽ വയനാടിനെ അനുഭവിച്ചറിയാൻ കഴിയുന്ന സ്ഥലമെന്ന് പറയാം.

wayanadvythiri

ഇവിടേക്ക് കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇടവിട്ട സമയങ്ങളിൽ ബസ് സർവീസുകളുണ്ട്. മാത്രമല്ല വൈത്തിരിയിലേക്കുള്ള കെഎസ്ആർടിസി യാത്ര തന്നെ മനോഹരമായ ഒരു അനുഭവമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് താമരശ്ശേരി ചുരവും വിൻഡോ സീറ്റും കൂടിയുണ്ടെങ്കിൽ മറ്റൊന്നും നോക്കാനില്ല.

ഇവിടെ കാണാൻ ധാരാളം കാഴ്‌ചകളുണ്ട് എന്നതാണ് വാസ്‌തവം. വൈത്തിരിയിൽ നിന്ന് ബാണാസുര സാഗർ ഡാമിലേക്ക് പോകുന്ന നിബിഡ വനത്തിലൂടെയുള്ള വഴി തികച്ചും വ്യത്യസ്‌തമായ കാഴ്‌ചകളിൽ ഒന്നാണ്. അവിടുന്ന് അധിക ദൂരം അല്ലാതെ ധാരാളം തേയില കുന്നുകളും നിങ്ങൾക്ക് കാണാൻ കഴിയും. ബ്രിട്ടീഷുകാരുടെ കാലത്ത് മുതൽ ഇവിടെ തേയില കൃഷി വ്യപകമായിരുന്നു.

കോഴിക്കോട് നിന്ന് മറ്റും എത്തുന്നവര്‍ ബാണാസുര സാഗര്‍ ഡാമിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന പൊഴുതനയും ഇവിടുത്തെ പ്രധാന ആകർഷണമാണ്. വൈത്തിരിയിൽ നിന്ന് അധിക ദൂരമില്ല ഇവിടേക്ക്. കൂടാതെ വൈത്തിരിക്കടുത്തുള്ള എൻ ഊര് ആദിവാസി ഗ്രാമം ഉൾപ്പെടെ ടൂറിസത്തെ വളർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ്. വൈത്തിരിക്കടുത്തുള്ള പ്രധാനപ്പെട്ട ചില ടൂറിസം കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ലക്കിടി: കോഴിക്കോട് നിന്ന് 55 കിലോമീറ്റർ കിഴക്കും വൈത്തിരിയിൽ നിന്ന് 5 കിലോമീറ്റർ തെക്കുമായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഇടമാണ് ലക്കിടി. അതിമനോഹരമായ കൊടുമുടികളും അരുവികളും വനങ്ങളും ഒക്കെയുള്ള പ്രകൃതി സുന്ദരമായ ഭൂമിയാണത്. വളഞ്ഞു പുളഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര വളരെ മനോഹരമായ കാഴ്‌ചകളാൽ സമ്പന്നമാണ്. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

കരലാട് തടാകം: വൈത്തിരിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഈ അധികമാരും അറിയാത്ത ഇടം നിലകൊള്ളുന്നത്. ഇപ്പോൾ പതുക്കെ സന്ദർശകരെ ആകർഷിക്കുന്നുണ്ട് ഈ സ്ഥലം. ഇവിടെയുള്ള പാർക്കിൽ നിങ്ങൾക്ക് ബോട്ടിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾക്കുള്ള അവസരം ലഭ്യമാണ്. ഈ സ്ഥലത്തേക്കുള്ള ട്രെക്കിംഗും ആളുകൾക്ക് ഇഷ്‌ടപ്പെട്ട പരിപാടിയാണ്.

പൂക്കോട് തടാകം: വൈത്തിരിയിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകത്തിന് ചുറ്റുമുള്ള നിത്യഹരിത വനം മനോഹരമായ കാഴ്‌ചയാണ്. കയാക്കിംഗ്, പെഡൽ ബോട്ടിംഗ്, റോ ബോട്ടിംഗ്, ശുദ്ധജല അക്വേറിയം, കുട്ടികളുടെ പാർക്ക്, കരകൗശല വസ്‌തുക്കൾ, സുഗന്ധവ്യഞ്ജനങ്ങളുടെ എംപോറിയം എന്നിവ ഇവിടുത്തെ പ്രധാന കാഴ്‌ചകളിൽ ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+