Get Updates
Get notified of breaking news, exclusive insights, and must-see stories!

കൾച്ചറൽ ടൂറിസം അടുത്തറിയണോ..? ഉത്തരമലബാർ നിങ്ങളെ കാത്തിരിക്കുന്നു, ഇത് തെയ്യത്തിന്റെ കാലം...

ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ ഉള്ളൊരിടമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. അത്രയധികം വൈവിധ്യങ്ങൾ നിറഞ്ഞ മറ്റൊരിടം ഇന്ത്യയിൽ എങ്ങുമില്ല എന്ന് പറയുന്നതാവും ശരി. കാലങ്ങളായി നാം പുറം നാട്ടുകാർക്ക് മുൻപിൽ അവതരിപ്പിച്ച പരമ്പരാഗത ടൂറിസം ശൈലിയിൽ നിന്ന് വ്യത്യസ്‌തമായി മറ്റ് പലതും നമുക്ക് കൃത്യമായി ഉപയോഗിക്കാൻ കഴിയും.

അങ്ങനെ വളരെയധികം സാധ്യതകൾ ഒളിഞ്ഞുകിടക്കുന്ന മേഖലയാണ് കൾച്ചറൽ ടൂറിസം. ശരിക്കും കേരളത്തിന്റെ തനതായ സംസ്‌കാരത്തെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കാൻ ഏറ്റവും നല്ല മാർഗവും ഇത് തന്നെയായിരിക്കും. നിരവധി അനുഷ്‌ഠാന കലകൾക്ക് പേരുകേട്ട കേരളത്തിൽ ഏറ്റവുമധികം സ്വാധീനമുള്ള ഒന്നാണ് തെയ്യവും, തിറയും.

theyyamtourism

ഉത്തരമലബാറിന്റെ സ്വന്തമായ ഒരു ക്ഷേത്ര കല എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. അങ്ങനെ വിളിക്കുന്നതിന്റെ കാരണം എന്തെന്നാൽ ഇത് കേരളത്തിൽ അങ്ങോളം ഇങ്ങോളം നമുക്ക് കാണാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ്. മാത്രമല്ല വർഷത്തിൽ എല്ലാ കാലത്തും തെയ്യങ്ങൾ കെട്ടിയാടുന്ന ക്ഷേത്രങ്ങൾ വളരെ ചുരുക്കമാണ്.

ഏതാണ്ട് ആറു മാസത്തിലധികം നീണ്ടുനിൽക്കുന്ന സീസണിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശമായ വടകര മുതൽ അങ്ങ് കണ്ണൂരിലും കാസർഗോഡും വരെ വ്യാപിച്ചു കിടക്കുന്ന തെയ്യത്തിന്റെ മാഹാത്മ്യം പറഞ്ഞാലും തീരില്ല. എന്നാൽ ഇതിനെ എങ്ങനെ ടൂറിസം സാധ്യതയിലേക്ക് ഉയർത്തി കൊണ്ടുവരാമെന്ന കാര്യത്തിൽ യാതൊരുവിധ വികസനവും ഉണ്ടായിട്ടില്ലെങ്കിലും, ഇത് കാണാനായി അന്യദേശങ്ങളിൽ നിന്ന് വരെ ആളുകൾ എത്തുന്നുണ്ട്.

മേൽപറഞ്ഞത് പോലെ തന്നെ തെയ്യം-തിറ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ മുതൽ മെയ് വരെയാണ് ഏറ്റവും പറ്റിയ സമയം. ഈ കാലയളവിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എവിടെ പോയാലും ഏതെങ്കിലുമൊക്കെ ക്ഷേത്രത്തിൽ തെയ്യം കെട്ടിയടക്കുന്നുണ്ടാവും. ഇത്തരത്തിൽ ഏത് ക്ഷേത്രത്തിൽ നിന്ന് ഇത് കാണണം എന്നത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.

ഏതാണ്ട് നാനൂറിലധികം തെയ്യ രൂപങ്ങൾ ഉണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ. മാത്രമല്ല പുരുഷന്മാരാണ് ഇത് കൂടുതലായി കെട്ടിയാടുന്നത്. വേട്ടക്കൊരുമകൻ, കതിവനൂർ വീരൻ, വിഷ്‌ണുമൂർത്തി തെയ്യം, മുച്ചിലോട്ട് ഭഗവതി, ശ്രീ മുത്തപ്പൻ എന്നിങ്ങനെ വൈവിധ്യമാർന്ന തെയ്യങ്ങൾ ഇക്കാലയളവിൽ നമുക്ക് കാണാൻ കഴിയും.

അതുകൊണ്ട് തന്നെ ഈ തവണ നിങ്ങൾ കേരളത്തിന്റെ യഥാർത്ഥ ജീവിതവും, സംസ്‌കാരവും അടുത്തറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ തെയ്യവും തിറയും ഒരിക്കലും കാണാതെ പോകരുത്. കേരളത്തിന്റെ ഏത് കോണിൽ നിന്നായാലും നിങ്ങൾക്ക് ഉത്തര മലബാറിൽ എത്തിയാൽ തെയ്യങ്ങൾ കാണാവുന്നതാണ്. വരുംകാലത്ത് ഒരു വലിയ ടൂറിസം സാധ്യതയായി ഇത് ഉയർന്നുവരുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+