Get Updates
Get notified of breaking news, exclusive insights, and must-see stories!

യേലഗിരി ഹിൽസിൽ പോയിട്ടുണ്ടോ? 14 ഹെയർപിൻ വളവുകൾ കയറി എത്തുന്ന സ്വർഗം, ജലഗംപാറൈ മനോഹരം

മൺസൂൺ കാലത്ത് കൂടുതൽ പേരും കാണാൻ ആഗ്രഹിക്കുന്നത് ഹിൽ സ്‌റ്റേഷനുകൾ തന്നെയാവും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. എന്നാൽ പോയി മടുത്ത ഇടങ്ങൾ ഒന്ന് മാറ്റി പരീക്ഷിക്കണം എന്ന് തോന്നിയിട്ടുണ്ടാവും. അങ്ങനെ ഉള്ളവർക്കായി തമിഴ്‌നാട്ടിൽ ഉണ്ട് ഒരു അടിപൊളി ഹിൽ സ്‌റ്റേഷൻ, പക്ഷേ അധികമാരും കേട്ട് കാണാൻ ഇടയില്ലാത്ത ഒരു സ്ഥലം ആണിതെന്ന് മാത്രം, അതാണ് യേലഗിരി എന്ന കൊച്ചുസ്വർഗം.

തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ ഒരു ചെറിയ ഹിൽസ്‌റ്റേഷനാണ് ഏലഗിരി എന്നും കൂടി അറിയപ്പെടുന്ന യേലഗിരി. ശാന്തതയും പ്രകൃതി ഭംഗിയും ഒക്കെ ചേരുന്ന ഇടങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. എന്നാൽ മുഖ്യധാരാ ടൂറിസത്തിൽ നിന്ന് ഇപ്പോഴും അകന്നുനിൽക്കുന്ന ഈ പ്രദേശത്തേക്ക് അടുത്ത കാലത്തായാണ് സഞ്ചാരികൾ കാര്യമായി എത്തി തുടങ്ങിയത്.

yelagirtamilnadutourism

സമുദ്രനിരപ്പിൽ നിന്ന് 1048 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യേലഗിരി ഹിൽ സ്‌റ്റേഷൻ, ഗോത്രവർഗക്കാർ അധിവസിക്കുന്ന 14 ഗ്രാമങ്ങളുടെ ഒരു കൂട്ടമാണ്. വിവിധ ഗോത്രങ്ങൾ തിങ്ങിപ്പാർക്കുന്ന യേലഗിരി മേഖല പക്ഷേ ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ തമിഴ്‌നാട്ടിലെ മറ്റ് ചില ഹിൽ സ്‌റ്റേഷനുകളെപ്പോലെയല്ല, കാര്യമായ വികസനം കടന്നുവരാത്ത ഒരു പ്രദേശമാണ് എന്നത് യാത്രാവേളയിൽ ഓർക്കണം.

യേലഗിരിയിൽ എത്തുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് ശാന്തവും സമാധാനപരവുമായ ചുറ്റുപാടും അവിടുത്തെ ഗ്രാമീണ ഭംഗിയുമാണ്. തോട്ടങ്ങൾ, റോസ് ഗാർഡൻ, പച്ച താഴ്‌വരകൾ എന്നിവയാൽ ചുറ്റപ്പെട്ടതിനാൽ ഈ സ്ഥലം പഴങ്ങളുടെയും ഇലകളുടെയും ഗന്ധം കൊണ്ട് നിറഞ്ഞിരിക്കുന്നു. മനോഹരമായ ഭൂപ്രകൃതിയിലൂടെയുള്ള ഡ്രൈവിംഗ് മികച്ച അനുഭവം തന്നെയായിരിക്കും.

പതിനാല് ഹെയർപിൻ വളവുകൾ കയറിവേണം ഇവിടേക്ക് എത്താൻ. യേലഗിരിയിൽ നിരവധി ക്ഷേത്രങ്ങളുണ്ട്, അവിടങ്ങളിലേക്ക് ധാരാളം പേർ എത്തുന്നുമുണ്ട്. യേലഗിരിയിലെ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണ് പുംഗനൂർ തടാകം. ഇവിടെ ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിങ്ങൾക്ക് കാഴ്‌ചകൾ ആസ്വദിക്കാൻ ലഭിക്കും.

യേലഗിരിയിലൂടെ ഒഴുകുന്ന മനോഹരമായ അട്ടാരു നദി, പർവത നിരകളിലെ പാറകളിൽ തട്ടി നിന്ന് മികച്ചൊരു വെള്ളച്ചാട്ടമായി മാറുന്ന കാഴ്‌ചയും കാണേണ്ടതാണ്. ഇത് ജലഗംപാറൈ വെള്ളച്ചാട്ടമെന്ന പേരിലാണ് അറിയപ്പെടുന്നത്. വേലവൻ ക്ഷേത്രം, സ്വാമിമലൈ ഹിൽ തുടങ്ങിയ ഇടങ്ങളും ഈ പ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന മറ്റ് ആകർഷണങ്ങളാണ്.

അതുകൊണ്ടൊന്നും തീർന്നില്ല. പ്രകൃതി സ്നേഹികൾക്കായി നേച്ചർ പാർക്കും സർക്കാർ ഹെർബൽ & ഫ്രൂട്ട് ഫാമും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങൾക്ക് നക്ഷത്ര നിരീക്ഷണം ഇഷ്‌ടമാണെങ്കിൽ ടെലിസ്കോപ്പ് ഹൗസിലേക്കും വൈനു ബാപ്പു സോളാർ ഒബ്‌സർവേറ്ററിയിലും കയറാനും മടിക്കരുത്, കാരണം അധികം ഹിൽ സ്‌റ്റേഷനുകളിൽ ഒന്നും ലഭിക്കാത്ത ഒരു അവസരമാണ് ഇത്.

യേലഗിരിയിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. ബെംഗളൂരു വിമാനത്താവളമാണ് യേലഗിരിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തിൽ നിന്ന് യേലഗിരിയിലേക്ക് ടാക്‌സി വിളിച്ചു പോവേണ്ടി വരും. ചെന്നൈ എയർപോർട്ടും യേലഗിരിക്ക് അധികം ദൂരെയല്ല. വെല്ലൂർ ജില്ലയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+