വന്ദേഭാരത് ബെംഗളൂരു-മംഗളൂരു സർവ്വീസ് ബുക്കിംഗ് ആരംഭിച്ചു; നിരക്കുകളും യാത്ര സമയവും അറിയാം
പുതിയ മഡ്ഗാവ്-ബെംഗളൂരു വന്ദേഭാരത് നവംബർ 13 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് നിർവ്വഹിക്കുക. 15 മുതലായിരിക്കും സർവ്വീസ് ആരംഭിക്കുക. ഇതിനോടകം തന്നെ ട്രെയിനിൻ്റെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു.
ബെംഗളൂരിനേയും തീരദേശ കർണാടകയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ വന്ദേഭാരത് ആണിത്. മഡ്ഗാവിനും ബെംഗളൂരിനും ഇടയിലുള്ള ട്രെയിനിൻ്റെ യാത്ര സമയം 13 മണിക്കൂറും 20 മിനിറ്റുമാണ്. ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവ്വീസ് നടത്തും. യശ്വന്ത്പൂരിൽ നിന്നും ബുധനാഴ്ച ഒഴികേയും മഡ്ഗാവിൽ നിന്നും വ്യാഴാഴ്ച ഒഴികേയും ആയിരിക്കും സർവ്വീസ്.

ഐആർസിടിസി വെബ്സൈറ്റ്, റെയിൽ കണക്ട്, റെയിൽ വണ്‍ ആപ്പ് എന്നിവ വഴ ഓണ്‍ലൈനായും പിആർഎസ് വഴി ഓഫ്ലൈനായും യാത്രക്കാർക്ക് വന്ദേഭാരതിനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
16 കോച്ചുകളാണ് ട്രെയിനിന് ഉണ്ടാകുക. എസി ചെയർ കാർ , എക്സിക്യൂട്ടീവ് എസി ക്ലാസുകളാണ് ട്രെയിനിൽ ഉണ്ടാകുക. യശ്വന്ത്പൂരിൽ നിന്നും മഡ്ഗാവ് വരെ എസി ചെയർ കാറിൽ 2200 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർ കാറിൽ 3865 രൂപയാണ് നൽകേണ്ടത്. ശ്രാവണബെളഗൊള, ഹാസൻ, സകലേഷ്പൂർ, സുബ്രഹ്മണ്യ റോഡ്, കബകപുത്തൂർ, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, കുന്ദാപുര, ബൈന്ദൂർ, മുരുഡേശ്വർ, കാർവാർ എന്നിങ്ങനെ 12 സ്റ്റേഷനുകളാണ് ഉണ്ടാകുക.
ശ്രാവണബെളഗൊളയിലേക്ക് എസി ചെയർകാറിന് 615 രൂപയും എക്സിക്യൂട്ടീവ് എസിക്ക് 1,115 രൂപയുമാണ് നിരക്ക്. മറ്റ് സ്റ്റേഷനുകളിലേക്കുള്ള എസി ചെയർകാർ, എക്സിക്യൂട്ടീവ് എസി നിരക്കുകൾ ക്രമത്തിൽ:
ഹാസൻ - 685, 1,255, സകലേഷ്പൂർ - 765, 1,410, സുബ്രഹ്മണ്യ റോഡ് - 1,170, 2,020, കബകപുത്തൂർ - 1,235, 2,140, മംഗളൂരു ജംഗ്ഷൻ - 1,315, 2,305, ഉഡുപ്പി - 1,510, 2,660, കുന്ദാപുര - 1,590, 2,850, ബൈന്ദൂർ - 1,665, 2,995, മുരുഡേശ്വർ - 1,720, 3,100, കാർവാർ - 2,120, 3,720.
ട്രെയിൻ സമയത്തിൽ നിരാശ
ബെംഗളൂരിനേയും മംഗളൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസ് എത്തുന്നത് യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഏഴ് മണിക്കൂർ കൊണ്ടാണ് ട്രെയിൻ യാത്ര പൂർത്തിയാക്കുക. എന്നാൽ മഡ്ഗാവിൽ നിന്നും ബെംഗളൂരിലേക്കുള്ള യാത്ര ദൈർഘ്യമേറിയതായിരിക്കും. നിലവിൽ മംഗളൂരു- മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസ് വെറും 12 മണിക്കൂറെടുത്താണ് യാത്ര പൂർത്തിയാക്കുന്നത്. ഇത് ബെംഗളൂരിലേക്ക് കൂടി നീട്ടിയതോടെ 13 മണിക്കൂറും 20 മിനിറ്റും വേണം യാത്ര പൂർത്തിയാക്കാൻ. ഇത്രയും ദൈർഘ്യമുള്ള യാത്രക്ക് വന്ദേഭാരത് സ്ലീപ്പർ വേണമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.



Click it and Unblock the Notifications
