Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: സീരിയൽ സെറ്റിൽ പുലിയിറങ്ങി; നിലവിളിച്ചോടി താരങ്ങൾ; വീഡിയോ വൈറൽ

മുംബൈ: ഗൊരെഗാവ് ഫിലിം സിറ്റിയിലെ സീരിയിൽ സെറ്റിൽ പുലി ഇറങ്ങി. പുലിക്കൊപ്പം പുലിക്കുഞ്ഞും ഉണ്ടായിരുന്നു. പുലിയിറങ്ങിയ സമയത്ത് സീരിയലിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പുലി കയറിയത്.

മറാത്ത സീരയിലിന്റെ ഷൂട്ട് നടന്നുകൊണ്ടിരുക്കുമ്പോഴാണ് ഈ സംഭവം. പുലി വന്ന സമയത്ത് സീരിയൽ സെറ്റിൽ 200 പേർ ഉണ്ടായിരുന്നു. പലിയെ കണ്ടയുടൻ എല്ലാവരും ഭയന്ന് ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

serial 1

മൊബൈൽഫോൺ മോഷ്ടിച്ച കള്ളനോട് യുവതിക്ക് പ്രണയം; ഫോണിലെ ഫോട്ടോ കണ്ടപ്പോൾ കള്ളനും!
ബുധനാഴ്ചയാണ് സംഭവം. പുലി സെറ്റിന്റെ മേൽക്കൂരയിലൂടെ നടന്നുവരുന്നത് വീഡിയോയിൽ കാണാം. ആളുകൾ ഭയന്ന് ഓടുന്നതും വ്യക്തമായി കാണാം. പത്ത് ദിവസത്തിനിടെ ഇത് നാലമത്തെ തവണയാണ് പുലി ഇറങ്ങുന്നത്. ഈ മാസം 18ന് ഫിലിം സിറ്റിയിൽ ഇറങ്ങിയ പുലി അവിടത്തെ പട്ടികളെ കൊന്നിരുന്നു.

ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു എന്നാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് വൈൾഡ് ലൈഫ് വാർഡൻ പറഞ്ഞത്. പുലി വരുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നൂറു കണക്കിന് ആളുകൾ ആണ് ഫിലിം സിറ്റിയിൽ ഉള്ളതെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.

'' സൈറ്റിൽ 200 ലൽ അധികം ആളുകൾ ഉണ്ടായിരുന്നു. ആരുടേയെങ്കിലുമൊക്കെ ജീവൻ നഷടപ്പെട്ടേക്കാമായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തേതോ നാലാമത്തേതോ ആയ സംഭവമാണ്. സർക്കാർ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല', അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+