പേഴ്സും ബാഗും എയർപോർട്ടിൽ മറന്നുവെച്ചു..പോയെന്ന് വിചാരിച്ചു, 10 മിനിറ്റുള്ളിൽ തിരിച്ച് കിട്ടി ,. ഇങ്ങനെ
എവിടേക്കെങ്കിലും യാത്ര ചെയ്യുമ്പോൾ നമ്മൾ നേരിടുന്നൊരു പ്രശ്‌നമാണ് ഫോണും ബാഗും പേഴ്‌സുമൊക്കെ മറന്നുവെച്ച് പോവുക എന്നത്. അത്തരത്തിൽ മറന്നുവെച്ച സാധനങ്ങൾ ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും ഇല്ലെങ്കിൽ പോകും. എന്നാൽ ബെംഗളൂരു എയർപോർട്ടിൽ ഹാൻഡ് ബാഗും പേഴ്‌സും മറന്നുവെച്ച യുവതിയുടെ അനുഭവാമാണ് ഇപ്പോൾ സോഷ്യൽമീഡിയിയൽ വൈറൽ ആയിരിക്കുന്നത്. എക്‌സിലൂടെയാണ് അനുഭവം പങ്കുവെച്ചിരിക്കുന്നത്.
സഹായത്തിനെത്തയിത് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഓഫീസർ എയർലൈൻ ജീവനക്കാരുമായി ബന്ധപ്പെട്ടു, അവർ വെറും 10 മിനിറ്റിനുള്ളിൽ ബാഗ് തിരികെ ലഭിക്കാൻ സഹായിച്ചു. മേഘ്‌ന ഗിരീഷ് ആണ് എക്‌സിൽ തന്റെ ഹാൻഡ്‌ബാഗ് തന്റെ വാലറ്റും താക്കോലും മറ്റ് പ്രധാന വസ്തുക്കളും എയർപോർട്ടിലെ വാഷ്‌റൂമിൽ വെച്ച് മറവന്നുപോയതായി പറഞ്ഞത്. തിരികെ അകത്തേക്ക് പോകാൻ കഴിയാത്തതിനാൽ, ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അവളെ സഹായിക്കുകയും അവളുടെ ബാഗ് തിരികെ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

എന്റെ ഐഡി കാർഡുകൾ ബാഗിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. എന്റെ ഫോണിലെ ബോർഡിംഗ് കാർഡുമായി പൊരുത്തപ്പെട്ടു... ഞാൻ അവർക്ക് നന്ദി പറഞ്ഞു ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് ഒരു ക്യാബ് വീട്ടിലേക്ക് കൊണ്ടുപോയി,'' കുറിപ്പിൽ പറയുന്നു. ''എല്ലാ സമ്മർദ്ദവും 10 മിനിറ്റിനുള്ളിൽ അവസാനിച്ചു! ലോകത്തെവിടെയുമുള്ള എയർപോർട്ട് സ്റ്റാഫ് എന്ന നിലയിൽ അത്തരം കാര്യക്ഷമതയും ശാന്തമായ ആത്മവിശ്വാസവും പുഞ്ചിരിയും ഉള്ള ആൾ കാണുമോ എന്ന് സംശയമാണ. പോസ്റ്റിന് ധാരാളം കമന്റുകൾ വന്നുകാെണ്ടിരിക്കുകയാണ്.
''തികച്ചും ശരിയാണ്. ഞങ്ങളുടെ എയർപോർട്ട് സുരക്ഷയാണ് ഏറ്റവും മികച്ചത്. എന്റെ മകൾ ഒരിക്കൽ അവളുടെ ഹെഡ്‌ഫോൺ സെക്യൂരിറ്റിയിൽ മറന്നു. അവൾ ലാപ്‌ടോപ്പ് ബാഗ് എടുത്തെങ്കിലും ഹെഡ്‌ഫോൺ മറന്നു. പരിഭ്രാന്തി പരത്തി. അവൾ തിരികെ ഓടി, സാധനങ്ങൾ CISF ഒതുക്കി വെച്ചു. നഷ്‌ടപ്പെട്ട സാധനം തിരികെ കിട്ടുമെന്ന തോന്നൽ വളരെ നല്ലതാണ്.''
''തീർച്ചയായും സമ്മതിക്കുന്നു, മാഡം. വിദേശത്ത് ഏറ്റവും നിസ്സംഗരായ ആളുകൾ മൂന്നാമൻ എഴുതി, .'' സമാനമായ കഥ, സുരക്ഷാ പരിശോധനയ്ക്ക് ശേഷം എന്റെ പേഴ്സ് മറന്ന വച്ച് വിശ്രമമുറിയിലേക്ക് മാറി. ഒരു വനിതാ സിഎസ്എഫ് ഓഫീസർ വന്ന് ക്യാമറകളിലൂടെ എന്നെ പിന്തുടർന്ന ശേഷം പഴ്സ് എനിക്ക് കൈമാറി. #CISF-ന് അഭിനന്ദനങ്ങൾ.''












Click it and Unblock the Notifications