പാറ്റ കാരണം ജോലി രാജി വെച്ച് യുവതി; സംഭവിച്ചത് ഇങ്ങനെ, അനുഭവം തുറന്നുപറഞ്ഞ് വീഡിയോ
ഒരു ജോലി കിട്ടാന്‍ വേണ്ടി ആളുകള്‍ പെടാപ്പാട് പെടുന്ന സമയമാണ്. ശമ്പളം കുറവാണെങ്കിലും സ്ഥിരമായി ഒരു ജോലി ഉണ്ടായാല്‍ മതി എന്ന അവസ്ഥയിവാണ് ആളുകള്‍. ജോലി അത്യാവശ്യം ആയതുകൊണ്ട് തന്നെയാണ് പലപ്പോഴും അമിതമായി പണി എടുക്കേണ്ടി വരുന്ന സാഹചര്യം ആയാല്‍പ്പോലും രാജി വെയ്ക്കാതെ പലരും ജോലിയില്‍ തുടരുന്നത്.
രാജി വെയ്ക്കുക എന്നത് നിസ്സാരമായ കാര്യമല്ല. പലവട്ടം ആലോചിച്ച ശേഷം മാത്രമെ ആ ഒരു ഓപ്ഷനിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. ആ ജോലിയില്‍ തുടരാന്‍ തീരെ സാധിക്കുന്നില്ലെങ്കില്‍ പിന്നെ രാജി വെച്ചിറങ്ങുക എന്നല്ലാതെ വേറെ മാര്‍ഗമില്ല. എന്നാല്‍ ചൈനയിലെ ഒരു യുവതി രാജി വെയ്ക്കാന്‍ കാരണമായത് പാറ്റ ആയിരുന്നു. അതെ പാറ്റ കാരണമാണ് ജോലി വേണ്ടെന്ന് യുവതി തീരുമാനിച്ചത്.

ഷിയോമിന്‍ എന്ന യുവതി വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയ പ്രദേശത്താണ് കഴിയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ജോലി ചെയ്യുന്നുണ്ട്. സോഷ്യല്‍മീഡിയയിലെ ഇവരുടെ ഫ്രൊഫൈലില്‍ പറയുന്നത് ഇവര്‍ ഒരു വീഡിയോ എഡിറ്ററും ഗ്രാഫിക് ഡിസൈനറുമാണെന്നാണ്.
തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവശ്യയുടെ തലസ്ഥാനത്തേക്ക് മാറുന്നത് വരെ തന്റെ ജീവിതത്തില്‍ താന്‍ പാറ്റയെ കണ്ടിട്ടില്ലെന്നും അവിടെയുള്ള പാറ്റകള്‍ ഭീകരമാണെന്നും അവയ്ക്ക് പറക്കാന്‍ കഴിയുമെന്നും ഈ യുവതി പറയുന്നു
തക്കാളി കേടാവാതിരിക്കാൻ എന്തുചെയ്യണം? ഉള്ളി ഫ്രിഡ്ജിൽ വെച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ! ചില കിച്ചൺ ടിപ്പ്
മുറിക്കകത്ത് പാറ്റയും പ്രാണികളും കയറാതിരിക്കാന്‍ യുവതി മുറി വൃത്തിയായി സൂക്ഷിക്കും. വിടവുകളൊക്കെ നന്നായി അടച്ച് വെയ്ക്കും. ഭക്ഷണത്തോടും കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നതിന് ഇടയിലാണ് യുവതിക്ക് പാറ്റ പേടി കൂടിയത്. പാറ്റയുടെ പേര് ടൈപ്പ് ചെയ്യുമ്പോഴും അതിന്റെ ചിത്രം കാണുമ്പോഴും യുവതിക്ക് ഭയമാകും. ജോലി സമ്മര്‍ദ്ദത്തിനിടയില്‍ പാറ്റയോട് ഉള്ള പേടി കൂടിയായപ്പോള്‍ ആകെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലായി.
പാറ്റകള്‍ കാരണം ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി, ഒരുവിധം എല്ലാ പ്രശ്‌നങ്ങളും താന്‍ നേരിടാറുണ്ടെങ്കില്‍ ഈ പ്രശ്‌നം തനിക്ക് നേരിടാന്‍ സാധിക്കുന്നില്ലെന്നാണ് യുവതി പറഞ്ഞത്. തനിക്ക് ഇവിടെ നിന്ന് എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതിയെന്ന അവസ്ഥയായി എന്നും അങ്ങനെയാണ് ജോലി രാജി വെയ്ക്കാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications