അംബാനി കുടുംബത്തില്‍ വീണ്ടുമൊരു വിവാഹം വരുന്നു; ആനന്ദ് അംബാനിയുടെ ക്ഷണക്കത്ത് വൈറല്‍
മുംബൈ: അംബാനി കുടുംബത്തില്‍ വീണ്ടുമൊരു വിവാഹം കൂടി വരുന്നു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനാണ് ആനന്ദ് അംബാനിയാണ് വിവാഹിതനാവുന്നത്. രാധിക മെര്‍ച്ചന്റുമായിട്ടാണ് വിവാഹം. അതേസമയം ഇവരുടെ വിവാഹ ക്ഷണപത്രം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്.
വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളിലേക്കാണ് പ്രമുഖരെ ക്ഷണിച്ചിരിക്കുന്നത്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത് മാര്‍ച്ച് ഒന്നിനാണ്. മാര്‍ച്ച് മൂന്ന് വരെ ഈ ആഘോഷങ്ങള്‍ തുടരും. മുകേഷ് അംബാനിയും നിതയും ചേര്‍ന്ന് ഇന്ത്യ ഇതുവരെ കാണാത്ത തരത്തിലുള്ള വിവാഹ ആഘോഷങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. ഇതെല്ലാം ക്ഷണപത്രത്തിലുണ്ട്.

അതേസമയം ക്ഷണപത്രത്തിന്റെ ഉള്ളിലായി മുകേഷ്-നിത അംബാനിമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും വെച്ചിട്ടുണ്ട്. ആനന്ദിന്റെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാന്‍ ഗുജറാത്തിലെ ജാംനഗറിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ഇരുവരും കുറിപ്പില്‍ പറയുന്നു. ഇവരുടെ പ്രീ വെഡ്ഡിംഗ് ക്ഷണപത്രം ഔദ്യോഗികമായി പുറത്തുവിട്ടതല്ല. ഇത് ചോര്‍ന്നതാണ്.
ജാംനഗറിലെ റിലയന്‍സ് ഗ്രീന്‍സില്‍ മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് ഉള്ളത്. റിലയന്‍സ് ഗ്രീന്‍സ് ഹരിതാഭമായ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പൂക്കളും ഇലകളുമെല്ലാം ഇതിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. ആരെയും മോഹിപ്പിക്കുന്ന തരത്തിലുള്ള ആഡംബരങ്ങളാണ് ചടങ്ങിലുള്ളത്.
ലോകത്തെ തന്നെ ഏറ്റവും വലിയ ഗ്രാസ്‌റൂട്ട് റീഫൈനിംഗ് കോംപ്ലക്‌സാണ് ജാംനഗറില്‍ റിലയന്‍സ് നിര്‍മിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് കൊണ്ട് ഈ മേഖലയില്‍ 10 മില്യണ്‍ വൃക്ഷത്തൈകളാണ് നടതെന്നും മുകേഷ്-നിത അംബാനിമാരുടെ കുറിപ്പില്‍ പറയുന്നു. ഇവരുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ഡെസ്റ്റിനേഷനെന്നും നിത പറയുന്നു.
2023 ജനുവരിയിലായിരുന്നു ആനന്ദിന്റെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയം. ഗുജറാത്തി ആചാര പ്രകാരമായിരുന്ന നിശ്ചയം നടന്നിരുന്നത്. ചുനാരി വിധി, ഗോല്‍ ധാന തുടങ്ങിയ ചടങ്ങുകളും നിശ്ചയത്തിലുണ്ടായിരുന്നു. ആനന്ദ് ഡാര്‍ക്ക് ബ്ലൂ കുര്‍ത്ത പൈജാമയായിരുന്നു ധരിച്ചത്. ക്രീം കളര്‍ ലെഹങ്കയായിരുന്നു രാധിക ധരിച്ചിരുന്നത്.
അതേസമയം 2024 ജൂലായിലായിരിക്കും ആനന്ദിന്റെയും രാധികയുടെയും വിവാഹമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹങ്ങള്‍. മുകേഷ് അംബാനിയുടെയും നിതയുടെയും മറ്റ് രണ്ട് മക്കളായ ആകാശ് അംബാനിയുടെയും, ഇഷാ അംബാനിയുടെയും വിവാഹം നേരത്തെ കഴിഞ്ഞതാണ്.
അതേസമയം ആനന്ദും രാധികയും ദീര്‍ഘകാലമായി പരസ്പരം അറിയുന്നവരാണ്. പ്രമുഖ വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക മെര്‍ച്ചന്റ്. ആനന്ദ് അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വിവിധ റോളുകള്‍ കൈകാര്യം ചെയ്തിരുന്നു. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡിലും ആനന്ദുണ്ടായിരുന്നു.












Click it and Unblock the Notifications