വൈറല്‍; കാമുകനെ വിവാഹം ചെയ്യണം, ഒരുമിച്ച് താമസിക്കണം, 2500 കോടിയുടെ സ്വത്തുക്കള്‍ ഉപേക്ഷിച്ച് യുവതി
പ്രണയത്തിന് വേണ്ടി എന്തെല്ലാം തത്യജിക്കാന്‍ നമ്മള്‍ തയ്യാറാവും? അറിയുന്നുണ്ടാവില്ല അല്ല. എന്നാല്‍ മലേഷ്യയില്‍ നിന്നുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ ആഞ്ചലീന്‍ ഫ്രാന്‍സിസ് തന്റെ പ്രണയത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ആഞ്ചലീന്‍ 300 മില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായിരുന്നു. അതായത് 2500 കോടിയുടെ സ്വത്തുക്കള്‍ ആഞ്ചലീനയുടെ കുടുംബത്തിനുണ്ടായിരുന്നു. മലേഷ്യയിലെ വമ്പന്‍ ബിസിനസ് കുടുംബങ്ങളിലൊന്നാണ് ഇവരുടേത്.

എന്നാല്‍ ആഞ്ചലീന്‍ അതൊന്നും വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സ്വന്തം പ്രണയത്തിന് അവര്‍ അത് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സ്വന്തം കാമുകനെ വിവാഹം കഴിച്ച് അദ്ദേഹത്തിനൊപ്പമാണ് ആഞ്ചലീനയുടെ താമസം.ബിസിനസ് മാഗ്നറ്റായ കൂ കേ പെംഗിന്റെയും മുന്‍ മിസ് മലേഷ്യ പൗലീന്‍ ചായുടെയും മകളാണ് ആഞ്ചലീന്‍.
ജഡായ ഫ്രാന്‍സിസാണ് ഇവരുടെ കാമുകനായും പിന്നീട് ഭര്‍ത്താവായും മാറിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലവുന്നതും. കോറസ് ഹോട്ടലുകളുടെ ഡയറക്ടാണ് ആഞ്ചലീനിന്റെ പിതാവ്. മലേഷ്യയിലെ 44ാമത് സമ്പന്നനായ വ്യക്തിയാണ് അദ്ദേഹം.
അതേസമയം പ്രണയജീവിതം അത്ര സുഖകരമായിരുന്നില്ല. അഞ്ചലീന്‍ പ്രണയം വീട്ടില്‍ അറിയിച്ചപ്പോള്‍ ആകാശം ഇടിഞ്ഞ് വീണത് പോലെയായിരുന്നു കാര്യങ്ങള്‍. ഏത് നിമിഷവും പ്രണയം ഉപേക്ഷിക്കേണ്ടി വരുമെന്നതായിരുന്നു അവസ്ഥ.
ആഞ്ചലീനിന്റെ പിതാവായിരുന്നു പ്രണയത്തെ ഏറ്റവും ശക്തമായി എതിര്‍ത്തത്. പ്രണയത്തില്‍ നിന്ന് പിന്‍മാറാനായിരുന്നു പിതാവിന്റെ ഭീഷണി. ഇവരുടെ പ്രണയത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും പിതാവ് അറിയിച്ചു. പ്രധാന കാരണം ഇവര്‍ തമ്മിലുള്ള സാമ്പത്തിക പശ്ചാത്തലമായിരുന്നു. ആഞ്ചലീനിന്റെ സമ്പത്തിന് മുന്നിന് ജഡായ ഒന്നുമല്ലായിരുന്നു.
എന്നാല്‍ ആഞ്ചലീന്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമായിരുന്നു. പിതാവിനോട് ഇക്കാര്യത്തില്‍ വാശി കാണിക്കാന്‍ തന്നെ അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പിതാവ് നിബന്ധന വെക്കുകയായിരുന്നു. കുടുംബരമായി ലഭിക്കാനുള്ള സ്വത്ത് വേണോ അതോ കാമുകനൊപ്പം സന്തോഷമായി ജീവിക്കണോ എന്നതായിരുന്നു അവര്‍ക്ക് ലഭിച്ച ഓപ്ഷന്‍.
അതേസമയം പിതാവിന്റെ ഭീഷണിക്ക് വഴങ്ങാതെ കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ആഞ്ചലീന്‍. 2008ലായിരുന്നു ആഞ്ചലീന്‍ ഫ്രാന്‍സിസ് ജഡായയെ വിവാഹം ചെയ്തത്. ആഡംബര ജീവിതം നയിക്കാന്‍ ആഞ്ചലീന്‍ വിസമ്മതിക്കുകയായിരുന്നു. എല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതമാണ് പിന്നീട് ഇവര്‍ നയിച്ചത്.












Click it and Unblock the Notifications