വിവാഹത്തിന് വെറുതെ വരണ്ട; 4000 രൂപയുടെ സമ്മാനവുമായി വരണം: വധുവിന്റെ ആവശ്യം വൈറല്‍
വിവാഹം ശരിക്കും അടിച്ചുപൊളിക്കാനുള്ള ചടങ്ങ് കൂടിയാണ്. ബന്ധുക്കളെയും, സുഹൃത്തുക്കളെയും എല്ലാം ആ ദിനം കാണാം. നിരവധി പേരെ നമ്മള്‍ വിളിക്കാറുമുണ്ട്. വധു-വരന്മാര്‍ക്ക് സമ്മാനം നല്‍കാനായും പലരും വരാറുണ്ട്. എന്നാല്‍ ഇതൊക്കെ പഴങ്കഥയാണ്. ഒരു വധു തനിക്ക് പ്രിയപ്പെട്ടവരെ എല്ലാ ക്ഷണിച്ച് കൊണ്ട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എല്ലാവരും പണവും കൊണ്ട് വന്നാല്‍ മതിയെന്നായിരുന്നു വധുവിന്റെ അഭ്യര്‍ത്ഥന. നിരവധി പേരാണ് ഇവരുടെ അഭ്യര്‍ത്ഥനയെ ട്രോളിയിരിക്കുന്നത്. 50 ഡോളര്‍ മിനിമം മുടക്കിയുള്ള സമ്മാനവുമായി വിവാഹത്തിന് എത്തിയാല്‍ മതിയെന്നായിരുന്നു വധുവിന്റെ ആവശ്യം.50 ഡോളര്‍ ഏകദേശം 4129 രൂപ വരും. അതായത് സമ്മാനത്തിന് ഇത്രയും വലിയ തുക മുടക്കണമെന്നാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇത്രയും വലിയ ഗിഫ്റ്റ് നല്‍കണമെന്ന ഇവരുടെ ആവശ്യമാണ് അതിലേറെ തമാശയായി മാറിയിരിക്കുന്നത്.

തനിക്കും കുടുംബത്തിനും ഇത്ര വലിയ സമ്മാനം ബന്ധുക്കളും, അതിഥികളും നല്‍കിയില്ലെങ്കില്‍, അത് മുഖത്തേറ്റ അടിയായിരിക്കും. വളരെ ചീപ്പായിട്ടുള്ള സമ്മാനങ്ങള്‍ തന്നെയും, കുടുംബത്തിനെയും നാണക്കേടിലേക്ക് തള്ളിയിടുമെന്ന് ഇവര്‍ പറഞ്ഞിരിക്കുകയാണ്. വിവാഹത്തിനായി വന്‍ തുകയാണ് മുടക്കിയതെന്നും വധു തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗിഫ്റ്റുമായി വരാത്തവരെ കുറിച്ചും, വധു ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
വിവാഹത്തിന് കൈയ്യും വീശി വരുന്നത് ശരിക്കും നാണക്കേടുണ്ടാക്കുന്നതാണ്. തന്റെ വിവാഹത്തിന് ഓപ്പണ്‍ ബാറും, അതുപോലെ മികച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. അതിന് മാത്രമായി 150 ഡോളറാണ് ചെലവാകുന്നത്. ഏകദേശം ഒരാള്‍ക്ക് 12338 രൂപ എന്ന നിരക്കിലാണ് ഞാന്‍ പണം ചെലവാക്കുന്നതെന്നും യുവതി പറയുന്നു. ഇത്രയും വലിയ പാര്‍ട്ടി നല്‍കുമ്പോള്‍, സമ്മാനത്തിലും ആഢംബരം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് യുവതി പറയുന്നു. ആദ്യം ഫേസ്ബുക്കിലാണ് ഇവര്‍ ഇക്കാര്യത്തെ കുറിച്ച് പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് റെഡിറ്റിലും ഷെയര്‍ ചെയ്തു. താന്‍ ഇത് ചെയ്യുന്നത് മോശമാണോ എന്ന് യൂസര്‍മാരോട് വധു പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
തനിക്കും പ്രതിശ്രുത വരനും ഒരുപാട് ആളുകള്‍ ബന്ധുക്കളായിട്ടുണ്ട്. അവര്‍ക്ക് കൈയ്യും വീശി വരാന്‍ വലിയ താല്‍പര്യമാണ്. അവര്‍ക്കെല്ലാം സമ്മാനം തരാനുള്ള പണം കൈയ്യിലുണ്ട്. എന്നാല്‍ ആരും തരില്ലെന്നും വധു പറയുന്നു. ഇവരൊക്കെ വിവാഹത്തിന് വരണമെങ്കില്‍ ഗിഫ്റ്റുമായി വരണമെന്ന സന്ദേശമാണ് നല്‍കിയത്. 50 ഡോളര്‍ എല്ലാവര്‍ക്കും താങ്ങാവുന്ന പണം മാത്രമേയുള്ളൂ.
അതേസമയം പോസ്റ്റില്‍ വിമര്‍ശനം വന്നതോടെ, വിശദീകരണവും ഇവര്‍ നല്‍കിയിട്ടുണ്ട്. സമ്മാനം വാങ്ങുന്നു എന്ന് കരുതി ആരും പിണങ്ങരുത്. ഇത് നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണെന്ന് കരുതിയാല്‍ മതി. 150 ഡോളറിന്റെ ഭക്ഷണം ഒരുക്കിയത് കൊണ്ടാണ് പണം വാങ്ങുന്നതെന്ന് കരുതരുത്. 50 ഡോളര്‍ ഇല്ലാത്തവര്‍ കൈയ്യും വീശി വരുന്നതില്‍ പ്രശ്‌നമില്ലെന്നും യുവതി പറഞ്ഞു. വധു സ്വാര്‍ത്ഥയാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications