വിരാട് കോലിക്ക് ഡിഗ്രിയുണ്ടോ? അതോ വെറും പത്താം ക്ലാസ് ആണോ? വിദ്യാഭ്യാസ യോഗ്യതകള്‍ അറിയാം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് അറിയപ്പെടുന്നത് പോലും ഒരൊറ്റ പേരിലാണ്. മറ്റാരുമല്ല വിരാട് കോലിയാണ് ആ താരം. കോലി അടിച്ചെടുക്കുന്ന ഓരോ റണ്‍സും, ലോകത്താകെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. എന്നാല്‍ കോലി ടീമിലേക്ക് വരുന്നതിന് മുമ്പ് എങ്ങനെയുള്ള താരമാണെന്ന് നിങ്ങള്‍ക്ക് അറിയുമോ?
കോലിയുടെ വിദ്യാഭ്യാസ രേഖകളെല്ലാം പുറത്തുവന്നിരിക്കുകയാണ്. അമ്പരപ്പിച്ച വിവരങ്ങളാണ് ഈ മാര്‍ക്ക് ലിസ്റ്റില്‍ കാണാന്‍ കഴിഞ്ഞത്. വിരാട് കോലി തന്നെയാണ് ഇവ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.

പഠിച്ചത് സിബിഎസ്ഇ
വിരാട് കോലി സിബിഎസ്ഇയാണ് പഠിച്ചത്. ഡല്‍ഹിയിലെ വിശാല്‍ ഭാരതി പല്ബിക് സ്‌കൂളിലാണ് ഒന്‍പതാം ക്ലാസ് വരെ വിരാട് പഠിച്ചത്. പത്താം ക്ലാസ് മുതല്‍ ഡല്‍ഹിയിലെ തന്നെ പശ്ചിം വിഹാറിലുള്ള സേവിയര്‍ കോണ്‍വെന്റ് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. പത്താം ക്ലാസിലെ കോലിയുടെ മാര്‍ക്ക് അത്ര ഉയര്‍ന്നതൊന്നുമല്ല. പക്ഷേ താരത്തിന്റെ തിരക്കേറിയ ക്രിക്കറ്റ് പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ഈ മാര്‍ക്കുകള്‍ ഉയര്‍ന്നത് തന്നെയാണ്.
പത്താം ക്ലാസിലെ മാര്‍ക്ക് ഇങ്ങനെ
2004ലാണ് വിരാട് കോലി പത്താം ക്ലാസ് പാസാവുന്നത്. ഗണിതത്തില്‍ വിരാടിന് 51 മാര്‍ക്കുകളാണ് ലഭിച്ചത്. സി2 ഗ്രേഡാണ് ലഭിച്ചത്. അതേസമയം ഇംഗ്ലീഷില്‍ 83 മാര്‍ക്കുകളാണ് ലഭിച്ചത്. ഹിന്ദിയില്‍ 75, സാമൂഹ്യ ശാസ്ത്രത്തില്‍ 61 മാര്‍ക്കുകള്‍ എന്നിങ്ങനെയാണ് വിരാട് കോലിക്ക് ലഭിച്ചത്. നിരവധി പേരാണ് കോലിയുടെ മാര്‍ക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
കോലിക്ക് ബിരുദമുണ്ടോ?
വിരാട് കോലിക്ക് ബിരുദമുണ്ടോ എന്ന് നിരവധി ആരാധകര്‍ മുമ്പ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ മറുപടി ആരും നല്‍കിയിട്ടുമില്ല. എന്നാല്‍ ബിരുദമുണ്ടെന്ന് ചില ആരാധകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തെറ്റായ കാര്യമാണത്. കോലി പന്ത്രണ്ടാം ക്ലാസ് വരെയാണ് പഠിച്ചത്. അതിന് ശേഷം പഠിത്തം തന്നെ ഉപേക്ഷിക്കുകയായിരുന്നു. പ്രധാന കാരണം ക്രിക്കറ്റ് തന്നെയായിരുന്നു. രണ്ടും ഒരുമിച്ച് കൊണ്ടുപോവുന്നത് ബുദ്ധിമുട്ടായത് കൊണ്ട് പഠനം ഉപേക്ഷിച്ച് ക്രിക്കറ്റ് കരിയറായി കോലി തിരഞ്ഞെടുക്കുകയായിരുന്നു.
കരിയര്‍ ഉയര്‍ന്നത് ഇങ്ങനെ
പത്താം ക്ലാസ് പരീക്ഷ എഴുതി മൂന്ന് കൊല്ലത്തിന് ശേഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. ടീമിന് വേണ്ടി കോലി ലോകകിരീടവും നേടി കൊടുത്തു. അതിന് ശേഷമാണ് കോലി ഇന്ത്യന്‍ ടീമിലെത്തിയത്. പിന്നീട് നടന്നത് ചരിത്രമാണ്. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായി താരം മാറുകയായിരുന്നു. നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കോലിക്ക് മുന്നിലുള്ളത്. സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ക്കുമെന്നാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications