Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രമിടാൻ വന്ന ഫഹദ് ഫാസിൽ..! കൗതുകത്തിനെടുത്ത വീഡിയോ വൈറൽ, ഒടുവിൽ ബിജേഷിനെ തേടി ആ വിളിയെത്തി

സോഷ്യൽ മീഡിയയും അതിലെ വീഡിയോകളും പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ച കഥകൾ നമ്മൾ ഒരുപാട് കേട്ടതാണ്. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ രൂപസാദൃശ്യമുള്ള വായനാട്ടുകാരൻ ബിജേഷ് പ്രശസ്‌തനായത് കേവലം ഒരുമിനിറ്റ് പോലും തികച്ചില്ലാത്ത ഇൻസ്‌റ്റഗ്രാം റീൽസിലൂടെയാണ്. പത്രമിടാൻ വന്ന ബിജേഷിന്റെ വീഡിയോ ഏകദേശം 8 മില്യൺ കാഴ്ച്ചക്കാരും കടന്ന് മുന്നേറുകയാണ്.

ഗ്രാഫിക് ആർടിസ്‌റ്റായ സിദ്ദിഖ് അസീസിയ വെറുമൊരു കൗതുകത്തിന്റെ പേരിൽ പകർത്തിയ ദൃശ്യങ്ങളാണ് വമ്പൻ രീതിയിൽ ആളുകൾ ഏറ്റെടുത്തത്. കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രമായ ഷമ്മിയെ പോലെയുണ്ടെന്നും, പെട്ടെന്ന് കണ്ടാൽ ഫഹദ് ആണെന്നു തോന്നുമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. വീഡിയോ കണ്ടവരും ഇതേ അഭിപ്രായമാണ് കമന്റായി രേഖപ്പെടുത്തിയത്.

 fahadlooklike

വയനാട് സ്വദേശിയാണ് ഷമ്മിയുടെ അപരനായി വീഡിയോയിൽ നിറയുന്ന ബിജേഷ്. വീഡിയോ വൈറലായതോടെ ബിജേഷിനെ തേടി സാക്ഷാൽ ഫഹദ് ഫാസിലിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്പനിയായ ഭാവന സ്‌റ്റുഡിയോയോസിൽ നിന്ന് വിളിയും വന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം.

'വയനാട് മാനന്തവാടി കാട്ടിമൂലയാണ് ന്റെ സ്വദേശം. പത്രത്തിന്റെ ഏജൻസിയാണ്, അത് കഴിഞ്ഞു ഓട്ടോറിക്ഷ ഓടിക്കും, കൃഷിയുമുണ്ട്. ഭാര്യയും ഒരു മകളും മകനും ആണ് എന്റെ കുടുംബം. എന്നും പത്രം ഇടാൻ പോകാറുണ്ട്. അങ്ങനെ ഇന്നലെ പത്രമിടാൻ പോയപ്പോഴാണ് കടയിൽനിന്ന് ഒരാൾ ഫഹദ് ഫാസിലിനെ പോലെ ഉണ്ടല്ലോ എന്ന് വിളിച്ചു ചോദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്‌തത്‌. അപ്പോഴും അവർ വീഡിയോ എടുക്കുമെന്നോ അത് വൈറലാകുമെന്നോ ഒന്നും കരുതിയില്ല.' ബിജേഷ് മനോരമാ ന്യൂസിനോട് പറഞ്ഞു.

'പിന്നെ ഓരോരുത്തരായി വിളിക്കാൻ തുടങ്ങി. ഒരുപാട് ഫോൺ കോളുകൾ വന്നു. അപ്പോഴാണ് ഞാനും ഈ വീഡിയോ കണ്ടത്. ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഷമ്മി എന്ന കഥാപാത്രത്തെപ്പോലെ ഉണ്ടെന്നാണ് പലരും പറയുന്നത്. അങ്ങനെ ആലോചിച്ചു വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നി. പക്ഷേ എന്നെ നേരിട്ട് കാണുമ്പോൾ ഫഹദ് ഫാസിലിന്റെ ഛായ ഒന്നുമില്ല.' ബിജേഷ് പറയുന്നു.

ബിജേഷിന്റെ വൈറലായ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

'ചില സൈഡിൽ നിന്ന് നോക്കുമ്പോൾ അങ്ങനെ തോന്നാറുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്റെ കട്ടി മീശയും പിന്നെ ഹെൽമെറ്റ് വച്ച് ബൈക്കിൽ ഇരിക്കുന്നത് കണ്ടപ്പോൾ തോന്നിയ യാദൃച്ഛികത ആകും. ഒരുപാടുപേര് ഫോൺ ചെയ്യുന്നുണ്ട്, കേട്ടപ്പോൾ രസകരമായി തോന്നി. സന്തോഷവും തോന്നി. മക്കളോട് കൂട്ടുകാർ എല്ലാവരും ഇതേപ്പറ്റി ചോദിച്ചു അവർക്ക് സന്തോഷമായി. അച്ഛൻ വൈറലായല്ലോ എന്ന് പറഞ്ഞു. പക്ഷേ ഫഹദിനെപ്പോലെ ഒന്നും തോന്നിയില്ല എന്നാണ് ഭാര്യ പറഞ്ഞത്.' ബിജേഷ് മനസ് തുറന്നു.

ഭാവന സ്‌റ്റുഡിയോസിൽ നിന്ന് ഇതിന് പിന്നാലെ ഫോൺ വന്നുവെന്നും ഒരു ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞെന്നും ബിജേഷ് പറയുന്നു. മെയ് മാസത്തിൽ കരാട്ടേയുമായി ബന്ധപ്പെട്ട ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുന്നുണ്ട് നോക്കട്ടെ എന്നാണ് അവർ പറഞ്ഞത്. വിളിച്ചാൽ പോകുമെന്നും ബിജെപി പറഞ്ഞു.

ഇത്തരത്തിൽ വൈറൽ ആകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും, അതിൽ സന്തോഷം ഉണ്ടെന്നും ബിജെപി വ്യക്തമാക്കി. എങ്കിലും ഈ ചർച്ച ഒക്കെ കുറച്ചു നാൾ കഴിയുമ്പോൾ തീരുമെന്നും അത്രയേ ഉള്ളൂ കാര്യങ്ങൾ എന്നുമാണ് ബിജേഷിന്റെ നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+