കണക്ക് ക്ലാസില്‍ കയറാതെ മുങ്ങി, മകളുടെ മുറി ജയിലാക്കി പിതാവ്; വീഡിയോ വൈറല്‍
ലണ്ടന്‍: ക്ലാസ് കട്ട് ചെയ്ത് നമ്മളെല്ലാം സിനിമയ്ക്ക് പോകാറുണ്ട്. എന്നാല്‍ പിടിക്കപ്പെട്ടാല്‍ എന്തുചെയ്യും? അധ്യാപകരോ രക്ഷിതാക്കളോ നമ്മളെ ശിക്ഷിക്കാറുണ്ട്. പക്ഷേ അതൊക്കെ പലപ്പോഴും ചെറിയ രീതിയില്‍ ആയിരിക്കും. എന്നാല്‍ മകള്‍ തെറ്റു ചെയ്തതിന് ഇപ്പോള്‍ പിതാവ് നല്‍കിയിരിക്കുന്ന ശിക്ഷ വൈറലായിരിക്കുകയാണ്.
പിതാവ് തന്നെ മകള്‍ക്ക് നല്‍കിയ ശിക്ഷ ഇപ്പോള്‍ ടിക് ടോക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. സ്വന്തം മകളുടെ മുറി ജയില്‍ പോലെ ആക്കിയിരിക്കുകയാണ് ഈ പിതാവ്. ഇതിന്റെ ടിക് ടോക്ക് വീഡിയോ സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പേര്‍ ടോക്‌സിക് പാരന്റിങാണ് ഇതെന്ന് കുറ്റപ്പെടുത്തുന്നുണ്ട്.

മകളും രണ്ട് സുഹൃത്തുക്കളും കണക്ക് ക്ലാസില്‍ കയറാതെ മുങ്ങിയതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് മകളെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു പിതാവ്. ഇയാള്‍ ടിക് ടോക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ മകളുടെ മുറിയിലെ എല്ലാ സാധനങ്ങളും ഇയാള്‍ എടുത്ത് മാറ്റുന്നത് കാണാം.
മകളുടെ കട്ടില്‍, കിടക്ക, പുസ്തകങ്ങള്‍, ടിവി, വാഡ്‌റോബ്, അലമാര എന്നിങ്ങനെ മുറിയിലുള്ള എല്ലാം ഇയാള്‍ എടുത്തുമാറ്റുന്നുണ്ട്. മുറി കാലിയായി കിടക്കുന്നതും വീഡിയോയില്‍ കാണാം. മകള്‍ ക്ലാസ് കട്ട് ചെയ്ത് മുങ്ങിയതിന്റെ ഭാഗമായി എല്ലാ സൗകര്യങ്ങളും പിന്‍വലിക്കുകയാണ് പിതാവ് ചെയ്തത്. അക്ഷരാര്‍ത്ഥത്തില്‍ മുറി ജയിലായി എന്ന് പറയാം.
അതേസമയം പിതാവിന്റെ ശിക്ഷ ഇതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ് ഇയാള്‍ ചെയ്തത്. ഞാന്‍ കണക്ക് ക്ലാസ്സില്‍ കയറിയില്ല എന്ന് ഇംഗ്ലീഷില്‍ വരുന്ന ഒരു ടീഷര്‍ട്ടും മകളെ കൊണ്ട് ധരിപ്പിച്ചു. രണ്ട് ദിവസത്തോളം മകള്‍ക്ക് ഈ ശിക്ഷ നല്‍കിയെന്നും ഇയാള്‍ പറയുന്നു. വീഡിയോയുടെ അവസാനം പെണ്‍കുട്ടിയുടെ ഷൂസിന് അടുത്തായി ഒരു ഷര്‍ട്ട് ഇട്ടിരിക്കുന്നതും കാണാം.
ഈ വീഡിയോ ക്ലിപ് വൈറലായിരിക്കുകയാണ്. എന്നാല്‍ പിതാവിന്റെ ക്രൂരതയെ നിരവധി പേരാണ് വിമര്‍ശിച്ചിരിക്കുന്നത്. വീഡിയോയില്‍ കുട്ടിയുടെ പിതാവ് എന്തുകൊണ്ടാണ് മകളെ ശിക്ഷിച്ചതെന്ന് പറയുന്നു.
മകളുടെ പ്രിയപ്പെട്ടതെല്ലാം മുറിയില്‍ നിന്ന് താന്‍ എടുത്ത് മാറ്റിയെന്നും ഇയാള്‍ പറയുന്നു. ഒരുപക്ഷേ ഞാന്‍ കൂളായിട്ടുള്ള ഒരു പിതാവായിരിക്കും. അതല്ലെങ്കില്‍ എനിക്ക് ഭ്രാന്താണെന്ന് തോന്നാം. പക്ഷേ രണ്ട് ദിവസം ഈ ശിക്ഷം തുടര്‍ന്നുവെന്നും ഇയാള്‍ പറഞ്ഞു.
എന്തുകൊണ്ടാണ് മകളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ പിതാവായ നിങ്ങള്‍ ശ്രമിക്കാതിരുന്നത്. മകളോടൊപ്പം ഇരുന്ന് കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കുന്നതിന് പകരം, ഹിറ്റ്‌ലറെ പോലെ പെരുമാറുകയാണ് പിതാവ് ചെയ്തിരിക്കുന്നതെന്നും ഒരു യൂസര്‍ കുറിച്ചു. ഇത് ഒരു പീഡനമാണെന്ന് മറ്റൊരാള്‍ കുറിച്ചു. എന്തൊരു മോശം രക്ഷാകര്‍തൃത്വമാണ് ഇതെന്ന് മറ്റൊരു യൂസര്‍ അഭിപ്രായപ്പെട്ടു. കിടക്ക അടക്കം എടുത്ത് മാറ്റിയതിനെ നിരവധി പേരാണ് വിമര്‍ശിച്ചത്.












Click it and Unblock the Notifications