ഫ്‌ളിപ്പ്കാര്‍ട്ട് ചതിച്ചാശാനേ, ഐഫോണ്‍ 15 ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് എന്തെന്നറിയുമോ?
ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ധാരാളമായി നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഐഫോണ്‍ പതിനഞ്ചിലൊക്കെ തട്ടിപ്പ് നടന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? പറഞ്ഞ് വരുന്നത് ഫ്‌ളിപ്പ്കാര്‍ട്ട് ഡെലിവെറിയിലൂടെ യുവാവിന് നേരിടേണ്ടി വന്ന തട്ടിപ്പാണ്. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ പതിനഞ്ച് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ബാര്‍ സോപ്പാണ്. ഏറ്റവും വിലയേറിയ ഫോണുകളിലൊന്ന് വാങ്ങിയ യുവാവിനാണ് ഈ ദുര്‍ഗതിയുണ്ടായിരിക്കുന്നത്.
അതും ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ഓപ്പണ്‍ ബോക്‌സ് ഡെലിവെറി സംവിധാനമുണ്ടായിട്ടും ഇങ്ങനെ സംഭവിക്കുകയായിരുന്നു. വിധുര്‍ സിരോഹി എന്ന ബ്ലോഗറാണ് ഈ പാക്കേജ് അണ്‍ബോക്‌സ് ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഡെലിവെറിയുടെ സമയത്തുള്ളതാണ് ഈ വീഡിയോ. ഓപ്പണ്‍ ബോക്‌സ് ഡെലിവെറി പോളിസി പ്രകാരം ഡെലിവെറി ഏജന്റുമാര്‍ പാക്കേജ് തുറന്ന് എന്താണ് അതിലുള്ളതെന്ന് ഉപയോക്താക്കളെ കാണിക്കേണ്ടതുണ്ട്.

ഇത് കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ വാങ്ങുന്നവരാണ് ഉപയോഗപ്പെടുത്തുന്നത്. ഫോണ്‍ ഈ ബോക്‌സില്‍ ഇല്ലെങ്കില്‍ അത് ഉപയോക്താക്കള്‍ കൈപ്പറ്റേണ്ടതില്ല. എന്നാല്‍ ഈ ബോക്‌സ് തുറന്നപ്പോള്‍ അതില്‍ കണ്ടത് ഒരു കഷ്ണം സോപ്പാണ്. ഐഫോണ്‍ പതിനഞ്ച് അതില്‍ ഇല്ലെന്ന് കണ്ട് യുവാവ് അമ്പരന്ന് നില്‍ക്കുകയായിരുന്നു.
അതേസമയം ഓണ്‍ലൈനില്‍ നിന്ന് വിലയേറിയ പര്‍ച്ചേസുകള്‍ നടത്തേണ്ടതുണ്ടോ എന്ന ചോദ്യം കൂടിയാണ് ഇതിലൂടെ ഉയരുന്നത്. അതേസമയം എന്താണ് ഡെലിവെറി സമയത്ത് സംഭവിച്ചതെന്ന് വിധുര്‍ സിരോഹി വെളിപ്പെടുത്തുന്നുണ്ട്. നവംബര്‍ പതിനാറിനാണ് ഐഫോണ്‍ 15 ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയത്. നവംബര്‍ പതിനേഴിന് ഡെലിവെറിയുണ്ടാവുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പറഞ്ഞ സമയത്ത് ഡെലിവെറി ഉണ്ടായില്ല.
അടുത്ത ദിവസം തന്നെ ഡെലിവെറി ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് നവംബര്‍ 22ലേക്ക് ഡെലിവെറി തിയതി മാറ്റുകയായിരുന്നു. എന്നാല്‍ അന്ന് വൈകീട്ട് തന്നെ വരാന്‍ പിന്നീട് പറഞ്ഞപ്പോള്‍ ഡെലിവെറി ബോയ് അതിന് സമ്മതിച്ചില്ല. അടുത്ത ദിവസത്തേക്ക് ഡെലിവെറി മാറ്റിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. നവംബര്‍ 25 വരെ ഫ്‌ളിപ്പ്കാര്‍ട്ട് ഫോണ്‍ ഡെലിവെറി ചെയ്തില്ലെന്നും സിരോഹി പറഞ്ഞു.
അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് സപ്പോര്‍ട്ടില്‍ നിരന്തരം പരാതിപ്പെട്ടിരുന്നുവെന്ന് യുവാവ് പറുന്നു. ഒടുവില്‍ നവംബര്‍ 26നാണ് ഫോണ്‍ ഡെലിവെറി ചെയ്യാന്‍ എത്തിയത്. എന്നാല്‍ എന്നെ കാത്തിരുന്നത് വലിയ തട്ടിപ്പായിരുന്നു. ഐഫോണ്‍ പതിനഞ്ചിന് പകരം സോപ്പ് കഷ്ണമാണ് എനിക്ക് കിട്ടിയത്. അത് മാത്രമല്ല ഫ്‌ളിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് യാതൊരു സഹായവും ഇപ്പോള്‍ എനിക്ക് ലഭിക്കുന്നില്ല.
അവരുടെ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ നിന്ന് യാതൊരു പരിഹാരവുമില്ലെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. ഒരുപാട് സമയവും, ഊര്‍ജവുമാണ് എനിക്ക് നഷ്ടമായത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നത് വലിയ പരാജയവും നിരാശയും സമ്മാനിക്കുന്നതാണെന്നും സിരോഹി വ്യക്തമാക്കി.












Click it and Unblock the Notifications