Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറച്ച് പണമേ കൈയ്യിലുള്ളൂ, നിരാശരാവരുത്; ഇരട്ടിയാക്കാം വരുമാനം, ധനികനാവാന്‍ ഇതാ മാര്‍ഗങ്ങള്‍

നമ്മുടെ കൈയ്യില്‍ പണം കുറവാണോ? വിചാരിച്ചത് പോലെ ഒരു വരുമാനം എല്ലാ മാസവും നമുക്ക് സ്വന്തമാക്കാന്‍ പറ്റുന്നില്ലേ. നിരാശപ്പെടേണ്ട കാര്യം ഇനിയില്ല. കോടീശ്വരന്മാരായ ബിസിനസുകാരെ പോലെ നമുക്ക് വലിയ വരുമാനം സ്വന്തമാക്കാം. അതിന് നമ്മള്‍ ചെയ്യേണ്ടത് വളരെ സമര്‍ത്ഥമായി കൈയ്യിലുള്ള തുക വിനിയോഗിക്കുകയാണ്. ഇന്ന് ജോലിക്ക് പോയില്ലെങ്കില്‍ പോലും, നമുക്ക് വരുമാനം കണ്ടെത്താന്‍ സാധിക്കും.

അതിന് പണം വരുന്ന സ്രോതസ്സുകളെ കുറിച്ച് അറിഞ്ഞിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അവിടെ നമ്മള്‍ കൃത്യമായി പണമിറക്കിയാല്‍ വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കും. ഒരുപാട് പണം ഇതിനായി ആവശ്യമില്ല. ചെറിയൊരു മൂലധനം മാത്രം മതി നിങ്ങളുടെ ഭാവി മാറാന്‍.

money-tips

സ്വര്‍ണ നിക്ഷേപം പരിശോധിക്കൂ

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് നല്ലൊരു ഓപ്ഷനാണ്. ഇത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് കൃത്യമായി അന്വേഷിച്ച് വേണം നിക്ഷേപിക്കാന്‍. നിരവധി ആപ്പുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. ഇവയില്‍ നല്ലൊരു ശതമാനവും വിശ്വസിക്കാവുന്നതാണ്.

ഗോള്‍ഡ് ഇടിഎഫുകള്‍ വര്‍ഷത്തില്‍ 12.4 ശതമാനം നിരക്കിലാണ് വളരുക. അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിയാണ് ഉണ്ടാവുക. നിങ്ങളുടെ നിക്ഷേപം മികച്ചതാണെങ്കില്‍ നല്ലൊരു തുക തന്നെ കൈയ്യിലിരിക്കും. അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയായി മാറും.

മ്യൂച്ചല്‍ ഫണ്ടുകള്‍ ഇഷ്ടമാണോ?

ഓഹരി മ്യൂച്ചല്‍ ഫണ്ടുകളെ കുറിച്ച് കേട്ടിട്ടില്ലേ. നല്ലൊരു നിക്ഷേപ സാധ്യത ഇതിലുണ്ട്. മ്യൂച്ചല്‍ ഫണ്ടുകള്‍ വഴി തിരിച്ചുകിട്ടുന്ന തുക കൂടുതലായിരിക്കും. ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണ്‍ ഉയര്‍ന്ന് നില്‍ക്കും എന്നാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രത്യേകത. നിക്ഷേപകര്‍ക്ക് 12 മുതല്‍ 15 ശതമാനം വരെയാണ് തുക വര്‍ധിക്കുക. അഞ്ച് മുതല്‍ ആറ് വരെയുള്ള കാലയളവിലാണ് ഈ നേട്ടം സംഭവിക്കുക.

നിങ്ങള്‍ എപ്പോള്‍ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു എന്നതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. അതായത് നിങ്ങള്‍ ഒരു ലക്ഷം രൂപയാണ് നിക്ഷേപിച്ചതെങ്കിലും 6 വര്‍ഷ കാലയളവില്‍ 15 ശതമാനം പലിശയോടെ 1.90 ലക്ഷം സ്വന്തമാക്കാന്‍ സാധിക്കും. വിപണി സാഹചര്യം അനുകൂലമാണെങ്കിലും ഇതിലും മുകളില്‍ പോകും വരുമാനം.

ഓഹരി വിപണിയിലേക്ക് ഇറങ്ങൂ

നിങ്ങള്‍ക്ക് ചെറിയ തുക വെച്ച് ഓഹരി വിപണിയില്‍ നിക്ഷേപിക്കാം. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 500 വമ്പന്‍ കമ്പനികളെ ആദ്യം നിരീക്ഷിക്കുക. ഇവയുടെ ഓഹരികളിലായിരിക്കണം നിങ്ങള്‍ പണം മുടക്കേണ്ടത്. തീര്‍ച്ചയായും വര്‍ഷം 10 ശതമാനം വരെ റിട്ടേണ്‍ ലഭിക്കാം. സുതാര്യമായി പ്രവര്‍ത്തിക്കുന്ന, ലാഭം സ്ഥിരമായി ലഭിക്കുന്ന കമ്പനികളെ കണ്ടെത്തുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്.

ഒരു കമ്പനിക്ക് വര്‍ഷത്തില്‍ എന്ത് വരുമാനം ലഭിക്കുന്നു എന്നെല്ലാം ആദ്യം പരിശോധിക്കുന്നത് നല്ലതായിരിക്കും. ഉയര്‍ന്ന മൂലധന ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതില്‍ റിസ്‌ക് കുറവാണ്. പരമാവധി ആറ് വര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കാനാവും.

റിയല്‍ എസ്റ്റേറ്റ് നല്ലൊരു ഓപ്ഷന്‍

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നത് നല്ലൊരു ഓപ്ഷനാണ്. ഇപ്പോള്‍ പലയിടത്തും ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന ബിസിനസാണ് റിയല്‍ എസ്റ്റേറ്റ്. പക്ഷേ ഇതില്‍ വരുമാനത്തിനായി കുറച്ച് കാത്തിരിക്കേണ്ടി വരും. പരമാവധി 7 വര്‍ഷത്തിനുള്ളില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ പണമുണ്ടാക്കാം.

ആ ഭൂമിയില്‍ നല്ലൊരു വീടുണ്ടെങ്കില്‍, അതിന്റെ വാടകയിലൂടെ നിങ്ങള്‍ക്ക് വരുമാനം കണ്ടെത്താം. പക്ഷേ ഇതില്‍ നിക്ഷേപത്തിന് വലിയ തുക തന്നെ ഇറക്കേണ്ടി വരും. വായ്പയെടുത്താലും നഷ്ടമൊന്നും സംഭവിക്കില്ല. ഹൗസിംഗ് വായ്പകള്‍ക്ക് നികുതി ഇളവുകളും ലഭിക്കും. അതുകൊണ്ട് ഈ ഓപ്ഷന്‍ പരിഗണിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+