ട്രെയിനിന് തീപ്പിടിച്ചു, പടരാതിരിക്കാന്‍ ബോഗികള്‍ തള്ളിമാറ്റി നാട്ടുകാര്‍? വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: ബീഹാറില്‍ ട്രെയിന്‍ തള്ളിമാറ്റുന്ന നാട്ടുകാരുടെ വീഡിയോ വൈറല്‍. ബീഹാര്‍ തുടക്കക്കാര്‍ക്ക് ഉള്ളതല്ലെന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോയിലാണ് നാട്ടുകാര്‍ ഒന്നാകെ ട്രെയിന്‍ തള്ളുന്ന രംഗമുള്ളത്. എല്ലാവരെയും അമ്പരപ്പിക്കുന്ന രംഗമാണിത്. ട്രെയിന്‍ തള്ളി നീക്കുക എന്നത് ശരിക്കും അസാധ്യമായ കാര്യങ്ങളിലൊന്നാണ്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഒന്നാണിത്. എന്നാല്‍ ഇതിന്റെ പൂര്‍ണമായ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമല്ല. പക്ഷേ ഇത്തരമൊരു സംഭവം നാട്ടുകാരില്‍ നിന്നുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. ബീഹാറിലെ ലക്കിസരായിലെ കിയൂള്‍ ജംഗ്ഷനില്‍ നിന്നുള്ളതാണ് ഈ രംഗങ്ങള്‍.

നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ട്രെയിന്റെ ബോഗികള്‍ തള്ളി നീക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇവര്‍ ബോഗികള്‍ തള്ളുക മാത്രമല്ല അവ നീക്കുന്നുമുണ്ട്. ലോക്മാത് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പട്‌ന-ജാര്‍ഖണ്ഡ് പാസഞ്ചര്‍ ട്രെയിനില്‍ തീപ്പിടിച്ചതിനെ തുടര്‍ന്നാണ് ഈ സംഭവം നടന്നതെന്ന് ലോക്മാത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ ആറിനായിരുന്നു ഈ അപകടം സംഭവിച്ചത്.
ഈ ട്രെയിനിന്റെ സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റിലാണ് തീപ്പിടിച്ചത്. ഇത് മറ്റ് ബോഗികളിലേക്കും ആളിപ്പടരുകയായിരുന്നു. ഇതോടെ യാത്രക്കാരും റെയില്‍വേ ജീവനക്കാരുടെ ഉടന്‍ തീയണയ്ക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. മറ്റ് കോച്ചുകള്‍ തള്ളി മാറ്റാനായിരുന്നു. ശ്രമം. ഇതിലൂടെ മറ്റിടങ്ങളിലേക്ക് തീപടരാതിരിക്കാനായിരുന്നു യാത്രക്കാരുടെ ശ്രമം.
അതേസമയം ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ നിരവധി പേര്‍ ചേര്‍ന്ന് ട്രെയിന്‍ തള്ളുകയും, ഇത് ഓടി തുടങ്ങുന്നതും കാണാവുന്നതാണ്. അതേസമയം വനിതകളുടെ കോച്ച് തീപ്പിടുത്തത്തില്‍ കത്തിച്ചാമ്പലായി. കൂടുതല്‍ തീ ആളിപടരാതിരിക്കാന്‍ സമയോചിതമായ ഇടപെടലാണ് ഇവരെല്ലാം നടത്തിയത്.
രണ്ട് ബോഗികള്‍ക്കിടയിലുള്ള ബന്ധിപ്പിക്കല്‍ അഴിക്കാന്‍ ക ല്ലുകള്‍ വരെ ഇവര്‍ ഉപയോഗിച്ചതായി കാണാം. അതേസമയം നാട്ടുകാരുടെ കഠിനമായ പരിശ്രമത്തെ തുടര്‍ന്ന് റെയില്‍വേ കോച്ചുകള്‍ വേര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ ആധികാരികത പക്ഷേ ഉറപ്പായിട്ടില്ല.
നിലവില്‍ വീഡിയോയില്‍ സമയമോ ദിവസമോ ഒന്നുമില്ല. നേരത്തെ നവി മുംബൈയിലെ വാശി സ്‌റ്റേഷനില്‍ യാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ തള്ളി നീക്കി ഒരു യാത്രക്കാരെ ചക്രങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിച്ചിരുന്നു. ഇത് വൈറലായിരുന്നു. നിരവധി പേര്‍ ഇയാളെ രക്ഷിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications