കാര്‍ വാഷിന് മുമ്പ് ഹാന്‍ഡ്‌ബ്രേക്കിടാന്‍ മറന്നു; സ്‌കോര്‍പ്പിയോയ്ക്ക് സംഭവിച്ചത് ഇങ്ങനെ
നമ്മള്‍ വാഹനങ്ങള്‍ കാര്‍ വാഷ് സര്‍വീസിന് ഒക്കെ നല്‍കുന്നത് സാധാരണ സംഭവിക്കാറുള്ള കാര്യമാണ്. കൂടുതലായും നഗരങ്ങളിലാണ് കാര്‍ വാഷ് സര്‍വീസുകള്‍ ഉള്ളത്. എന്നാല്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കാര്‍ കഴുകുന്നതിന് ഇത്തരം സര്‍വീസുകളെ ആശ്രയിക്കാറില്ല. നമ്മള്‍ പുഴയോരത്തോ കുളത്തിനടുത്തോ വെച്ച് കാര്‍ കഴുകുകയാവും പതിവ്. അതല്ലെങ്കില്‍ ബക്കറ്റില്‍ വെള്ളം ഉപയോഗിച്ചായിരിക്കും അത് കഴുകുക.
ഇനി ഡ്രൈവര്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ വല്ല പുഴക്കരയില്‍ എത്തിച്ച് കാറുകള്‍ കഴുകുന്നത് പതിവ് കാഴ്ച്ചയാണ്. അങ്ങനെ കാര്‍ കഴുകിയ ഒരു സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഛത്തീസ്ഗഡിലെ ഒരു പുഴയുടെ തീരത്ത് കാര്‍ കഴുകാനായി നിര്‍ത്തിയതായിരുന്നു ഡ്രൈവര്‍. എന്നാല്‍ ഇയാല്‍ ഹാന്‍ഡ്‌ബ്രേക്കിടാന്‍ മറന്നു പോയി.

image credit: apna korea instagram page
പിന്നീട് സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ചിരിക്കുന്നത്. ബൈകുന്ത്പൂര്‍ കോറിയ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. ഛത്തീസ്ഗഡിലെ അറിയപ്പെടുന്ന ഒരു മേഖലയാണ് ബൈകുന്ത്പൂര്‍ കോറിയ. സ്‌കോര്‍പ്പിയോ എന്നുമായി ബൈകുന്ത്പൂര്‍ മേഖലയിലെ ജുമ്ക്ക ബന്ദ് മേഖലയിലാണ് ഇയാള്‍ കാര്‍ കഴുകാനായി എത്തിയത്. സമീപപ്രദേശത്തുള്ളവരും ദൂരദേശക്കാരുമെല്ലാം ഇവിടെ കാറുകളും ബൈക്കുകളും കഴുകാനായി എത്താറുണ്ട്.
ഡ്രൈവര്‍ പുഴയുടെ തീരത്താണ് സ്‌കോര്‍പ്പിയോ നിര്‍ത്തിയത്. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും ഡ്രൈവര്‍ പക്ഷേ ഹാന്‍ഡ്‌ബ്രേക്ക് അപ്ലൈ ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയിരുന്നില്ല. ഡ്രൈവര്‍ വാഹനത്തിന് അടുത്ത് നിന്ന് മാറിയ ഉടനെ സ്‌കോര്‍പ്പിയോ പുഴയിലേക്ക് നീങ്ങുകയായിരുന്നു. ഡ്രൈവര്‍ ഇത് കണ്ടെത്തി തടയുന്നതിന് മുമ്പേ ഈ കാര്‍ പുഴയില്‍ മുങ്ങിപ്പോയിരുന്നു.
പുഴയ്ക്ക് ആഴം കുറവായത് കൊണ്ടാണ് ഇവ പുറത്തെത്തിക്കാനായത്. വെള്ളത്തില്‍ മുങ്ങി കിടക്കുന്ന സ്‌കോര്‍പ്പിയോയുടെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ടെയില്‍ ഗേറ്റ് മാത്രമാണ് ചെറിയ രീതിയില്‍ കാണാനായിരുന്നത്. അതിവേഗമാണ് ഈ കാര്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്.
അതേസമയം പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് ഈ കാര്‍ പുറത്തെത്തിച്ചത്. എന്നാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. മുന്നിലെ ബംപറിനാണ് കേടുപാട് സംഭവിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ഇവ പുറത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്.
കാറിന്റെ എഞ്ചിനില്‍ അടക്കം വെള്ളം കയറി വലിയ കേടുപാടുകള്‍ വേറെയുമുണ്ട്. വെള്ളത്തില്‍ നിന്ന് കാര്‍ പുറത്തേക്ക് എടുക്കുന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യം കൂടിയാണ്. നേരത്തെ ഹോണ്ട ബ്രിയോ ഇതേ പോലെ ഹാന്‍ഡ്‌ബ്രേക് ഇടാന്‍ മറന്ന് പോയത് കൊണ്ട് വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു.












Click it and Unblock the Notifications